ഇല്ല ഇക്ക, അവിടെ ഒറ്റക്ക് ഇരുന്നിട്ട് ബോർ അടിക്കുന്നു.. നെറ്റ് ആണെങ്കി തീരെ സ്പീഡ് ഇല്ല.. നിങ്ങള്ടെ ഹോട്ട്സ്പോട്ട് ഒന്ന് തായോ..
ആഹ്.. ഇതന്റെ ദുബായ് അല്ല മോളെ.. ഇവിടെ ഇത്രയൊക്കെ കിട്ടൂ..
അയ്യോ.. ഇനിയെന്താ ചെയ്യാ.. നമ്മക്ക് പുറത്ത് എവിടെയെങ്കിലും പോയാലോ..
പുറത്തോ… ഈ നട്ടപ്പാതിരക്കോ… ആഹ.. നല്ല കഥ.. ഒന്ന് പോയെ.. നാളെ കോളേജിലെക് അഡ്മിഷൻ ശരിയാകാൻ പോകാനുള്ളതാ.. പോയി ഉറങ്ങാൻ നോക്..
അങ്ങനെ അവള് ഒരു മൂഡില്ലാതെ തിരിഞ്ഞ് പോയപ്പോ ഞാൻ അവളെ വിളിച്ചു.. ഡീ വേണേൽ ആ ലാപ് എടുത്തോ.. അതിൽ നല്ല മൂവിയുണ്ട് അത് കണ്ടിരുന്നോ… അത് കേട്ടപ്പോ അവള് ഹാപ്പി ആയി..
ഇതിന്റെ പാസ്സ്‌വേർഡ് എന്താ… പാസ്‌വേഡ് “SHAVARA” എന്ത് ശവർമ്മയോ… എന്ന് ചോയ്ച്ച് ചിരിച്ചപ്പോ, അവളുടെ ആ നുണക്കുഴി കണ്ടിട്ട് എന്നിട്ട് തൊട്ട് നോക്കാൻ തോന്നി..
പെട്ടന്ന് സ്വയ ബോധം തിരിച്ചെടുത്ത് അവളെ അവിടെ നിന്ന് ആട്ടിവിട്ടു.. അങ്ങനെ പിറ്റേ ദിവസം എന്റെ ബുള്ളറ്റും എടുത്ത് അവളേം കൂട്ടി കോളേജിലെക് കത്തിച്ച് വിട്ടു.. നേരെ നമ്മളെ ചങ്ക്കളുടെ അടുത്തേക് പോയി. അവരെ പരിചയപ്പെടുത്തി കൊടുത്തു. സംഗതി ഞാൻ ഓളെ കൊണ്ട് നടക്ക്ണത് ഓല്ക്ക് രണ്ടാകും പുടിച്ചിട്ടില്ല എന്ന് ഇന്ക് മനസ്സിലായി… പിന്നെ പിന്നെ ഓരോ ദിവസം കയ്യുന്തോറും ഓള് എല്ലാരോടും നല്ല കമ്പനി ആയി.. ഞങ്ങള് എവ്ട്ക്ക് പോകാണേലും ഓളും കൂടെ വന്ന് തുടങ്ങി…
അങ്ങനെ ഒരൂസം, രാത്രി ഞാൻ റൂമില് ഇരുന്ന് മൂവി കണ്ടോണ്ടിരിക്കാർന്നു. അപ്പഴാണ് അവളും കൂടെ വന്നിരുന്നത്.. കട്ടിലിൽ ചാരിയിരുന്ന് കാലും നീട്ടി ഇരുന്നാണ് ഞങ്ങള് ഇരുന്നേ.. സംഗതി അതല്ല പ്രശനം, എനിക്ക് ഉറക്കം വന്നപ്പോ ഞാൻ അറിയാതെ കണ്ണടച്ച് ഉറങ്ങിപ്പോയി.. അവള് അത് കണ്ടിട്ട് പൊയ്ക്കോളാം എന്നുപറഞ്ഞ് അവിടെ തന്നെ ഇരിന്നു… ഏകദേശം പുലർച്ചെ 4 മണി ആയിക്കാണും ഞാൻ നെട്ടി ഉണർന്നപ്പോ, അപ്പൊ കണ്ട കാഴ്ച,.. അവള് ലാപ്പും തുറന്ന് വെച്ച് എന്റെ കൂടെ ഉറങ്ങിപ്പോയിക്ക്ണ്..
ന്റെ റബ്ബേ.. ഈ കോലത്തില് ആരേലും ഞങ്ങളെ കണ്ടാ അവിടെ തീരും, ഞാൻ പേടിച്ച് പെട്ടന്ന് തന്നെ അവളെ തട്ടി എണീപ്പിച്ചു.. നസ്‌ലാ… ഡീ.. നസി.. എന്ത് പണിയാ നീ കാണിച്ചേ.. എണീറ്റെ… നിന്റെ റൂമില് പോയി കിടക്ക്.. അപ്പഴാണ് അവൾക്കും ബോധം വന്നേ.. പെട്ടന്ന് ചാടിയെണീറ്റു.. ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്ക് പോയി.. അന്ന് പിന്നെ എങ്ങനെ കിടന്നിട്ടും എനിക്ക് ഉറക്ക് വന്നീല.. ഓൾടെ ആ നുണക്കുഴിയുള്ള മുഖവും സോഫ്റ്റ് ആയിട്ടുള്ള കുഞ്ഞികവിളും ഓൾടെ ചിരിയും, ആകെക്കൂടി ന്റെ തലേല് കയറിയ ഫീല്.. അങ്ങനെ രാവിലെ എണീറ്റ് ബ്രേക്ഫാസ്റ്റ് കഴിക്കാൻ അവളെ കണ്ടില്ല.. ഞാൻ വേഗം കഴിച്ച് കോളേജിലെക് ഇറങ്ങാൻ ബൈക്കിൽ കയറിയപ്പഴാണ്, ഞാനും ഉണ്ട് എന്ന് പറഞ്ഞ് അവള് ഓടി വരുന്നേ… അങ്ങനെ ബൈക്കിൽ കയറി ഞങ്ങള് വിട്ടു.. പക്ഷെ എന്നും നിർത്താതെ സംസാരിക്കുന്ന അവള് ഒരക്ഷരം മിണ്ടാതെ തലയും താഴ്ത്തിയാണ് വന്നേ.. കോളേജിൽ എത്തി അവള് നേരെ ക്ലാസിലേക്ക് കയറി.. എന്നെ കാത്ത് വിഷ്ണുവും ഷമീറും പുറത്ത് ഉണ്ടായിരുന്നു.. ഞാൻ അവരുടെ അടുത്തേക് പോയി കാര്യം പറഞ്ഞു, ഡാ എനിക്ക് അവളെ ഭയങ്കര ഇഷ്ടായെടാ.. ഞാൻ അവളെ പ്രൊപ്പോസ് ചെയ്യട്ടെ…
Monuseeeeeeeeee
Ushaaaraaayik
Veendum varika ❤️
??????
❤❤❤
Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story
Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story
കമന്റ്‌സ് നോക്കിയിട്ട് വായിച്ച മതിയായിരുന്നു, എന്തോ കാരണം കൊണ്ട് ഞാൻ കരഞ്ഞില്ല, സാദാരണ ഇങ്ങനത്തെ സംഭവങ്ങൾ വായിച്ചാൽ കരഞ്ഞു ചാകുന്ന ഞാനാ.. ഒന്നും പറയാൻ ഇല്ല ബ്രോ.. ?
Super.
Thanks bro nice ? story
കുറച്ച് പേജുകൾ കൊണ്ട് sedakii കളഞ്ഞു monuzzz???
❤❤❤
Enthaa paraykaaa ? enikku vaakukal kittunnilla
വീണ്ടും വരിക ചെറിയ കഥകളുമായി . പ്രണയത്തിന്റെ ആഴവും പരപ്പും നിറഞ്ഞു നിന്നു.
നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.
??
2st?
1st✌