അമ്മുവിൻറെ ചെവിക്കു പിടിച്ചു കൊണ്ട് ശ്രീ പറഞ്ഞു
“എടി കാന്താരി നീ എന്നെ എത്ര വിഷമിപ്പിച്ചു എന്ന് അറിയുവോ അതിനു നിനക്ക് ഞാൻ വെച്ചിട്ടുണ്ട് “
“ശ്രീ ഏട്ടാ വിടു കാത് നോവനുണ്ട് കേട്ടോ “
“ആഹ് എന്നാ ഇതും കൂടെ പിടിച്ചോ എന്നെ വിഷമിപ്പിച്ചതിനു ഉള്ള ശിക്ഷയാ “
കൈയിൽ ഇരുന്ന ചെറിയ പൊതി അവൾക്കു നേരെ നീട്ടികൊണ്ടു ശ്രീ പറഞ്ഞു.
അമ്മു ആകാംഷയോടെ പൊതി തുറന്നു നോക്കി..ചുവപ്പു കല്ല് പതിപ്പിച്ച മിഞ്ചി
“ഏട്ടാ ഇത് ..”
ശ്രീ പതുകെ മിഞ്ചി എടുത്തു അവളുടെ കാൽവിരലിൽ അണിയിച്ചപ്പോൾ അവളുടെ മിഴികൾ മിഞ്ചിയിൽപതിപ്പിച്ച കല്ലുകളെക്കാൾ പ്രഭയോടെ തിളങ്ങി
ദൂരെ അങ്ങ് ചക്രവാളസീമയിൽ മറഞ്ഞ സൂര്യനും ഉദിച്ചു ഉണർന്നു നിൽക്കുന്ന ചന്ദ്രനും അവരുടെ സ്നേഹംകണ്ടു കൊതിച്ചിട്ടുണ്ടാകും.
Kollaam…