ക്യാമറ കണ്ണുകൾ ഫ്ലാഷ് ലൈറ്റുകൾ തെളിയിച്ച സമയത്ത് കിരണിന്റെ തോളത്തുവച്ച കൈ കൊണ്ട് കിരണിനെ കെട്ടിപ്പിടിച്ച് ദുഃഖപ്രകടന നാടകം കൂടുതൽ കൊഴുപ്പിക്കാൻ മെമ്പർ മറന്നില്ല.
കാരണം കുറച്ചു മുമ്പ് എന്റെ മുന്നിൽ വച്ചായിരുന്നു മെമ്പർ ഈ ഫോട്ടോഗ്രാഫറിനോട് നാണുവേട്ടന്റെ മൃതശരീരത്തിന് ഞാൻ കൈകൂപ്പി നിൽക്കുന്ന ചിത്രം നാളത്തെ പത്രത്തിൽ ഉണ്ടായിരിക്കണം.
അതിന് കൂലിയായി മെമ്പർ 100 ഏതാനും നോട്ടുകൾ മടക്കി ഫോട്ടോഗ്രാഫറുടെ കയ്യിൽ വെച്ച് കൊടുത്തു.
ഇനി തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്.
ഈയൊരു കൊണ്ട് മരണം കുറച്ചു കൂടുതൽ വോട്ട് പിടിക്കാൻ സാധിക്കും എന്ന് മെമ്പറിന് അറിയാം.
അടുത്ത അഞ്ചുവർഷം ഉറപ്പിക്കാൻ വേണ്ടിയുള്ളതാണ് ഈ നാടകം.
അത് മെമ്പർ നല്ല രീതിയിൽ അഭിനയിച്ചു തകർത്തിട്ടുണ്ട്.
ഞാൻ ഈ നാടകത്തിന് മൂകസാക്ഷിയായി ഇരിക്കുക അല്ലാതെ വേറെ എന്ത് ചെയ്യാനാണ്.
സമയം വീണ്ടും മുമ്പോട്ട് കടന്നുപോയ്ക്കൊണ്ടിരുന്നു.
ഇതിനിടയിൽ വെച്ച് കിരൺ വീണ്ടും ഫോട്ടോഗ്രാഫറിനെ വിളിച്ചു നിർത്തി ഒരു കാര്യം പറഞ്ഞു അച്ഛന്റെ ഒരു ഫോട്ടോ വേണം ഞങ്ങളുടെ വീടിന്റെ ചുമരിൽ തൂക്കാൻ ആണ്.
കണ്ടാൽ നല്ല പ്രൗഢി ഒക്കെ വേണം എത്ര കാശ് ആയാലും കുഴപ്പമില്ല.
ഇത് കേട്ട് ഫോട്ടോഗ്രാഫർ പറഞ്ഞു പുതിയ ഫോട്ടോ എടുക്കുന്നതിനേക്കാൾ നല്ലത് അച്ഛന്റെ പഴയ ഫോട്ടോ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തന്നാൽ ഞാൻ അത് ലാമിനേറ്റ് ചെയ്ത് കൊണ്ടുവരാം എന്നാണ്.
ഞാൻ ഒന്നാലോചിച്ചു എന്തിനാണ് അവനിപ്പോൾ ഫോട്ടോ.
അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി ഒരു ഫോട്ടോ പോലും എടുക്കാൻ അവൻ താല്പര്യപ്പെടുന്നില്ല.
കാരണം ഓൾഡ് ജനറേഷൻ ആയിരുന്നു അദ്ദേഹം ന്യൂജനറേഷനിലേക്ക് വരണമെന്ന മകന്റെ നിർബന്ധം എപ്പോഴും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.
ഇന്നിപ്പോൾ അതേ മകൻ തന്നെ പറയുന്നു അച്ഛന്റെ ആഢ്യത്തം ഉള്ള ഒരു ഫോട്ടോയ്ക്ക് വേണ്ടി എത്ര കാശ് വേണമെങ്കിലും നൽകാമെന്ന്.
അങ്ങനെ ഇരിക്കുന്ന സമയത്താണ് മരണാനന്തര ചടങ്ങുകൾക്കായി കർമി അവിടേക്ക് വന്നത്.
ഒടുവിൽ ദഹിപ്പിക്കാൻ തന്നെ അവരെല്ലാം കൂടി തീരുമാനിച്ചു.
അതിനു വേണ്ടി മുത്തച്ഛന്റെ ഓർമയായി മാവ് അവർ മുറുക്കുകയും ചെയ്തു.
ഇപ്പോൾ അവിടെ ആ മാവ് ഇല്ല പകരം മാവിന് സമീപത്തെ ചാരിവെച്ചിരുന്ന ഒരു ഡബിൾ ഡോർ ഫ്രിഡ്ജ് മാത്രമാണ് അവശേഷിക്കുന്നത്.
കിരണിന്റെ അമ്മായിഅച്ഛൻ കല്യാണത്തിന് മകൾക്ക് സമ്മാനമായി നൽകിയതാണ് ആ ഫ്രിഡ്ജ്.
കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലത്തെ ഒരു ഇടവപ്പാതിയിൽ അത് അടിച്ചു പോയി.
മകനും മരുമകളും കൊച്ചിയിലെ ഫ്ളാറ്റിലേക്ക് മാറിയപ്പോൾ വീട്ടിൽ ഉപേക്ഷിച്ചുപോയ ഉപയോഗശൂന്യമായ വസ്തുക്കളുടെ പട്ടികയിൽ ഞങ്ങൾ രണ്ടുപേരും പിന്നെ ആ ഫ്രിഡ്ജും ഉൾപ്പെട്ടു.
ഉപയോഗശൂന്യമായ അതിനാൽ ആ ഫ്രിഡ്ജ് വീട്ടിൽ നിന്നും പുറത്തെടുത്ത് മാവിൻചുവട് ചാരി വച്ചു.
കർമി കിരണിനോട് പറഞ്ഞു മഴ വരാൻ മഴ വരാൻ സാധ്യതയുണ്ട് അതുകൊണ്ട് മരണാനന്തരചടങ്ങുകൾ എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്.
സമയം ഒരുപാട് മുന്നോട്ടു പോയി ഇനിയും ആരെങ്കിലും വരാനുണ്ടോ ? ഞാൻ ആലോചിച്ചു.
കുറച്ച് സമയം കൂടി കഴിഞ്ഞാൽ ഈ ശരീരം ചിതയിൽ അർപ്പിക്കും അതോടൊപ്പം എന്റെ ഈ ഇരുത്തവും മതിയാക്കി എനിക്ക് പോകേണ്ടതുണ്ട്.
ഭാര്യയും മകളെയും മരുമകളെയും ബന്ധുജനങ്ങളെയും അയൽക്കാരെയും കൂട്ടുകാരെയും എല്ലാം എനിക്ക് അവസാനമായി കാണാൻ സാധിച്ചു.
മരുമകൾ വരാത്തതുകൊണ്ട് കൊച്ചു മക്കളെ കാണാൻ സാധിച്ചില്ല എന്ന ഒരു ദുഃഖം മാത്രം.
വായിച്ചവർക്കും മറുപടി നൽകിയവർക്കും ഒരുപാട് നന്ദി. ഞാൻ ആദ്യമായാണ് ഒരു കഥ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ തായ് ചെറിയ തെറ്റുകൾ ഉണ്ട്. എന്നാൽ എന്റെ അടുത്ത് കഥയിൽ ഞാൻ ഈ തെറ്റുകൾ ഞാൻ തിരുത്തുന്നത് ആയിരിക്കും. ഒരുപാട് നന്ദിയുണ്ട് കാരണം ഞങ്ങളുടെ ഒരു നല്ല സമയം എന്റെ ഈ കഥയ്ക്ക് വേണ്ടി മാറ്റിവെച്ചതിന്
???
താങ്ക്സ്
Oru naal nammalum ….
?
?
❤❤????
?