ചന്ദ്രേട്ടൻ [നൗഫു] 2627

 

അവരെ കുറ്റം പറയാൻ കഴിയില്ല.. ഇന്ന് കാണുന്ന വാർത്ത മുഴുവൻ അതാണല്ലോ…

 

എന്റെ മൊബൈൽ നമ്പർ വാങ്ങി ഒരു പോലീസുകാരന് കൊടുത്തു.. മാറ്റാരോടോ വിളിച്ചു ഡീറ്റെയിൽസ് എടുക്കാൻ പറയുന്നതെല്ലാം തൊട്ടടുത്തു നിന്നു കേൾക്കേണ്ടി വന്ന അവസ്ഥ….

 

അവർക്ക് എല്ലാവരെയും സംശയമായി.. അവസാനം അവർ എത്തിയത് ചന്ദ്രട്ടനിൽ ആയിരുന്നു..

 

അയാൾ പൊതുവെ ഒരു അന്തർമുകൻ ആയിരുന്നു.. മറ്റാരോടും അതികം സംസാരിക്കാത്ത പ്രകൃതം… സംസാരിക്കുവാണേൽ ഒറ്റക് ഇങ്ങനെ സംസാരിച്ചു നടക്കുന്നത് കാണാം…

 

ചിരിച്ചു കൊണ്ട് കയ്യൊക്കോ ഒരു പ്രതേക രീതിയിൽ ചലിപ്പിച്ചു കൂടെ ആളുണ്ടെന്ന് തോന്നും മൂപ്പര് സംസാരിച്ചു നടക്കുമ്പോൾ…

 

അയാൾക് വീട്ടിൽ മാറ്റാരുമില്ല.. ഒറ്റക് ആയിരുന്നു.. എവിടെ നിന്നോ വന്നു ഇവിടെ താമസമാക്കിയതായിരുന്നു അയാൾ…

 

ചന്ദ്രട്ടനെ ഇന്ന് വൈകുന്നേരം മോളെ സ്കൂളിന് അടുത്ത് കണ്ടവർ ഉണ്ടെത്രെ..

 

അയാളെ സംശയിക്കാൻ അവർക്ക് നാട്ടുകാരുടെ ആ വാക്കുകൾ മാത്രം മതിയായിരുന്നു…

 

മോളെ കാണാനില്ല എന്നറിഞ്ഞ നിമിഷം മുതൽ എന്റെ ശരീരത്തിലെ ഓരോ അണുവും തളർന്നു കൊണ്ടിരിക്കുകയാണ്.. ഒന്ന് ചേർത്തു നിർത്തി ആശ്വാസം തരേണ്ട ഇക്ക ആണേൽ ദുബായിലും..

 

ചുറ്റിലുമുള്ള എന്റെയും ഇക്കയുടെയും ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ ശരീരത്തിൽ ഏല്പിക്കുന്ന മുറിവിനെകൾ മനസിൽ ഏൽപ്പിക്കുന്ന സമയം..

 

കുറച്ചെങ്കിലും ആശ്വാസം.. ഇക്കയുടെ ഇടക്കിടെ ഉള്ള വിളിയായിരുന്നു..

 

ആ വിളിയിലും മോളെ കണ്ടോ എന്ന് ചോദിക്കുമ്പോൾ.. ഇല്ല എന്ന് പറയുമ്പോഴുള്ള അവിടുത്തെ നിരാശ എനിക്ക് വ്യക്തമായി തന്നെ അറിയാൻ കഴിഞ്ഞിരുന്നു…

 

ആരെക്കോയോ എന്റെ അടുത്തു വന്നു സമാധാന പെടുത്തി പോകുന്നുണ്ട്.. കുറെ ഏറെ പേര് എന്റെ നോട്ടക്കുറവിനെ ദേശ്യപ്പെടുന്നുമുണ്ട്……

 

മോളെ കാണാതെ എനിക്ക് ഒരു നിമിഷം പോലും കഴിയാൻ പറ്റില്ല എന്ന അവസ്ഥയാണ് ശരിക്കും..

 

സ്വന്തമായി അവളെ തിരഞ്ഞു പോകാൻ മനസ് വല്ലാതെ കൊതിക്കുന്നുണ്ടേലും ശരീരത്തിന്റെ തളർച്ചയിൽ ഞാൻ തീർത്തും അശക്തയായിരുന്നു…

 

സമയം രാത്രി 7 മാണിയോട് അടുത്തു..

 

അതിനിടയിൽ ആരോ വന്നു പറഞ്ഞു ചന്ദ്രനെ പോലീസ് ചോദ്യം ചെയ്തു വിട്ടെന്ന്.. അയാളെ അവർ കുറെ ഉപദ്രവിച്ചു പോൽ.. കുറെ അടിക്കുകയും മറ്റും ചെയ്തു… ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞിട്ട് കേൾക്കാതെ നേരെ ഇങ്ങോട്ട് വരുന്നുണ്ടെന്ന്…

 

അയാൾ നേരെ വീട്ടിലേക് വന്നു.. മറ്റുള്ള നാട്ടുകാർ നിൽക്കുന്ന ഭാഗത്ത്‌ തന്നെ.. വീടിന് അടുത്ത് വന്നു നിന്നു.. കോലായിലെ തൂണിൽ ചാരി നിന്നു വീടിനുള്ളിലേക് നോക്കുന്നുണ്ട്..

Updated: February 19, 2023 — 5:07 pm

16 Comments

  1. സെഡ് ആക്കി നാറി

    1. അള്ളോ ഞാനോ..

      ചന്ദ്രേട്ടൻ അല്ലെ സെഡ് ആക്കിയത് ???

  2. valare nannayi ezhuthi bhai ningal

    1. താങ്ക്സ് ഉണ്ട് ട്ടോ ????

  3. Vallatha oru feel aayirunn ?

    1. സോറി ☺️☺️☺️സങ്കടം വന്നെങ്കിൽ ???

  4. അണ്ടി സഖാവ്

    കൊള്ളാലോ

  5. ഒരാൾ ഇട്ടിരിക്കുന്ന വസ്ത്രം കൊണ്ട് എങ്ങനെ ആണ് അയാളുടെ സ്വഭാവം വിലയിരുത്താൻ ആവുക…. ♥️

    1. Dressing il orale manassilakkan ful kazhiyilla but adokke oru hint aayi upayogikkam but adu kond oru decision aayi edukkarud enne ollu. Orale talk, dressing, attitudes, likes performance okke namukk orale alakkam, adu 100% perfect allelum chances are to be correct. Adu orikkalum naatukarude sthiram cleeshe allatto, ennu karudi prejudicially act cheyyarud.

    2. അങ്ങനെ ഒരു മെൻഷൻ ഈ കഥ യിൽ ഞാൻ പറഞ്ഞിട്ടില്ലല്ലോ…

      അവർക്ക് എല്ലാവരെയും സംശയമാണ്.. നായിക ആയ റഹ്മത്തിനെ പോലും.. ???

      പിന്നെ ഒരാളെ എഴുതി കാണിക്കുമ്പോൾ ചില കാര്യങ്ങൾ പറയേണ്ടി വരും.. അതിലൊന്നാണ് അയാളുടെ മുഷിഞ്ഞ വസ്ത്രം എന്ന് തോന്നുന്നു..

      താങ്ക്യൂ ???

  6. ? നിതീഷേട്ടൻ ?

    ????? സങ്കടായിട്ടോ

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ശവം.കരയിപ്പിച്ചു??..

    1. ?????

      ഒന്നൂല്യാടാ.. അനക് ഒന്നൂല്യ ?

Comments are closed.