“ഹാ അത്രേ ഉള്ളു.. എന്ന മോന് അപ്പുറത്തെ സീറ്റിൽ പോയി നന്നായി ഉറങ്ങിക്കോ ട്ടാ.. നാലഞ്ചു മണിക്കൂർ ഓട്ടം ഉണ്ട്..”
ഇജാസ് തൊട്ടടുത്ത സീറ്റിൽ പോയി തല ചായ്ച്ചു.. ന്നിട്ട് ഒരിക്കൽ കൂടി ആ മൊഞ്ചുള്ള കണ്ണുകൾ ഓർത്തു നിദ്രയെ പുൽകി…
വണ്ടിയോടിക്കുന്നത് മണികണ്ഠനാണ്. പിന്നേ ആ വണ്ടി എന്നുവച്ചാൽ മണികണ്ഠന് ജീവനാണ്. ഇജാസിന് വാനോ കാറോ പോയിട്ട് ഒരു ഗിയർ ബൈക്ക് പോലും ഓടിക്കാൻ അറിയില്ല. ഹാ സ്കൂട്ടർ ഓടിക്കാൻ അറിയാം. പക്ഷേ കാറിനും ബൈക്കിനു ലൈസൻസ് ഒപ്പിച്ചെടുത്തിട്ടുണ്ട്. അത് പിന്നെ ലൈസൻസ് ഉണ്ടായിട്ടും കാർ ഓടിക്കാൻ അറിയാത്ത എത്രയോ പേരുണ്ട്. നൂറ് കിലോമീറ്ററിന് അടുത്ത് ദൂരമുണ്ട് തലശ്ശേരിയിൽ നിന്ന് കൊച്ചിയിലേക്. ഒരു മണിയ്ക്കാണ് അവർ ഇറങ്ങിയത് എന്തായാലും നാലുമണി കഴിയും എത്തുമ്പോൾ. ഇടയ്ക്ക് തൃശൂർ ഹൈവേയിൽ നിർത്തി ചായ ഒക്കെ കുടിച്ചാണ് യാത്ര തുടർന്നത്. വളരെ മെല്ലെ ആണ് പോകുന്നത് കാരണം ആ പാതിരാ സമയത്ത് വലിയ വലിയ ആന വണ്ടികളും ലോറികളും ചരക്ക് വണ്ടികളും ഒക്കെ പോകുന്ന സമയമാണ്. നോക്കിയും കണ്ടും വണ്ടി ഓടിച്ചിട്ടില്ലേൽ അത് പണിയാകുമെന്ന് മണികണ്ഠന് അറിയാം. അതുകൊണ്ട് സമാധാനത്തിൽ മെല്ലെ ആണ് വണ്ടി പോയത്. കൊച്ചി എത്തിയപ്പോൾ സമയം അഞ്ചിനോട് അടുത്തു. സംഘാടകർ അവർക്കായ് ഒരുക്കിവെച്ച ഒരു ഒറ്റമുറീല് അവര് മൂന്ന് പേരും തങ്ങി. നീണ്ട വിശ്രമം…
അങ്ങനെ നേരം വെളുത്തു. ആദ്യം എഴുന്നേറ്റത് മൂത്താപ്പയാണ്. മൂപ്പർക്ക് അത്രേ ഉറക്കുള്ളു. പതിയെ ഇജാസ് എഴുന്നേറ്റു.. മണികണ്ഠൻ നല്ല ഉറക്കമായിരുന്നു രാത്രി മുഴുവൻ വണ്ടി ഓടിച്ചതല്ലേ. അവർ അങ്ങനേ വൈകുന്നേരത്തേക്കുള്ള കാത്തിരുപ്പിലായ്..
പരിവാടിക്കുള്ള സമയം അടുക്കുന്നു… ഏഴ് മണിക്കാണ് പരിപാടി. സ്റ്റേജ് ഒക്കെ തയ്യാറായികൊണ്ടിരിക്കുന്നു. പതിയെ പതിയെ ആളുകൾ വന്നുതുടങ്ങി. കൊച്ചി കടപ്പുറത്താണ് പരിപാടി. ഇതുപോലുള്ള കലാപരിപാടികൾ ഇടയ്ക്കിടെ നടത്തുന്ന ഒരിടമാണ് കൊച്ചി കടപ്പുറം. ഗസലുകളോട് പ്രത്യേക ആരാധനയുള്ള ആളുകളാണ് കൊച്ചിയിലുള്ളത്..
അങ്ങനെ ഇരുട്ട് മൂടി.. ചുറ്റും അലങ്കാര വിളക്കുകളും വഴിവിളക്കുകളും കത്തി തുടങ്ങി.. വേദിയും പ്രകാ
Nice
Thank you😍🥰🥰
♥️♥️♥️
???