ചന്ദ്രേട്ടൻ [നൗഫു] 2627

ചന്ദ്രേട്ടൻ

നൗഫു 

 

ഒരൊറ്റ പാർട്ടുള്ള കുഞ്ഞു കഥയാണ്… ഒരു പേജേ ഉള്ളു… വായിക്കുക അഭിപ്രായം പറയുക.

 

“അയാളൊരു പാവമാണ് സാറെ…!

 

എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…”

 

നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി…

 

പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറു ക്കൽ ചെവിയിലേക് തുളഞ്ഞു കയറിയപ്പോൾ.. പുറത്തേക് വന്ന വാക്കുകളെ വിഴുങ്ങുക യല്ലാതെ മറ്റൊരു മാർഗവും അവൾക് ഇല്ലായിരുന്നു…

 

“ആരെയും വിശ്വസിക്കാൻ കൊള്ളില്ല .. കാലം അങ്ങനെ യാണേ…. എത്ര എത്ര വാർത്തകളാണ് നമ്മൾ ദിവസവും കേൾക്കുന്നത്…”

 

രാധേ ച്ചിയും ശുഷമേച്ചിയും ആയിരുന്നു അത്…

 

ചന്ദ്രട്ടനെ പോലീസ് വലിച്ചിയച്ചു കൊണ്ട് പോകുമ്പോൾ പലരുടെയും വായിൽ നിന്നും വന്നത് അത് തന്നെയായിരുന്നു ..

 

ഇന്ന് സ്കൂളിൽ പോയതിന് ശേഷം നാലുമണിക് വരേണ്ടിയിരുന്നവൾ…അഞ്ചു മണി ആയിട്ടും കാണാഞ്ഞിട്ടാണ്..

 

സ്കൂളിലും അവൾ പോകുവാൻ സാധ്യത ഉള്ളിടത്തുമെല്ലാം അന്വേക്ഷിച്ചിട്ടാണ് അഞ്ചു മണിക്ക് മുമ്പ് തന്നെ പോലീസിൽ കമ്പലൈന്റ് കൊടുത്തത്..

 

എങ്ങോട്ടും ഒറ്റക് പോകുന്നവൾ ആയിരുന്നില്ല അവൾ… നാലര വയസേ ആയിട്ടുള്ളു പൊന്നുവിന്..

 

Lkg യിലാണ് പൊന്നു പഠിക്കുന്നത്… സ്കൂളിലെ ക് ഈ പ്രായത്തിൽ പറഞ്ഞയക്കാൻ തന്നെ മടിയായിരുന്നു.. നമ്മളൊക്കെ 6മത്തെ വയസ്സിലോ ഏഴാ മത്തെ വയസ്സിലെ അല്ലെ ആദ്യമായി സ്കൂളിന്റെ പടി കണ്ടത്.. അവളുടെ സമപ്രായക്കാരെ എല്ലാം സ്കൂളിൽ ചേർത്തിയപ്പോൾ അവളെയും ചേർത്തു…

 

മുല കുടി പ്രായത്തിലുള്ള കൊച്ചു കുഞ്ഞു വേറെ ഉള്ളത് കൊണ്ട് തന്നെ അതിനെ മറ്റാരെയെങ്കിലും ഏൽപ്പിച്ചു സന്ധ്യ സമയത്ത് പോലും തിരയാൻ മനസ് വെമ്പുന്നുണ്ട്… അവൾക് അരുതാത്തത് എന്തേലും സംഭവിച്ചോ എന്നായിരുന്നു മനസ് നിറയെ…

 

പരാതി കിട്ടിയ ഉടനെ തന്നെ പോലീസ് അന്വേക്ഷിക്കാനായി വീട്ടിലേക് വന്നു..

 

വീട്ടിനുള്ളിലും.. വീടിനടുത്തുള്ള കിണറ്റിലും.. തോട്ടിലും… പാടത്തും…പൊന്ത കാട്ടിലുമായിരുന്നു അവരുടെ ആദ്യ അന്വേക്ഷണം..

 

എല്ലാ സ്ഥലവും അരിച്ചു പൊറുക്കി.. വീടിനടുത്തുള്ള പലരെയും ചോദ്യം ചെയ്തു..

 

എന്റെ സ്വഭാവം എങ്ങനെ എന്ന് പോലും അവർ അയൽവാസി കളോടൊക്കെ അന്വേക്ഷിക്കുന്നുണ്ടായിരുന്നു..

 

അവരുടെ, എന്നോടുള്ള ചോദ്യം ചെയ്യലിൽ തന്നെ മനസിലായി… അവർക്ക് മോളെ കാണാതായതിൽ എന്നെ പോലും സംശയമുണ്ടെന്ന്..

Updated: February 19, 2023 — 5:07 pm

16 Comments

  1. സെഡ് ആക്കി നാറി

    1. അള്ളോ ഞാനോ..

      ചന്ദ്രേട്ടൻ അല്ലെ സെഡ് ആക്കിയത് ???

  2. valare nannayi ezhuthi bhai ningal

    1. താങ്ക്സ് ഉണ്ട് ട്ടോ ????

  3. Vallatha oru feel aayirunn ?

    1. സോറി ☺️☺️☺️സങ്കടം വന്നെങ്കിൽ ???

  4. അണ്ടി സഖാവ്

    കൊള്ളാലോ

  5. ഒരാൾ ഇട്ടിരിക്കുന്ന വസ്ത്രം കൊണ്ട് എങ്ങനെ ആണ് അയാളുടെ സ്വഭാവം വിലയിരുത്താൻ ആവുക…. ♥️

    1. Dressing il orale manassilakkan ful kazhiyilla but adokke oru hint aayi upayogikkam but adu kond oru decision aayi edukkarud enne ollu. Orale talk, dressing, attitudes, likes performance okke namukk orale alakkam, adu 100% perfect allelum chances are to be correct. Adu orikkalum naatukarude sthiram cleeshe allatto, ennu karudi prejudicially act cheyyarud.

    2. അങ്ങനെ ഒരു മെൻഷൻ ഈ കഥ യിൽ ഞാൻ പറഞ്ഞിട്ടില്ലല്ലോ…

      അവർക്ക് എല്ലാവരെയും സംശയമാണ്.. നായിക ആയ റഹ്മത്തിനെ പോലും.. ???

      പിന്നെ ഒരാളെ എഴുതി കാണിക്കുമ്പോൾ ചില കാര്യങ്ങൾ പറയേണ്ടി വരും.. അതിലൊന്നാണ് അയാളുടെ മുഷിഞ്ഞ വസ്ത്രം എന്ന് തോന്നുന്നു..

      താങ്ക്യൂ ???

  6. ? നിതീഷേട്ടൻ ?

    ????? സങ്കടായിട്ടോ

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ശവം.കരയിപ്പിച്ചു??..

    1. ?????

      ഒന്നൂല്യാടാ.. അനക് ഒന്നൂല്യ ?

Comments are closed.