“ഞാൻ റെഡി ആയി ശ്രീയേട്ടാ,പോകാം”
“ഹലോ.. ഏയ് വേഗം ഓഫീസിൽ എത്തണമെന്നോ..ദേ ഇറങ്ങി..” ബൈക്ക് കീയും എടുത്തു ശ്രീ കടന്നുകളഞ്ഞു..
“പിന്നേയ് ഞായറാഴ്ച അല്ലെ ഓഫീസ്..എടാ ഹരികുട്ടാ നീ വാടാ ഏട്ടത്തിടെ കൂടെ”
“ഐയോ ഇപ്പോഴാ ഓർത്തെ കംമ്പയിൻ സ്‌റ്റഡി ഉണ്ട്..ഞാൻ ഇറങ്ങുവാ അമ്മെ”
ചേട്ടന്റെയും അനിയന്റെയും ജീവൻ കൈയിൽ പിടിച്ചു കൊണ്ടുള്ള ഓട്ടവും മരുമകളുടെ മുഖത്തെശുണ്ഠിയും കണ്ടു അമ്മക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല
“കൊള്ളാം അമ്മയും അവരുടെ സെറ്റ് ആണ് അല്ലെ”
“ഹഹ എന്റെ അമ്മു ഷോപ്പിംഗ് എന്ന് കേട്ടാൽ രണ്ടുപേരും ഓടും എന്ന് ഇത്രയും കാലമായിട്ടു നിനക്ക്മനസിലായില്ലേ..നീ വിഷമിക്കാതെ ഞാൻ ദേ സാരി മാറീട്ടു ഇപ്പോ വരാം”
അങ്ങനെ നാല് മണിക്കൂറത്തെ തുണിക്കടകളിൽ ഉള്ള അംഗം വെട്ടൽ കഴിഞ്ഞു കൈനിറയെ പൊതിയുമായി അമ്മയും മകളും വീട്ടിൽ എത്തിയപ്പോഴേക്കും ശ്രീയും ഹരിയും വീട്ടിൽ എത്തിയിരുന്നു.ഹരി അവരുടെകൈയിലെ പൊതികളും വാച്ചിലെ സമയവും നോക്കി ചെറു ചിരിയോടെ ശ്രീയുടെ മുഖത്തേക്ക് നോക്കി..ആനോട്ടത്തിനു ഒരു അർത്ഥമേ ഉണ്ടായിരുന്നുള്ളു ”ചേട്ടാ നമ്മൾ രക്ഷപെട്ടൂല്ലേ എന്ന് “..പക്ഷെ അമ്മുവിന്റെമുഖത്തെ കാർമേഘം കണ്ടു “ഉവ്വാ ആര് രക്ഷപെട്ടു എന്നാ..ഇന്ന് എന്റെ കാര്യം പോക്കാ മോനെ” എന്നഭാവത്തിൽ ശ്രീയും..
അത്താഴം ഒക്കെ കഴിഞ്ഞു മുറിയിൽ ചെന്ന ശ്രീയെ തിരിഞ്ഞുപോലും നോക്കാതെ അമ്മു കിടന്നു.
“ഡി”
“എടി അമ്മു വിളി കേൾക്കാൻ മേലെ നിനക്ക്”
“ഹമ്”
“എന്ത് ഹമ് “
“ഒന്നുല്യാ “
“നീ എന്ത് വാങ്ങാനാ പോയെ “
“അറിഞ്ഞിട്ടെന്തിനാ..ഞായറാഴ്ചയും ഓഫീസ് ഉള്ള പാർട്ടി അല്ലെ “
“എന്റെ അമ്മു നിങ്ങൾ ഈ പെണ്ണുങ്ങളുടെ കൂടെ തുണി കടയിൽ കേറിയാൽ ഉള്ള അവസ്ഥയെ കുറിച്ച് ഒരുപുസ്തകം എഴുതിയാ അത് ഇങ്ങനെ കണ്ഠം കണ്ഠമായി കിടക്കും..അത് അറിഞ്ഞോണ്ട് ആരേലും വരുമോ “
“ഓഹ്”
Kollaam…