ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65

എന്നാൽ വിവേക് ഇതൊന്നും ശ്രദ്ധിക്കാതെ അപ്പൂപ്പന്റെ മരണവാർത്ത ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകം മുഴുവൻ അറിയിക്കുവാനുള്ള ശ്രമത്തിലാണ്.

അതിന് അവൻ ഒരു ഉഗ്രൻ തലക്കെട്ട് കൂടി കൂട്ടിച്ചേർത്തു.

” My grandpa went to God ”

നിമിഷങ്ങൾക്കുള്ളിൽ കമന്റ് ബോക്സിൽ കമന്റുകൾ  നിറഞ്ഞൊഴുകി.

മരണവാർത്ത അറിയാത്തവർ മറ്റുള്ളവരിലേക്ക് ദുഃഖവാർത്ത ഷെയർ ചെയ്തു.

നിമിഷങ്ങൾക്കുള്ളിൽ ഫേസ്ബുക്കിലൂടെ നാണുവേട്ടന്റെ മരണവാർത്ത ഒരു തരംഗം തന്നെ സൃഷ്ടിച്ചു.                                          

ചിലർ ദുഃഖത്തിൽ പങ്കു ചേർന്നപ്പോൾ മറ്റുചിലർ പോസ്റ്റിന്റെ തലക്കെട്ടിനെ റിപ്ലൈ ഇടുന്ന തിരക്കിലായിരുന്നു. 

സൂപ്പർ,കിടു,പൊളിച്ചു അങ്ങനെയായിരുന്നു മറ്റുള്ളവരുടെ റിപ്ലൈകൾ.

ഞാനെന്റെ ശ്രദ്ധ മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിച്ചു

മൃതശരീരത്തിന് അല്പം മാറി കൈ കെട്ടി നിൽക്കുന്ന മറ്റൊരു യുവാവിൽ ആണ്  എന്റെ മിഴികൾ ചെന്ന് ഉടക്കിയത്.     

അത് രഘുവാണ് രശ്മിയുടെ ഭർത്താവ്.     

മരണവീട്ടിൽ ആണെങ്കിൽ പോലും അമ്മായിഅച്ചനും ആയി ചില ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നു രഘുവിന്.  

രശ്മിയെ കെട്ടിയ വകയിൽ കിട്ടിയ സ്ത്രീധനം കുറഞ്ഞു പോയി എന്നതാണ് രഘുവിന്റെ പ്രശ്നം.

അതിന്റെ നീരസം രഘുവിന്റെ മുഖത്ത് കാണാൻസാധിക്കുന്നുണ്ട്.

മാത്രമല്ല രശ്മിയുടെ സഹോദരൻ കിരൺ തന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെ പ്രേമിച്ചു കെട്ടി.

അവൾക്ക് സ്ത്രീധനമായി അവളുടെ വീട്ടുകാർ 75 പവനും കൊച്ചിയിൽ ഒരു ഫ്ലാറ്റും ഒരു പുതു പുത്തൻ SUV കാറും നൽകി.                                                    

ഇത് രഘുവിനെ വല്ലാതെ ചൊടിപ്പിച്ചു.   

ഇതുതന്നെയായിരുന്നു അമ്മായിയച്ഛനും മരുമകനും തമ്മിലുള്ള ബന്ധത്തെ വളരെയധികം വഷളാക്കിയത്.                           

ഒരിക്കൽ മദ്യലഹരിയിൽ വന്ന രഘു തനിക്ക് ഈ കല്യാണം കൊണ്ട് നഷ്ടങ്ങൾ മാത്രമാണ് ലഭിച്ചത് എന്നും,കെട്ടാ ചരക്കായ  ഒരു പെണ്ണിനെ കെട്ടിയപ്പോൾ ആകെ കിട്ടിയത് 15 പവനും 25 സെന്റ് വസ്തു മാത്രം അതെന്താ ഒരു കാറു കിട്ടാനുള്ള യോഗ്യത എനിക്കില്ല.

എന്നതായിരുന്നു രഘുവിന്റെ ചോദ്യം.  

അസൂയ തന്നെയാണ് ഇതിന് പിന്നിലെ കാരണം.

തനിക്ക് ലഭിക്കാത്തത് മറ്റൊരാൾക്ക് ലഭിക്കുമ്പോൾ സാധാരണ രീതിയിൽ ഉണ്ടാകുന്ന അസൂയയും അമർഷവും ആണ് രഘുവിന്റെ ഈ ചോദ്യത്തിനു പിന്നിൽ.

രഘുവിനെ കൂടാതെ രഘുവിന്റെ ബന്ധത്തിൽപെട്ട മറ്റ് സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.

അവർ ദുഃഖം അഭിനയിച്ച്  താടിക്ക് കൈയ്യും കൊടുത്തിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.

കൂട്ടത്തിൽ ഒരാൾ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.                      

” എന്തു നല്ല മനുഷ്യനായിരുന്നു ആ പെട്ടെന്ന്പോയി. ”                                           

എന്ത് ചെയ്യാൻ നല്ലവരെ ദൈവം നേരത്തെ അങ്ങ് വിളിക്കില്ലേ.

എല്ലാ മരണവീടുകളിലും കേൾക്കുന്ന സ്ഥിരം സംസാരവിഷയമാണ് എങ്കിൽ പോലും ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു.                                

അറുത്ത കൈക്ക് ഉപ്പു തേക്കാത്ത മനുഷ്യൻ, ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നവൻ എന്നൊക്കെയാണ് നാണുവേട്ടനെക്കുറിച്ച് ഈ ബന്ധുക്കൾ പറഞ്ഞു നടന്നത്.                                               

ഇന്ന് അതേ ബന്ധുക്കൾ  തന്നെ പറയുന്നു ഇത്ര നല്ല മനുഷ്യനാണ് ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്ന്.                                       

8 Comments

  1. അധിരഥി

    വായിച്ചവർക്കും മറുപടി നൽകിയവർക്കും ഒരുപാട് നന്ദി. ഞാൻ ആദ്യമായാണ് ഒരു കഥ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ തായ് ചെറിയ തെറ്റുകൾ ഉണ്ട്. എന്നാൽ എന്റെ അടുത്ത് കഥയിൽ ഞാൻ ഈ തെറ്റുകൾ ഞാൻ തിരുത്തുന്നത് ആയിരിക്കും. ഒരുപാട് നന്ദിയുണ്ട് കാരണം ഞങ്ങളുടെ ഒരു നല്ല സമയം എന്റെ ഈ കഥയ്ക്ക് വേണ്ടി മാറ്റിവെച്ചതിന്

    1. അധിരഥി

      താങ്ക്സ്

  2. Oru naal nammalum ….

    1. അധിരഥി

      ?

  3. അശ്വിനി കുമാരൻ

    ?

    1. അധിരഥി

      ?

Comments are closed.