ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് താന്‍ നടന്നകന്നു…
അതിന് ശേഷമാണ് ഇല്ലത്തേയ്ക്ക് നിരന്തരമായി വടിവൊത്ത അക്ഷരങ്ങളില്‍ പ്രണയസന്ദേശങ്ങളും ഗസലുകളുടെ വരികളും ഇല്ലന്റുകളിലും പോസ്റ്റ് കാര്‍ഡുകളിലും എത്തി തുടങ്ങിയത്. കുറിപ്പുകളുടെ അവസാനം ”സ്നേഹപൂര്‍വ്വം അന്തര്‍ജനം” എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ആ കുറിപ്പുകളെഴുതിയ കൈകള്‍ തേടി കുറേയലഞ്ഞു പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓരോ ദിവസവുമെത്തുന്ന കുറിപ്പുകളിലുളള ഗസലുകള്‍ ആ സായാഹ്നത്തില്‍ ഗ്രാമഫോണില്‍ നിന്നും ഉതിര്‍ന്ന് വീഴും. ആ ജനലഴികള്‍ക്കപ്പുറം നിന്ന് അവളും ആസ്വദിച്ചിട്ടുണ്ടാവണം ആ വരികള്‍….
കോളേജിലേയും സ്കൂളിലേയും ഓട്ടോഗ്രാഫുകളിലെല്ലാം ആ കൈപ്പട തിരഞ്ഞു പക്ഷെ നിരാശയായിരുന്നു ഫലം. കുറിപ്പുകളിലെ വരികളില്‍ തന്നിലേക്കെത്തിയ പ്രണയവസന്തം തൊടിയിലെ മന്ദാരത്തിലും കടലാസ് ചെടിയുടെ വളളിപ്പടര്പ്പുകളിലും ഇതളിട്ടത് താനറിഞ്ഞു.. കഴിഞ്ഞ വസന്തങ്ങളിലൊക്കെയും അവ ഇതുപോലെ പൂവിട്ടിരുന്നതായി ശ്രദ്ധിച്ചിരുന്നില്ല. പ്രണയത്തിന്റെ നൈര്‍മല്യം പൂവുകളോടും വസന്തകാലത്തോടും ഉപമിക്കപ്പെട്ടതിന്റെ പൊരുള്‍ തിരിച്ചറിയുകയായിരുന്നു ആ നാളുകളില്‍. ഓരോ ദിവസവും എത്തുന്ന ആ വരികളില്‍ ഓരോ പുതുമയുണ്ടായിരുന്നു. തൊടിയിലെ തുമ്പ മുതല്‍ മഴത്തുളളികള്‍ തീര്‍ക്കുന്ന പ്രണയസംഗീതം വരെ ആ വരികളില്‍ നിറഞ്ഞിരുന്നു. അന്നും ചിന്തകളുടെ അഭ്രപാളികളുടെ കോണില്‍ പോലും ഭദ്രയുടെ മുഖം സംശയത്തിനിടവരുത്തിയില്ല..
ഭദ്രയുടെ വിവാഹ ശേഷമാണ് ഇല്ലത്തേയ്ക്കുളള പ്രണയസന്ദേശങ്ങളുടെയും ഗസല്വരികളുടെയും വരവ് നിലച്ചത്. ഭ്രാന്തമായ ആവേശത്തോടെ പോസ്റ്റ്മാന് ഇല്ലത്തിന്റെ പടിപ്പുര കടന്ന് വരുന്നതും കാത്തിരുന്നു. പക്ഷെ പിന്നീടൊരിക്കലും ആ പടിപ്പുര താണ്ടിയൊരു കുറിപ്പെത്തിയില്ല. കണ്ടെത്താന്‍ കഴിയാത്തതിന്റെ നിരാശ ഏകാന്തതയുടെ ഉള്ക്കയങ്ങളിലേയ്ക്കാണ് തന്നെ വലിച്ചെറിഞ്ഞത്. ആ ഏകാന്തതയില്‍ നിന്നും മുക്തി നേടാനായി ഗസലുകളിലേയ്ക്ക് വീണ്ടും എത്തണമെന്ന് തോന്നി. ഗ്രാമഫോണ്‍ റെക്കോര്‍ഡുകളുടെ ശേഖരങ്ങള്‍ക്കിടയില്‍ വിരല്‍ പരതുമ്പോഴാണ് കല്യാണത്തലേന്ന് ഭദ്രയ്ക്ക് വിവാഹമംഗളങ്ങള്‍ നേരാന്‍ പോയപ്പോള്‍ അവള് സമ്മാനിച്ച ആ ഗ്രാമഫോണ്‍ റെക്കോര്‍ഡിന്റെ കവര്‍ ശ്രദ്ധയില്‍പ്പെടുന്നത്. ബാബുക്കയുടെ
സൂപ്പർ എഴുത്ത്…