ചക്കിക്കൊത്ത ചങ്കരൻ 38

പിന്നെ ഒന്നും ആലോചിച്ചില്ല, അച്ഛനെ നോക്കി കണ്ണിറുക്കി… അച്ഛൻ വേറൊന്നും നോക്കിയില്ല,അടുത്ത മാസം തന്നെ കെട്ടും ഉറപ്പിച്ചോണ്ട് പോന്നു.. തേപ്പുകാരിയെ നോക്കി ഒരു വിജയച്ചിരി കൊടുത്തു നേരെ വീട്ടിലോട്ട്..

വിളിയൊക്കെ വളരെ കമ്മിയായിരുന്നു, കാരണം പ്രതികാരമാണല്ലോ ഉദ്ദേശം.. അവളെ വീട്ടിൽ കൊണ്ട് വന്നു കഷ്ടപ്പെടുത്തണം.. മറ്റവളോടുള്ള കലിപ്പ് തീർക്കണം.. ഹിഹി, ആലോചിച്ചു രോമാഞ്ചപുളകിതനായി.. അങ്ങനെ കെട്ടും കഴിഞ്ഞു പെണ്ണ് വീട്ടിലെത്തി..

ആദ്യരാത്രി…

തേച്ചവളോടുള്ള പ്രതികാരം തീർക്കണം.. ഞാൻ കതകടച്ചു കൊണ്ട് കഥയുടെ കെട്ടഴിക്കാൻ തുടങ്ങി..
“എടി പുല്ലേ , ഉണക്ക കമ്പു പോലിരിക്കുന്ന വെള്ളപാറ്റെ, നീയെന്താ വിചാരിച്ചേ?? നിന്നെ കണ്ടപ്പോ തന്നെ കണ്ണു മഞ്ഞളിച്ചു പോയിട്ടാ നിന്നെ ഞാൻ കെട്ടിയെടുത്തെ ന്നോ…. അല്ലെടി പുല്ലേ!! നിന്റെ മുന്നിലൂടെ ഞെളിഞ്ഞു നടന്നില്ലായിരുന്നോ വിദ്യ, ബോളിവുഡിലെ വിദ്യ ബാലനാന്നാ ലവൾടെ വിചാരം.. അവളെന്നെ എട്ടായിട്ട് തേച്ചിട്ടു പോയതാ.. അപ്പൊ അവൾടെ അനിയത്തിക്കിട്ട് പതിനാറായിട്ട് പണി തിരിച്ചു കൊടുക്കാൻ വേണ്ടിയിട്ടാടി നിന്നെ കെട്ടിയെടുത്തെ… പിന്നെ അറിഞ്ഞേ നീ മാമന്റെ മോളാന്ന്…

ഏത് മോളയാലും വേണ്ടില്ല, ആ തെണ്ടിടെ മുന്നിൽ വെച്ച് എന്റെ കെട്ടു നടത്തണം ന്നുള്ളതായിരുന്നെടി ന്റെ ജീവിതാഭിലാഷം… എന്റെ പ്രതികാരമാണെടി ഈ കല്യാണം..ഹഹഹ… വേണേൽ പോയി ആ സെറ്റിയിലെങ്ങാൻ കിടന്നോ!!! ഒരു പൊട്ടികരച്ചിൽ പ്രതീക്ഷിച്ച ഞാൻ കേട്ടത്,,,,

“നീ പോടാ പട്ടി…ദേ!! ചെറുക്കാ, ഞാനിവിടെ കട്ടിലിൽ കിടക്കും, നീ വേണേ ആ സെറ്റിയിലെങ്ങാൻ കെടന്നോ?? വല്ല കുരുത്തകേടും മനസ്സിലുണ്ടേൽ ആ വെള്ളമങ് വാങ്ങി വെച്ചേരേ മോൻ”!!!

ഇവളെ ഞെട്ടിക്കാൻ നിന്ന ഞാൻ ഇടിവെട്ടേറ്റ പോലെ ഷോക്കടിച്ചു പണ്ടാരടങ്ങി നിപ്പായി.. എന്റെ നിർത്തം കണ്ട അവൾ തുടർന്നു

” തനെന്താ വിചാരിച്ചേ? തന്റെ ഈ സൗന്ദര്യമില്ലായ്‌മെം വിവരക്കുറവും കണ്ടു കെട്ടിയതാണെന്നോ?? അല്ല മോനെ നിന്റെ കൂടെ ഒരുത്തൻ സുഖായി ചിരിച്ചോണ്ടിരുന്നിരുന്നില്ലേ?? വിവേക്, ആ തെണ്ടി എന്നെ അസ്സലായിട്ടൊന്നു തേച്ചിട്ടു പോയി.. അപ്പൊ അവന്റെ മുന്നിൽ വെച്ച് തന്നെ അവന്റെ ചങ്കും കരളുമായ നിന്നെ കൊണ്ട് എന്റെ കഴുത്തിൽ താലികെട്ടിപ്പിക്കും നുള്ളത് എന്റെ ഒരു ആഗ്രഹമായിരുന്നു..ഇതെന്റെ പ്രതികാരം ഡേയ്…… ഹിഹിഹി…

“ഡാ തെണ്ടി വിവേകേ??”ഞാൻ മനസ്സിൽ പറഞ്ഞു..

2 Comments

  1. അറിവില്ലാത്തവൻ

    ???????

    1. Super!!!

Comments are closed.