ഇതൊക്കെ കേട്ട മൂത്താപ്പ മേലോട്ട് നോക്കീട്ട്
“പടച്ചോനെ.. എന്ത് നല്ല മോനേനും.. ഒരു പെണ്ണിനെ കാണുമ്പോഴേക്ക് പിരാന്തായി പോയിക്ക്..”
ഈതൊക്കെ കേട്ട് അവിടെ ഉണ്ടായിരുന്ന മണികണ്ഠൻ ഇടയ്ക്ക് ഒന്നിടപ്പെട്ടു..
“ഹമീക്കാ.. ഇങ്ങളെന്താണ് ഇങ്ങനെ ചെക്കനെ കളിയാക്കുന്നെ.. ഇത്രയും കാലത്തിനിടയ്ക്ക് ഇപ്പോൾ അല്ലേ ഓനിങ്ങനെ പറയണേ.. ന്തേലും കാര്യം ഉണ്ടാവൂന്ന്..(ഇജാസിന്റെ തോളിൽ തട്ടിക്കൊണ്ട്) നാളേം കൂടി പരിപാടി ഇല്ലേ.. ഓള് വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ??”
“വരൂന്നാണ് ന്റെ മനസ്സ് പറയണേ..”
“എന്നാ നമുക്ക് ഓളെ നാളെ പൊക്കാം.. ഞങ്ങളും വരാം.. ല്ലേ ഹമീക്കാ.. ഇവന്റെ ഈ പിരാന്തിന് കാര്യം ഉണ്ടോന്ന് നമ്മക്കും കാണാല്ലോ.. ന്താ..”
മണികണ്ഠനും ഇജാസും നേരെ ഹമീദ്ക്കാന്റെ മുഖത്തേക്ക് നോക്കി നിന്നു.. മൂപ്പര് നീട്ടിയൊന്ന് പുക വിട്ടു.. ന്നിട്ട് പറഞ്ഞു..
“വയസ്സാം കാലത്ത് കൊച്ചീന്ന് അടിമേടിക്കാനാ പടച്ചോൻ തലേൽ എഴുതിയെങ്കിൽ നടന്നല്ലേ പറ്റൂ..”
സന്തോഷം കൊണ്ട് ഇജാസ് മൂത്താപ്പാനെ കെട്ടിപിടിച്ചു..
“മൂത്തു മുത്താണ്.. അല്ലേ മണിയേട്ടാ..”
“പിന്നല്ല ”
പരിപാടിയുടെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് അവർ നേരെ റൂമിലേക്ക് വെച്ചുപിടിച്ചു.. ഉറങ്ങാൻ കിടന്ന ഇജാസിന് കണ്ണടയ്ക്കാൻ തന്നെ പറ്റുന്നില്ലാരുന്നു..
“പടച്ചോനെ.. എങ്ങനേലും ഒന്ന് നാളെ വൈകുന്നേരം ആയാൽ മതിയായിരുന്നു..”
(തുടരും )
Balance story എവിടെ
Going Good. Keep it up..
Thank you mashe😍
എവിടെ പണ്ട് വായിച്ച ഒരു കഥ ആണ് കോളേജിലെ ടീച്ചർ ആൻഡ് സ്റ്റുഡന്റ് തമ്മിൽ ലവ് ആവുന്നത് ആ സ്റ്റോറി ടെ നെയിം അറിയാമോ
❤❤❤❤❤
😍😍😍😍