ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65

ചിതയിൽ ലയിക്കും മുമ്പ്

Author :അധിരഥി

 

” സമയം ഏറെയായി എടുക്കണ്ടേ ”

പെട്ടെന്ന് ആ ശബ്ദം കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്. 

അപ്പോൾ എന്റെ ചുറ്റുമായി ധാരാളം ആൾക്കാർ വന്ന കൂടിയിട്ടുണ്ട്.                                                                          ചിലർ കരയുകയും മറ്റുചിലർ കൈകൾ കെട്ടി, മിഴികൾ താഴ്ത്തി മാറിനിൽക്കുകയും ചെയ്യുന്നു.

ചിലർ വളരെ പതുക്കെ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

വളരെ നേരത്തെ ആയിപ്പോയി?

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.

ഞാൻ ഇരിക്കുന്ന ചാരുകസേരയുടെ തൊട്ട് അപ്പുറത്തായി മറ്റൊരാളെ കിടത്തിയിരിക്കുന്നു.

വെള്ളത്തുണികൊണ്ട് തലയും താടിയും ചേർത്ത് കെട്ടിയിരിക്കുന്നു.

കാലിന്റെ 2 തള്ളവിരൽ എല്ലാം തമ്മിൽ ചേർത്തു കെട്ടിയിരിക്കുന്നു.

വെള്ള പുതച്ച കണ്ണുകൾ അടച്ചാണ് പുള്ളിയുടെ കിടപ്പ്.

പ്രത്യക്ഷത്തിൽ ആദ്യം ഒന്നുംതന്നെ വ്യക്തമായില്ല.                

ഞാൻ അയാൾക്ക് ചുറ്റും നിരീക്ഷിക്കാൻ തുടങ്ങി.

അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലായി ഒരു വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നു.

വിളക്കിൽ ഒളിച്ചിരിക്കുന്ന എണ്ണ വളരെ പഴയതാണ് അതിനാൽ ആണ് ഇവിടെ ഒരു കനച്ച മണം എന്ന് മറ്റുള്ളവർ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

ഞാൻ വീണ്ടും അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങി.

അദ്ദേഹത്തെ കിടക്കുന്നതിനു തൊട്ടടുത്തായി രണ്ട് റീത്തുകൾ വെച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.                               

അതിൽ ഒന്നിൽ RIP എന്നും മറ്റൊന്നിൽ പ്രിയപ്പെട്ട നാണുവേട്ടന് വിട എന്നും എഴുതിയിരിക്കുന്നു.

നാണുവേട്ടൻ എന്ന പേര് ഒരു ഞെട്ടലോടെയാണ് ഞാൻ വായിച്ചത്.

അതെ വലിയ വീട്ടിൽ നാണു.

നാട്ടിലെ പ്രമാണിമാരിൽ ഒരാൾ ആളായിരുന്നു അദ്ദേഹം.

നാട്ടിലെ കൃഷിയിലും കാര്യങ്ങളിലും എല്ലാം ഇടപെടുന്ന ഏറ്റവും തലമുതിർന്ന വ്യക്തി.

ഇദ്ദേഹം മരിച്ചുവോ ?

ഒരു നിമിഷം ഞാൻ സ്തബ്ധനായി ഇരുന്നു.

വീണ്ടും ചുറ്റും നിരീക്ഷിക്കാൻ തുടങ്ങി.

നാണുവേട്ടന്റെ മൃതശരീരത്തിന് മുമ്പിലിരുന്ന് കരയുന്ന രണ്ടു പേരിലാണ് എന്റെ കണ്ണുകൾ ചെന്നു നിന്നത്.

നാണുവേട്ടന്റെ ഭാര്യ അമ്മിണിയും മൂത്ത മകൾ രശ്മിയും ആണ്.

കരഞ്ഞു തളർന്ന കണ്ണുകളുമായി അമ്മിണി രശ്മിയുടെ തോളിൽ ചാരി കിടക്കുന്നു.                               

രശ്മിയുടെ തൊട്ട് അപ്പുറത്ത് 11 വയസ്സുകാരനായ മകൻ വിവേക്  തന്റെ അപ്പൂപ്പൻ മരിച്ചുപോയി എന്ന് സങ്കടകരമായ വാർത്ത ഫേസ്ബുക്കിലെ സുഹൃത്തുകളുമായി സംവദിക്കുന്നു.                                 

തന്റെ അച്ഛൻ മരിച്ചു കിടക്കുന്ന സമയത്ത് ഫേസ്ബുക്കിൽ നോക്കിയിരിക്കുന്ന മകൻ വിവേകിനെ രശ്മി രൂക്ഷമായി നോക്കുന്നുണ്ട് എങ്കിലും മരണവീട് ആയതുകൊണ്ട് ഒന്നും തന്നെ പറയുന്നില്ല എന്ന് മാത്രം.

8 Comments

  1. അധിരഥി

    വായിച്ചവർക്കും മറുപടി നൽകിയവർക്കും ഒരുപാട് നന്ദി. ഞാൻ ആദ്യമായാണ് ഒരു കഥ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ തായ് ചെറിയ തെറ്റുകൾ ഉണ്ട്. എന്നാൽ എന്റെ അടുത്ത് കഥയിൽ ഞാൻ ഈ തെറ്റുകൾ ഞാൻ തിരുത്തുന്നത് ആയിരിക്കും. ഒരുപാട് നന്ദിയുണ്ട് കാരണം ഞങ്ങളുടെ ഒരു നല്ല സമയം എന്റെ ഈ കഥയ്ക്ക് വേണ്ടി മാറ്റിവെച്ചതിന്

    1. അധിരഥി

      താങ്ക്സ്

  2. Oru naal nammalum ….

    1. അധിരഥി

      ?

  3. അശ്വിനി കുമാരൻ

    ?

    1. അധിരഥി

      ?

Comments are closed.