ഗസൽ 3 [ദത്തൻ ഷാൻ] 92

“പടച്ചോനെ മിന്നലാ.. ഇനി മഴയും കൂടി വന്നാൽ പെട്ടുപോകുമല്ലോ..”

അവൻ അവൾ കയറിയ വഴിയിലേക്ക് നോക്കി.. അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല..

“ശ്ശെ.. ഇവളിതെവിടെ പോയി.. മിന്നടിച്ചപ്പോ എന്നെപോലെ പേടിച്ചു അവളും ഓടിക്കാണും.. ഇന്നും മിസ്സായി. ആഹ് നാളെ കൂടി ഉണ്ടല്ലോ പരിപാടി. നാളെ എന്ത് വന്നാലും സംസാരിക്കണം.”

ഇജാസ് വേഗം സ്റ്റേജിനടുത്തേക്ക് തിരിച്ചോടി. ഓടി കിതച്ചു അവിടെ എത്തിയപ്പോ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന മൂത്താപ്പാനെയാണ് ഇജാസ് കണ്ടത്.

“നീയെവിടെയായിരുന്നു..?

“അത്.. മൂത്തൂ.. ഞാൻ.. ദാ നല്ല മഴയ്ക്ക് ചാൻസ് ഉണ്ട്.. മിന്നലൊക്കെ അടിക്കുന്നുണ്ട്.. വേഗം സാധനങ്ങൾ എടുത്ത് റൂമിലോട്ടു പോകാം..”

“മിന്നലോ.. നീ ഏത് ലോകത്താണ് മോനേ.. ഞങ്ങളൊന്നും കാണാതെ നിനക്ക് മാത്രം ഒരു മിന്നലടി.. നീ ആകാശത്തു നക്ഷത്രം നിറഞ്ഞു നില്കുന്നത് കണ്ട.. തെളിഞ്ഞ മാനം ആണ്.. ഒരു ചാറ്റൽ മഴയ്ക്ക് പോലും സാധ്യത ഇല്ലാ.. അവന്റെ ഒരു മിന്നലും മഴയും.. പാടുന്നതിനിടയ്ക്ക് നിന്റെ ശബ്ദം പതറിയത് ആർക്കും മനസ്സിലായില്ലന്ന് കരുതണ്ട.. അത് അറിയാതെ വന്നതാണെന്നും പറയണ്ട..”

ഇത്തിരി ഗൗരവത്തോടെ മൂത്താപ്പ തന്റെ സ്ഥിരം പുകയില ചുരുട്ട് ചുണ്ടിൽ വലതു ഭാഗത്തായി ചേർത്ത് വെച്ച് കത്തിച്ചു ഒന്ന് പുകച്ചു വിട്ടു..

“നിനക്കെപ്പോഴാടാ ഈ കോഴിത്തരം തുടങ്ങിയത്.. ഇന്നലെ തലശ്ശേരിയില് ഒന്നിനെ കണ്ടിട്ട് എന്ത് കിനാവ് കാണൽ ആയിരുന്നു.. ഇപ്പോൾ കൊച്ചിയിൽ എത്തി വേറൊരാളെ കണ്ടപ്പോ ഇന്നലത്തെ മറന്നു ഓളെ പിന്നാലെ പോയിരിക്കുന്നു.. എനിക്കിതൊന്നും മനസ്സിലാവൂല്ലാന്നാണോ..”

“എന്റെ മൂത്തൂ.. ഞാൻ ഒരു പെണ്ണിന്റെ പുറകെ പോയത് തന്നെയാ.. സമ്മതിച്ചു.. പക്ഷേ അത് വേറെ ആരും അല്ല ഇന്നലെ ഞാൻ തലശ്ശേരിയിൽ കണ്ട പെണ്ണാ.. അതേ വെള്ളാരം കണ്ണുകൾ ഉള്ള പെണ്ണ്..”

“മോനേ നീ എന്ത് പൊട്ടത്തരം ആണ് പറയുന്നേ.. അത് തലശ്ശേരി.. ഇത് കൊച്ചി.. ചില്ലറ ദൂരം ഒന്നുമല്ല അവിടുന്ന് ഇവിടെ വന്നു ഒരു പെണ്ണിന് ഗസൽ കേൾക്കാൻ..”

“അള്ളോഹ് ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.. ഇതോള് തന്നെയാ മൂത്തൂ..ഓളെങ്ങനെ ഇവിടെ എത്തീന്ന് എനക്കറിയില്ല.. അതും കൂടി ചോദിക്കാനാണ് ഞാൻ വേഗം അവൾടെ പിന്നാലെ പോയത്..”

“ന്നിട്ട് ചോദിച്ചോ?”

“എവടെ.. അയിന് ഓളെ ഒന്ന് നിന്ന് കിട്ടണ്ടേ.. ന്താ സ്പീഡ്.. അങ്ങോട്ട് ഒരു ഇടവഴി വെച്ച് അടുത്ത് കിട്ടിയതാ.. അവളൊന്ന് ആ വളവ് തിരിഞ്ഞതും നല്ല മിന്നലടിച്ചു. ഞാൻ ഓടി ചെന്ന് നോക്കുമ്പോ ഓളെ കാണുന്നില്ല.. പേടിച്ചു ഓടി കാണും.. അപ്പോ ഞാൻ തിരിച്ചും പോന്നു.. പിന്നേ മൂത്തൂ.. ഓള് പോകുന്ന വഴിക്ക് ആകെ ഒരു പ്രത്യേക മണമുള്ള അത്തറിന്റെ മണം ഇങ്ങനെ കിടക്കുന്നുണ്ടെനും..”

6 Comments

Add a Comment
  1. Balance story എവിടെ

  2. Going Good. Keep it up..

    1. ദത്തൻ+ഷാൻ

      Thank you mashe😍

  3. എവിടെ പണ്ട് വായിച്ച ഒരു കഥ ആണ് കോളേജിലെ ടീച്ചർ ആൻഡ് സ്റ്റുഡന്റ് തമ്മിൽ ലവ് ആവുന്നത് ആ സ്റ്റോറി ടെ നെയിം അറിയാമോ

  4. ❤❤❤❤❤

    1. ദത്തൻ+ഷാൻ

      😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *