ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65

ഒരുവന്റെ  ഉള്ളിലെ നന്മ തിരിച്ചറിയുന്നത് അവന്റെ മരണത്തിനുശേഷം ആയിരിക്കും.

ശരിക്കും ഈ തിരിച്ചറിവ് കൊണ്ട്  മരിച്ച വ്യക്തിക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ ?

ഞാൻ സ്വയം ഒന്ന് ആലോചിച്ചു നോക്കി.

ഇത് ഇടയിൽ വെച്ച്  പുതുതലമുറ ക്കാരനായ കൊച്ചുമകൻ തന്റെ വാട്സാപ്പിലൂടെ സുഹൃത്തിന് അയച്ച ഒരു സന്ദേശം മരണവീട്ടിൽ ആകെ ചിരിപടർത്തി.

ഹായ് ബ്രോ എന്റെ grandpa 98 ൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.               

ഒരു ക്രിക്കറ്റ് ബാറ്റ്സ്മാൻ തന്റെ ദീർഘദൂര ഇന്നിംഗ്സ് അവസാനിപ്പിച്ച് ലാഘവത്തോടെയാണ് വിവേക് തന്റെ സുഹൃത്തിന് ഈ സന്ദേശം അയച്ചത്.  

മരണവീട്ടിൽ കൂടിനിന്നവർ ഒരു നിമിഷം ചിരി കടിച്ചമർത്തിയപ്പോൾ നാണുവേട്ടന്റെ സുഹൃത്തുക്കളായ ശങ്കരനും തമ്പിയും ഒരു ആധിയോടെ പരസ്പരം നോക്കി നിന്നു.             

കാരണം ശങ്കരന് 96 തമ്പിക്ക് 97 ആണ് പ്രായം തന്റെ ചങ്ങാതി 98 റണ്ണൗട്ടായിമടങ്ങി.                                     

തങ്ങൾക്ക് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുന്നതിനു മുമ്പ് റൺ ഔട്ട് ആയി മടങ്ങിവരുമോ എന്നതായിരുന്നു അവരുടെ ഭയം.

കുറച്ചു നേരം മുൻപ് കിരണും രഘുവും തമ്മിൽ ഒരു വാക്കേറ്റവും അതിന്റെ പേരിൽ ഒരു തമ്മിൽ തല്ലും ഉണ്ടായി.

അച്ഛനെ ദഹിപ്പിക്കുവാൻ വടക്കേഅറ്റത്തുള്ള മാവ് മുറിക്കണം എന്നതായിരുന്നു പ്രശ്നങ്ങൾക്കുള്ള കാരണം.                                            

അത് എനിക്ക് കൂടി അവകാശപ്പെട്ട മാവാണ് എന്നാണ് രഘുവിന്റെ വാദം.

എന്നാൽ അച്ഛനെ ദഹിപ്പിക്കുവാൻ ആ മാവ് തന്നെ മുറിക്കണമെന്ന് കിരൺ പറയുന്നു.

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് കിരണും രഘുവും തമ്മിൽ വാക്കേറ്റവും തമ്മിൽ തല്ലും അത് പിന്നെ തെറിവിളികളും വഴിതെളിച്ചു.      

ഒടുവിൽ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രണ്ട് പേരെ ഒരു വിധം പിടിച്ചുമാറ്റി.

മാവ് മുറിക്കണമെന്ന് പറയാൻ അവൻ എന്ത് അവകാശം.

എന്റെ വലിയ മുത്തച്ഛന്റെ കാലത്ത് നട്ടതാണ് മാവ് ആണ്.                                   

ഒരുപാട് കായ്ഫലമുള്ള മാവ് ആയിരുന്നു  ഇടക്കാലത്ത് വെച്ച് ഇത്തിൾ കണ്ണികൾ പിടികൂടിയതോടെ മാവ് പതുക്കെ പതുക്കെ നശിക്കാൻ തുടങ്ങി.

എന്നാലും വലിയ മുത്തച്ഛന്റെ ഓർമ്മയായിട്ടാണ് ആ മാവ് നിർത്തിയിരുന്നത് ഇപ്പോൾ ആ മാവാണ് മുറിക്കണം എന്ന്   പറയുന്നത്.

സമയം ഏറെ മുന്നോട്ടു പോയി മൃതശരീരം കാണാൻ വരുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു.

കുറെ കഴിഞ്ഞ പഞ്ചായത്ത് മെമ്പറും അദ്ദേഹത്തിന് അണികളും കയ്യിൽ ഒരു റീത്ത് പിടിച്ചുകൊണ്ട് അവിടേക്ക് കയറിവന്നു.                                           

എന്നിട്ട് കൈയ്യിലിരുന്ന റീത്ത് മൃതശരീരത്തിന് മുമ്പിൽ സമർപ്പിച്ച് ഒരു നിമിഷം മൗനമായി നിന്നു.

ശേഷം അമ്മിണിയും രശ്മിയെയും ആശ്വസിപ്പിച്ചു.

പിന്നെ മരണവീട്ടിൽ മെമ്പറിന്റെ വക ഒരു ദുഃഖാചരണം പ്രസംഗവും ഉണ്ടായി.

ഇന്ന് നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ നാട്ടിലെ വെളിച്ചമായിരുന്നു എന്നാൽ നഷ്ടപ്പെട്ട വെളിച്ചത്തിൽ പകരം നമുക്ക് അന്ധകാരത്തിൽ കഴിയുക എന്നത് നമ്മൾക്ക് സാധിക്കുന്നതല്ല അതിനാൽ നാണുവേട്ടന്റെ ആശയങ്ങളെ ഒരു ശിഷ്യൻ എന്ന നിലയിൽ നിങ്ങളോട് തുറന്നു പറയുവാൻ അദ്ദേഹം  നിയോഗിച്ചിരിക്കുന്നത് എന്നെയാണ്.

നിങ്ങളുടെ ഉള്ളിലെ അന്ധകാരത്തെ മാറ്റി പ്രകാശം തെളിയിക്കേണ്ടത് എന്റെ കടമയാണെന്ന് മെമ്പർ കൂട്ടിച്ചേർത്തു.

വികാരനിർഭരമായി ഈ വാക്കുകൾ കേട്ട് കുറച്ചുനേരം കരച്ചിൽ നിർത്തി വെച്ചിരുന്ന അമ്മിണി വീണ്ടും വീണ്ടും ഉറക്കെ കരയുവാൻ തുടങ്ങി.

പ്രസംഗത്തിന് അവസാനം കിരണിന്റെ തോളിൽ കൈ വച്ച് ഒരു നിമിഷം കണ്ണുനീർ വരാത്ത കണ്ണുകൾ തുടച്ച് കൊണ്ട് മെമ്പർ ദുഃഖം പ്രകടിപ്പിച്ചു.

ഇതെല്ലാം ചാരിയിരുന്നു ഞാൻ വീക്ഷിക്കുന്നുണ്ടായിരുന്നു.

എന്നെ കൂടാതെ മെമ്പറിന്റെ പുറകെ വന്ന ഒരു ഫോട്ടോഗ്രാഫർ ഇതെല്ലാം തന്റെ ക്യാമറ കണ്ണുകളിൽ പകർത്തിയെടുക്കുന്ന ഉണ്ടായിരുന്നു.

8 Comments

  1. അധിരഥി

    വായിച്ചവർക്കും മറുപടി നൽകിയവർക്കും ഒരുപാട് നന്ദി. ഞാൻ ആദ്യമായാണ് ഒരു കഥ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ തായ് ചെറിയ തെറ്റുകൾ ഉണ്ട്. എന്നാൽ എന്റെ അടുത്ത് കഥയിൽ ഞാൻ ഈ തെറ്റുകൾ ഞാൻ തിരുത്തുന്നത് ആയിരിക്കും. ഒരുപാട് നന്ദിയുണ്ട് കാരണം ഞങ്ങളുടെ ഒരു നല്ല സമയം എന്റെ ഈ കഥയ്ക്ക് വേണ്ടി മാറ്റിവെച്ചതിന്

    1. അധിരഥി

      താങ്ക്സ്

  2. Oru naal nammalum ….

    1. അധിരഥി

      ?

  3. അശ്വിനി കുമാരൻ

    ?

    1. അധിരഥി

      ?

Comments are closed.