ചങ്കിൽ കൊണ്ട പ്രേമം [Mohammed Rashid Ottuvayal] 128

ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞ് പോയി… ഇപ്പോ വല്ലപ്പോഴും രാത്രി എന്റെ മുറിയിലേക്കു വന്നിരുന്ന അവള് സ്ഥിരം വരാൻ തുടങ്ങി.. ഉറക്കം വളരെ കുറഞ്ഞു, കിട്ടുന്ന സമയം മൊത്തം ഓരോന്ന് സംസാരിച്ചിരുന്നു.. സംസാരം ഭാവിയിലേക് എത്തിത്തുടങ്ങി… ആർക്കും കിട്ടാത്ത ഭാഗ്യമാണ് ഞങ്ങള്ക്ക് കിട്ടിയത്.. പ്രേമിക്കുന്ന രണ്ട് പേരും ഒരേ വീട്ടിൽ, ആരെയും പേടികേണ്ടാത്ത അവസ്ഥ.. പ്രേമം തലച്ചോറിലേക് എത്തിയപ്പോ ആരെയും കാണാതെ അവളെ ചുമരിലേക് ചാർത്തി വെച്ച് കൊണ്ടുള്ള കിസ്സ് പലപ്പോഴും ആവർത്തിച്ചു.. പക്ഷെ അപ്പഴും അതിര് വിട്ടൊന്നും ചെയ്യാൻ മനസ്സുണ്ടായിരുന്നില്ല… അവളുടെ ഓരോ ചിരിയും സംസാരവും ആ നുണക്കുഴിയും എല്ലാം ഒത്തിരി മനസ്സിനെ കുളിർമ്മയുള്ളതാക്കി.. അങ്ങനെ എന്റെ ഇഷ്ടം ഞാൻ ഉമ്മനെയും അറിയിച്ചു.. ആദ്യം ഒന്ന് തുറിച്ച് നോക്കിയെങ്കിലും മാമനോട് സംസാരിച്ച് നോക്കട്ടെ എന്ന് പറഞ്ഞു..

രണ്ട് ദിവസം കഴിഞ്ഞപ്പോ മാമന്റെ ഫോൺ കാൾ… റാഷിദേ.. സംഗതിയൊക്കെ ശരിയാണ്.. പക്ഷെ ഇങ്ങനെ നടന്നാ പോരാ.. പഠിപ്പൊക്കെ തീർന്നീലെ.. നല്ലൊരു ജോലിക്ക് കയറ്.. ഇല്ലെങ്കി അവളെ നിനക്ക് പോറ്റാൻ പറ്റൂല….

ഹാവൂ.. മാമനും പച്ചക്കൊടി കാണിച്ചു… ആ സന്തോഷം ഞങ്ങള് നന്നായി ആഘോഷിച്ചു… ഞാനും ആകെ മാറിതുടങ്ങി.. ഒഴിവ് കിട്ടിയാൽ കൂട്ടുകാരുടെ കൂടെ നടന്നിരുന്ന ഞാൻ അവരെ പാടെ മറന്ന് തുടങ്ങി.. എന്റെ പെണ്ണ് മാത്രമായി എന്റെ ജീവിതം..

അങ്ങനെ ഡിസംബർ ഏഴാം തിയതി എന്റെ ബർത്ഡേ ആണെന്ന് അവള് അറിഞ്ഞ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗിഫ്റ്റ് തരാം എന്നും പറഞ്ഞ് തലേന്ന് രാത്രി അവള് അവളുടെ റൂമിലേക്കു പോയി…. രാവിലെ എണീറ്റപ്പോ അവളെ റൂമില് കണ്ടീല.. ഉമ്മാനോട് ചോയ്ച്ചപ്പോ, അവളുണ്ടാക്കിയതാണെന്നും പറഞ്ഞ് ഒരു ക്ലാസ് പായസം തന്നു… ആഹ്.. നല്ല അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ ഇട്ട കിടുക്കാച്ചി സേമിയ പായസം… അത് കുടിച്ച് മുഴുവനാകുന്നതിനെ മുന്നേ ഉപ്പാന്റെ കാൾ വന്നു… പെട്ടന്ന് സിറ്റി ഹോസ്‌പിറ്റലിലേക് വരാൻ പറഞ്ഞു.. ബൈക്കെടുത്ത് പെട്ടന്ന് ചെന്ന്.. അവിടെ വിഷ്ണുവും ഷമീറും ഉണ്ടായിരുന്നു.. കുറച്ചപ്പുറത്ത് icu ന്റെ മുന്നിൽ ഉപ്പയും…

എന്താടാ പറ്റിയെ എന്ന് ചോയ്ച്ചതും ഷമീർ എന്നെ കെട്ടിപ്പിടിച്ചു.. ഏയ്.. ഒന്നുല്ലടാ. നസി ചെറുതായിട്ട് ഒന്ന് വീണു.. കൊഴപ്പോന്നും ഇല്ല.. ഇജ്ജ് പെരേക് പൊയ്ക്കോ… ഞങ്ങള് ഇവിടെ നിന്നോളാ…

ഹ്ഹോ.. അതിനാണോ ഉപ്പ കരഞ്ഞ് എന്നെ വിളിച്ചേ.. പാവം ഉപ്പ പേടിച്ചിട്ടുണ്ടാവും ലേ… ഉപ്പാ… ഉപ്പാ.. ഇങ്ങള് എന്തിനാ കരയുന്നെ … ഓൾക് ഒന്നും ആയിട്ടില്ല.. ഒന്ന് വീണതാത്രെ.. എന്റെ വാക്കുകൾ കേട്ടിട്ട് ഉപ്പയുടെ കരച്ചിലിന്റെ ഊക്ക് കൂടി… നേഴ്സുമാരും ഡോക്ടർമാരും മാറി മാറി icu യിലേക്ക് കയറുന്നുണ്ട്… ചില നേഴ്‌സുമാർ എന്തൊക്കെയോ എടുത്ത് ഓടുന്നു… അപ്പഴും ഞാൻ ചിന്തിച്ചത് അവള് വീണിട്ട് കയ്യിന്റെ കാലിന്റെ തൊലി എന്തേലും പോയിട്ടുണ്ടാവോ എന്നാണ്.. ഒന്ന് പോയി കാണാൻ ആണെങ്കി ആ ഡോർ തുറക്കുന്നില്ല… കുറച്ച് കഴിഞ്ഞപ്പോ ഒരു ഡോക്ടർ വന്ന് പറഞ്ഞു..

അയാം സോറി.. ശീ ഈസ്‌ നോ മോർ………………………

അയാള് എന്ത് തേങ്ങയാ പറയുന്നേ… അല്ല പിന്നെ.. ഒന്ന് വീണതിന്… ആഹാ പൊട്ടൻ ഡോക്ടർ… എന്താ ഡോക്ടറെ ഓൾടെ വർത്താനം… ഓളോട് വരാൻ പറയു.. എന്റെ ബർത്ഡേ ആണ് ഇന്ന്.. ഡാ ഷമീറേ എല്ലാർക്കും മുട്ടായി കൊടുക്ക് ട്ടോ… ന്റെ നസി വരട്ടെ… ഓള് ഇന്ക് എന്തോ ഗിഫ്റ്റ് വാങ്ങി തരാന്ന് പറഞ്ഞിട്ടുണ്ട്…

16 Comments

  1. Monuseeeeeeeeee
    Ushaaaraaayik
    Veendum varika ❤️

  2. ༒☬SULTHAN☬༒

    ??????

  3. Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story

  4. Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story

  5. കമന്റ്‌സ് നോക്കിയിട്ട് വായിച്ച മതിയായിരുന്നു, എന്തോ കാരണം കൊണ്ട് ഞാൻ കരഞ്ഞില്ല, സാദാരണ ഇങ്ങനത്തെ സംഭവങ്ങൾ വായിച്ചാൽ കരഞ്ഞു ചാകുന്ന ഞാനാ.. ഒന്നും പറയാൻ ഇല്ല ബ്രോ.. ?

  6. Super.

  7. Thanks bro nice ? story

  8. കാർത്തിവീരാർജ്ജുനൻ

    കുറച്ച് പേജുകൾ കൊണ്ട് sedakii കളഞ്ഞു monuzzz???

  9. നിധീഷ്

    ❤❤❤

  10. Enthaa paraykaaa ? enikku vaakukal kittunnilla

  11. കൈലാസനാഥൻ

    വീണ്ടും വരിക ചെറിയ കഥകളുമായി . പ്രണയത്തിന്റെ ആഴവും പരപ്പും നിറഞ്ഞു നിന്നു.

  12. നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.

Comments are closed.