ഖൽബ് കവർന്ന മൊഞ്ചത്തി (മനൂസ്) 2943

“അവള് മിണ്ടില്ല…”

 

ആ ഉമ്മയുടെ പുഞ്ചിരിയോടെയുള്ള മറുപടി എന്നെ വല്ലാതെ തളർത്തി….പെട്ടെന്നെന്തോ അരുതാത്തത് കേട്ടപ്പോലെ തോന്നി..

 

അപ്പോഴും എന്നെ നോക്കി ചിരിക്കുന്ന ആ മൊഞ്ചത്തിയുടെ മുഖം മനസ്സിൽ മുറിവ് പടർത്തി…

 

അറിയാതെ കണ്ണ് നിറഞ്ഞു…

 

ആ നിഷ്കളങ്കമായ പുഞ്ചിരി എന്നെ കൂടുതൽ വേദനിപ്പിച്ചു..

 

അങ്ങോട്ടേക്ക് വീണ്ടും വന്ന് ഇരിക്കേണ്ടായിരുന്നു എന്ന്പോലും തോന്നി…

 

ആരെന്നോ എന്തെന്നോ അറിയില്ല.. ഒരു നിമിഷത്തെ പരിചയം മാത്രം.. എങ്കിലും മനസ്സ് ഇത്ര അസ്വസ്ഥത കാട്ടുന്നത് എന്തിനെന്ന് ഉത്തരമില്ലാത്ത ചോദ്യമായി..

 

“എന്താ പറ്റി …പനി ആണോ…”

 

ഞാൻ തിരക്കി..

 

“ആ പനിയാണ്…അടങ്ങി ഒതുങ്ങി ഇരിക്കില്ലല്ലോ…”

 

അതും പറഞ്ഞു ആ ഉമ്മ ഓളെ ചേർത്ത് പിടിച്ചു..നെറ്റിയിൽ ഉമ്മ വച്ചു…ആ കുഞ്ഞി കൈകളും ഉമ്മയെ പൊതിഞ്ഞു..

 

അത് കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി…

 

സംസാരിക്കാൻ കഴിയില്ലെങ്കിലും ആ കുറച്ച് സമയം കൊണ്ട് ഞാൻ ഓളോട് ഒരുപാട് അടുത്തു…

 

പല കൈക്രിയകൾ കാട്ടിയും… മുഖം കൊണ്ട് ഗോഷ്ടികൾ കാണിച്ചുമൊക്കെ ഞാൻ ആ മൊഞ്ചത്തിയുടെ പുഞ്ചിരി കാണാൻ വേണ്ടി ശ്രമിച്ചു…

 

ഞാൻ കാണിക്കുന്ന കോപ്രായങ്ങൾ ഒക്കെയും കൗതുകത്തോടെയും ചിരിയോടെയും ഓള് നോക്കിക്കണ്ടു..

 

ഒടുവിൽ അവരെ കൊണ്ട് പോകാനായി ഓളുടെ വാപ്പ എത്തി…

 

ദൂരെ നിന്നെ വാപ്പയെ കണ്ട് ഓള് അങ്ങോട്ടേക്ക് ഓടി…

 

ആ വാപ്പയുടെയും മോളുടെയും സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ മനസ്സിൽ ഇത്രയും നേരം ഉണ്ടായിരുന്ന വിങ്ങൽ എങ്ങോ പോയി മറഞ്ഞു….

 

ഓളെ പടച്ചോൻ കൈവിട്ടിട്ടില്ല എന്നൊരു തോന്നൽ…

 

സുരക്ഷിതമായ കൈകളിൽ തന്നെ ആണ് ഓള് എത്തിച്ചേർന്നത്….

 

അപ്പോഴും വപ്പയും മോളും എന്തൊക്കെയോ പറഞ്ഞും കാണിച്ചും ചിരിക്കുന്നുണ്ട്…

 

ആ ഉമ്മ എന്നോട് യാത്ര പറഞ്ഞ് അവരോടൊപ്പം നടന്നു….

 

അവർ നടന്ന് നീങ്ങുന്നതും നോക്കി ഞാൻ പിറകെ നടന്നു..

 

ആ മൊഞ്ചത്തി ഒന്ന് തിരിഞ്ഞ് നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ കൊതിച്ചു…

 

പക്ഷെ ഓള് അപ്പോഴും വാപ്പയുടെ തോളിൽ കിടന്ന് എന്തൊക്കെയോ ആംഗ്യം കാണിച്ചു അവരോടൊപ്പം പോകുകയാണ്..

 

പോകാനുള്ള ആട്ടോയ്ക്ക് സമീപം എത്തിയതും ഓള് പെട്ടെന്ന് തിരിഞ്ഞ് നോക്കി…

 

അവളെ പിന്തുടർന്ന് ഞാൻ അപ്പോൾ പുറത്ത് എത്തിയിരുന്നു…

 

എന്നെ നോക്കി ഓള് ചിരിച്ചു….

 

എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല…

 

ഞാൻ ആ മൊഞ്ചത്തിയെ കൈവീശി കാണിച്ചു യാത്രയാക്കി…

 

ഓള് എനിക്ക് നേരെയും കൈവീശി…

 

ആ ആട്ടോ കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ അങ്ങോട്ടേക്ക് നോക്കി നിന്നു…

 

ചുരുക്കം ചില നിമിഷങ്ങൾ കൊണ്ട് എന്റെ ഹൃദയം കവർന്ന മൊഞ്ചത്തി..

 

 

വർഷങ്ങക്കിപ്പുറവും ആ പുഞ്ചിരിക്കുന്ന കുഞ്ഞു മുഖം എന്റെ ഓർമ്മകളിൽ ഇടയ്ക്കൊക്കെ കടന്ന് വരാറുണ്ട്..

 

ചില മുഖങ്ങൾ അങ്ങനെയാണ് നമ്മൾ പോലും അറിയാതെ അവ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയും..

 

എവിടെ ആയാലും ഓള് സന്തോഷത്തോടെ ഇരിക്കട്ടെ…

 

പടച്ചോന് എന്നും ഓള് പ്രിയപ്പെട്ടവൾ ആയിരിക്കട്ടെ…

 

സ്നേഹത്തോടെ മനൂസ്..

 

ശുഭം..

 

 

6 വർഷങ്ങൾക്ക് മുൻപ് ജീവിതത്തിൽ ഉണ്ടായ അനുഭവമാണ്…

84 Comments

  1. Manusikka kadha nerathe vayichirunnu cmnt idan marnnupoyi ?

    Story poliyayikk
    Ingala eythum poliyan
    Ishtayi orupad ??❤❤❤
    ❤❤❤❤

    1. എന്നിട്ടിപ്പോഴാണോ കമന്റ് ഇടുന്നത്?…പെരുത്തിഷ്ടം പുള്ളെ??

  2. എല്ലാർക്കും അയച്ചു തരാട്ടോ പുള്ളകളെ..ഇന്ന് ആകെ തിരക്കിൽ ആയിപ്പോയി അതാണ് കമന്റുകൾ കാണാൻ വൈകിയത്..???

    1. ???

  3. തുമ്പി ?

    Kadha vayichu pulle… Enikka humour angod peruthishtayii.. pinne ntha.. Nalloru feel good item in a short time.. nalla resund.. kettoo.. pinne pramukha mailinu vendittanu ninte peru kandu keriye but thudakkam tanne nirasha peduthilla orupadishtayi…

    Pinne aa pramukha mail onn aychal kollatoo?

    1. പെരുത്തിഷ്ടം പുള്ളെ.. അനുഭത്താളിൽ നിന്നും മാന്തിപറിച്ച ഏടാണ്..???

  4. മനൂസ്May 11, 2021 at 2:13 pm
    എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്ക്കും കൊടുത്തിരുന്നു

    ബ്രോ എനിക്കും അയച്ചു തരുമോ

    1. ??

  5. ??????????????_??? [«???????_????????»]©

    ചേട്ടായി mail

  6. മനൂസ്May 11, 2021 at 2:13 pm
    എന്റെ കൈയിൽ കുറേ pdf സ്റ്റോക്ക് ഉണ്ട് ബുക്ക്സ്.. ചിലതൊക്കെ മുൻപ് ഇവിടെ മൂപ്പനും പിള്ളേര്ക്കും കൊടുത്തിരുന്നു

    Enikum ayach tharo bro

  7. Email enikum ayak bro

  8. നെനക്കു തെരക്കായിപ്പോയല്ലോ പുള്ളേ..!!

    എൻറേലൂടെ അയക്ക്..!!

    1. ആ അതേ??

    1. ??????????????_??? [«???????_????????»]©

      ആനന്ദ്…

      1. ???

  9. പ്രമുഖ മെയിൽ

    1. അയക്കാം പുള്ളെ?

    1. അയക്കാം..

    2. അയക്കാം പുള്ളെ

Comments are closed.