ചങ്കിൽ കൊണ്ട പ്രേമം [Mohammed Rashid Ottuvayal] 128

ചങ്കിൽ കൊണ്ട പ്രേമം

Author : Mohammed Rashid Ottuvayal

 
ഞാനും ഷമീറും കമ്പനിയുടെ ഒരു ആവശ്യത്തിന് വേണ്ടിയായിരുന്നു അന്ന് ഹൈദ്രാബാദിലേക് പോയത്. ആകെ 10 ദിവസത്തെ ജോലിയെ ഇവിടെയൊള്ളു. അപ്പോ വന്ന സ്ഥിതിക്ക് കറങ്ങാൻ പോയില്ലെങ്കി മോശല്ലേ എന്ന് കരുതി ഞായറാഴ്ച ഞങ്ങള് രണ്ടാളും പുറത്തേക് ഇറങ്ങി.. നല്ല ഒരു ബിരിയാണിയും കഴിച്ച് റോഡ്സൈഡിലുള്ള പെട്ടിക്കടയിൽ നിന്ന് ഓരോ പൊതി കടലയും വാങ്ങി കണ്ണിക്കണ്ട പെണ്കുട്ടികളേം സൈറ്റ് അടിച്ച് റൂമിലേക്കു തിരിച്ച് വരുമ്പഴാണ് ഞങ്ങള് ആ കാഴ്ച കണ്ടത്…

*********************

– 4 വർഷങ്ങൾക് മുന്നേ –

ഷമീറും വിഷ്ണുവും റാഷിദും ചെറുപ്പം മുതലേ ഒന്നിച്ച് പഠിച്ച് സ്വന്തം കൂടപ്പിറപ്പിനെ പോലെ കഴിഞ്ഞ് വളർന്നവരായിരുന്നു.. കോളേജിലെ BBA രണ്ടാം വർഷത്തിലാണ് റാഷിദിന്റെ ജീവിതത്തിലേക്കു പുതിയ ഒരു അതിഥിയെ പോലെ അവള് കടന്ന് വരുന്നത്.. ദുബായിൽ സെറ്റിൽഡ് ആയ അമ്മാവന്റെ മകളാണ് നസ്‌ല. അവിടെയുള്ള പഠിത്തം മതിയാക്കി നാട്ടിലേക് അവള് വന്നത് റാഷിദിന്റെ വീട്ടിലേക്കായിരുന്നു.. അവള് കുട്ടിയാവുമ്പോ എപ്പഴോ കണ്ടതാ. ഇപ്പോ അവൻ പഠിക്കുന്ന അതെ കോളേജിലെക് പഠിക്കാൻ അവളും വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

*****************

അവളെ ഏർപ്പോർട്ടിലേക് പിക് ചെയ്യാൻ ഞാനായിരുന്നു പോയത്. നല്ല നീല നിറത്തിലുള്ള മഫ്ത തലയിൽ ചുറ്റികെട്ടി ട്രോള്ളിയും ഉന്തിക്കൊണ്ട് എന്റെ അടുത്തേക് അവള് ആദ്യം വന്നപ്പോ എനിക്ക് മനസ്സിലായില്ല.. എന്റെ അടുത്ത് വന്നിട്ട് റാഷിക്കാന്ന് വിളിച്ചപ്പഴാ നെട്ടി അവളെ നോക്കിയത്.. യ്യോ.. നീയായിരുന്നോ ഇത്.. എനിക്ക് ആളെ മനസ്സിലായില്ല… സോറി ട്ടോ..

ഏയ്.. അത് കൊഴപ്പല്ലാന്ന് പറഞ്ഞിട്ട് അവള് ചിരിച്ചപ്പൊ, ഹ്ഹോ ന്റെ മോനെ… ചൂഴ്ന്നിറങ്ങുന്ന നുണക്കുഴിയും വെളുത്ത മുഖത്തിന് ഒത്ത അവളുടെ കട്ടിയുള്ള പിരികവും, ചെറിയ കുട്ടികളെ പോലെ തുടിച്ച കവിളും ഒക്കെക്കൂടി ആ നീല നിറത്തിലുള്ള തട്ടത്തിൽ പൊതിഞ്ഞ് വെച്ചിട്ടുണ്ട്..

കഷണ്ടിയായ അമ്മാവനും തടിച്ച അമ്മായിക്കും ഇങ്ങനെയൊരു മൊഞ്ചത്തി മകളായിട്ട് ഞാൻ സ്വപ്നത്തിൽ പോലും കണ്ടില്ലായിരുന്നു… ഞാൻ കരുതിയത് വല്ല വക്ക് പൊട്ടിയ ഐറ്റവും ആയിരിക്കും വരുന്നതെന്നാ.. ഏതായാലും ഇനി അവളേം കൂട്ടി കോളേജിലെക് ന്റെ ബുള്ളറ്റിൽ പോകാൻ ഹരമായിരിക്കും എന്നൊക്കെ മനസ്സില് മെല്ലെ മന്ദ്രിച്ചു.. അങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞ് വീടെത്തുന്നത് വരെ ഓരോന്ന് സംസാരിച്ച് കൊണ്ടേ പോയി.

വീട്ടില് എല്ലാവരും അവളെ സ്വീകരിച്ച് പെട്ടിയും ബാഗും ഒക്കെ എടുത്ത് വെച്ചു.. അങ്ങനെ രാത്രി ഭക്ഷണൊക്കെ കഴിച്ച് ഉറങ്ങാൻ ഞാൻ എന്റെ മുറിയിലേക്ക് പോയി. കുറച്ച് നേരം കഴിഞ്ഞപ്പോ ആരോ വാതില് മുട്ടുന്ന പോലെ തോന്നി. തുറന്നു നോക്കിയപ്പോ ദേ നിക്കുന്നു നസ്‌ല..

എന്താ നസ്‌ലാ, ഉറങ്ങിയില്ലേ..

16 Comments

  1. Monuseeeeeeeeee
    Ushaaaraaayik
    Veendum varika ❤️

  2. ༒☬SULTHAN☬༒

    ??????

  3. Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story

  4. Vendum Vatika Eth pole illa jevithangallum aayi njan orupadu nalukalk shesham aanu comments edunnath ennu thanks for the story

  5. കമന്റ്‌സ് നോക്കിയിട്ട് വായിച്ച മതിയായിരുന്നു, എന്തോ കാരണം കൊണ്ട് ഞാൻ കരഞ്ഞില്ല, സാദാരണ ഇങ്ങനത്തെ സംഭവങ്ങൾ വായിച്ചാൽ കരഞ്ഞു ചാകുന്ന ഞാനാ.. ഒന്നും പറയാൻ ഇല്ല ബ്രോ.. ?

  6. Super.

  7. Thanks bro nice ? story

  8. കാർത്തിവീരാർജ്ജുനൻ

    കുറച്ച് പേജുകൾ കൊണ്ട് sedakii കളഞ്ഞു monuzzz???

  9. നിധീഷ്

    ❤❤❤

  10. Enthaa paraykaaa ? enikku vaakukal kittunnilla

  11. കൈലാസനാഥൻ

    വീണ്ടും വരിക ചെറിയ കഥകളുമായി . പ്രണയത്തിന്റെ ആഴവും പരപ്പും നിറഞ്ഞു നിന്നു.

  12. നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.

Comments are closed.