ചങ്കിൽ കൊണ്ട പ്രേമം [Mohammed Rashid Ottuvayal] 128

അയ്യേ.. നീ എന്തൊക്കെയാടാ പറയുന്നേ.. നിന്നെ അവള് ഒരു ഇക്കാക്ക ആയിട്ടല്ലേ കാണുന്നെ… അവളോട് പറയാൻ നിക്കല്ലേ റഷീ… അന്റെ മാനം പോകും… ശേ.. മോശം..

ഓ.. എന്നാ വേണ്ട ലേ.. എന്നും പറഞ്ഞ് ഞങ്ങള് പതിവ് പോലെ ഓരോ സിഗരറ്റ് ഒക്കെ വലിച്ച് ക്ലാസിലേക്കു കയറി.. പക്ഷെ എനിക്കെന്തോ മനസ്സില് അവളുടെ മുഖം ഇടക്കിടക്ക് മിന്നിക്കളിച്ചോണ്ടിരിക്കാ.. അവള് എന്ത് വിചാരിച്ചാലും വേണ്ടില്ലാ ഇന്ന് അവളോട് പറയണം എന്ന് മനസ്സില് പറഞ്ഞോണ്ടേ ഇരുന്നു.. അങ്ങനെ വൈകീട്ട് വീട്ടില് മൂവിയുടെ പേരും പറഞ്ഞ് വന്നാ മതിയായിരുന്നു എന്നും പറഞ്ഞ് അവളെ കാത്തിരുന്നു… പറഞ്ഞ പോലെ കുറച്ച് കഴിഞ്ഞപ്പോ അവള് വന്ന്.. പക്ഷെ മൂവി ചോതിച്ചല്ല അവള് വന്നേ.. അവള് ബൈക്കിൽ റൈഡ് പോകാ എന്ന് ചോയ്ക്കാൻ വന്നതാ.. കേട്ടപ്പോ എന്റെ മനസ്സില് ലഡ്ഡു പൊട്ടി… ഞാൻ ഓക്കേ പറഞ്ഞു.. അങ്ങനെ ഒരു രണ്ട് മണി ഒക്കെ ആയിക്കാണും ഞങ്ങള് മെല്ലെ സൗണ്ട് ഉണ്ടാക്കതെ വീട്ടില് നിന്നും ഇറങ്ങി, ബൈക്ക് ഗേറ്റ് വരെ തള്ളി കൊണ്ട് പോയിട്ട് മെല്ലെ സ്റ്റാർട്ട്‌ ആക്കി.. പോകുമ്പോ അവള് എന്തൊക്കെയോ സംസാരിച്ചിരുന്നു.. ഞാൻ എല്ലാത്തിനും മൂളിക്കൊടുത്തു.. ശരിക്കും ഞാൻ വേറെ ഏതോ ലോകത്തായിരുന്നു.. പോകുന്ന വഴിക്ക് ഞാൻ എന്റെ എല്ലാം ധൈര്യവും സംഭരിച്ച് അവളോടങ് പറഞ്ഞു..

നസീ..

ആഹ്.. എന്താ ഇക്കാ

ഒരു കാര്യം ചോയ്ച്ചാ ദേഷ്യപ്പെടോ..

ദേശ്യോ… എന്തിന്??

ഇങ്ങള് ചോയ്ചോളീം..

അന്നേ ഞാൻ കെട്ടട്ടെ..

കെട്ടെ… ന്നെ.. ഇങ്ങളെന്താ പറീണെ..??

ആഹ് അന്നേ തന്നെ.. പറ്റൂലെങ്കി വേണ്ട.. ഞാൻ ചുമ്മാ ചോയ്ച്ചെന്നെ ഒള്ളു.. ഇച്ച് അന്നേ നല്ല ഇഷ്ടാ..

ഇത് കേട്ടിട്ട് അവള് കുറച്ച് നേരം മിണ്ടാതെ ഇരുന്നെങ്കിലും, ബൈക്കിന്റെ പുറകിലിരുന്ന് എന്റെ അരയിൽ കൂടി കെട്ടിപിടിച്ചു.. എന്നിട്ട് എന്റെ ചെവിയിലേക് അടുത്ത്, മെല്ലെ പറഞ്ഞു.. ഇങ്ങക്ക് ഓക്കേ ആണെങ്കി എനിക്കും ഡബിൾ ഒക്കെ.. എന്നിട്ട് ആ പിടുത്തം ഒന്നൂടെ മുറുക്കി.. എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.. അങ്ങനെ കുറച്ച് നേരം കറങ്ങിയിട്ട് വീട്ടുകാര് അറിയാതെ തന്നെ വീട്ടിലേക് കയറി…

16 Comments

  1. Monuseeeeeeeeee
    Ushaaaraaayik
    Veendum varika ❤️

  2. ༒☬SULTHAN☬༒

    ??????

  3. Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story

  4. Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story

  5. കമന്റ്‌സ് നോക്കിയിട്ട് വായിച്ച മതിയായിരുന്നു, എന്തോ കാരണം കൊണ്ട് ഞാൻ കരഞ്ഞില്ല, സാദാരണ ഇങ്ങനത്തെ സംഭവങ്ങൾ വായിച്ചാൽ കരഞ്ഞു ചാകുന്ന ഞാനാ.. ഒന്നും പറയാൻ ഇല്ല ബ്രോ.. ?

  6. Super.

  7. Thanks bro nice ? story

  8. കാർത്തിവീരാർജ്ജുനൻ

    കുറച്ച് പേജുകൾ കൊണ്ട് sedakii കളഞ്ഞു monuzzz???

  9. നിധീഷ്

    ❤❤❤

  10. Enthaa paraykaaa ? enikku vaakukal kittunnilla

  11. കൈലാസനാഥൻ

    വീണ്ടും വരിക ചെറിയ കഥകളുമായി . പ്രണയത്തിന്റെ ആഴവും പരപ്പും നിറഞ്ഞു നിന്നു.

  12. നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.

Comments are closed.