കർമ 6 [Vyshu] 268

എടി എന്ത് അന്വേക്ഷിക്കണം അന്വേക്ഷിക്കണ്ട എന്ന് നമ്മളല്ലേ തീരുമാനിക്കുന്നത്. ഈ കേസിന് വേണ്ട കാര്യങ്ങൾ എല്ലാം ഞാൻ സാജൻ സാറിൽ നിന്നും ചോർത്തി എടുത്താൽ പിന്നെ നമുക്ക് സുഗമായി മുന്നോട്ട് പോകാമല്ലോ.

ഞാൻ എന്തിനും റെഡി… ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ ലേഖ പറഞ്ഞു.

വാ നമുക്ക് തിരിച്ച് പോകാം. തിരികെ നടക്കുമ്പോൾ അനിയുടെ കൈകളിൽ കോർത്ത ലേഖയുട കൈ വിടുവിക്കുവാൻ അനി മുതിർന്നിരുന്നില്ല. എന്തോ അവനും ഇപ്പോൾ അത് ആഗ്രഹിച്ച് തുടങ്ങിയിരുന്നു. ലേഖയുട മനസ്സിൽ ശുഭ പ്രതീക്ഷയും.

……………….

 

അനിയുടെ നിർദ്ദേശ പ്രകാരം ലേഖ അന്ന് തന്നെ SP ക്ക് റിക്വസ്റ്റ് മെയിൽ ചെയ്ത് അനുവാദം കരസ്തമാക്കി എടുത്തിരുന്നു.

വിവരം അറിഞ്ഞപ്പോൾ തന്നെ ലേഖ യോട് ഒരായിരം നന്ദിയും പറഞ്ഞ് അനി ഓഫീസിൽ നിന്നും വീട്ടിലേക്ക് തിരിച്ചു അവിടെ നീതു ചേച്ചിയെ കണ്ട് അനിക്ക് ഒരു കാര്യം മാത്രമേ പറയാനുണ്ടായിരുന്നുള്ളു.

ചേച്ചി ഇനി വരുന്ന മൂന്ന് ആഴ്ച്ചക്കുള്ളിൽ ഞാൻ സുബാഷേട്ടനെ ഈ മുമ്പിൽ കൊണ്ട് നിർത്തിയിരിക്കും ഇത് അനിയുടെ വാക്കാണ്….

പത്ത് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് അനി നീതുവിന്റെ മുഖം ഒന്ന് തെളിഞ്ഞ് കാണുന്നത്.

………….

 

ഇനി എന്ത് എന്ന വ്യക്തമായ ധാരണ അനിക്കുണ്ടായിരുന്നു.
വീട്ടിൽ നിന്നും ഇറങ്ങി നേരെ ചെന്നത് നഗരത്തിലെ പ്രമുഖ കമ്പ്യൂട്ടർ ഷോപ്പിലേക്കാണ്. അവിടെ നിന്ന് വിൻഡോസിൽ പ്രവൃത്തിക്കുന്ന മിനി കമ്പ്യൂട്ടറും ലിതിയം ബാറ്ററിയും ചില കണക്ടിങ്ങ് കേബിൾസും ടൈമറും ചാർജറും മറ്റും വാങ്ങിയാണ് അവൻ നേരെ സൈബർസെൽ ഓഫീസിലേക്ക് എത്തിയത്. അവിടെ അധികമാരും വരാത്ത സമയം നോക്കി ഓഫീസിലെ മെയിൻ കമ്പ്യൂട്ടർ ക്യാബിൻ തുറന്ന് കയ്യിൽ കരുതിയിരുന്ന മിനി കമ്പ്യൂട്ടറും മറ്റും ഉപയോഗിച്ച് ലോകത്ത് എവിടെ ആയാലും ഏത് സമയത്തും ഓഫീസിലെ കമ്പ്യൂട്ടറുകൾ നിയന്ത്രിക്കുവാൻ കഴിയുന്ന രീതിയിലേക്ക് അവൻ ആ കമ്പ്യൂട്ടർ മാറ്റി എടുത്തു. അതിലേക്ക് ആവിശ്യമായ സോഫ്റ്റ്‌വെയറുകൾ കൂടി ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞപ്പോൾ ആണ് അവന് SP ഓഫീസിൽ നിന്ന് വിളി വന്നത്.

……………..

 

റിലീവിങ് ഓർഡർ കൈപറ്റി അധികം വൈകാതെ തന്നെ അനി ലേഖയുട അടുത്തേക്ക് എത്തിയിരുന്നു.

അനി നമ്മൾ എവിടെ തുടങ്ങും.? Si ഓഫീസിൽ അനിക്കെതിരെയുള്ള കസേരയിൽ ഇരുന്ന് കൊണ്ട് ലേഖ ചോദിച്ചു.

21 Comments

  1. സൂപ്പർ ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാമോ

  2. കഥ ത്രില്ലിംഗ് ആയിട്ടാണ് പോകുന്നത് പക്ഷെ ഒന്ന് വായിച്ചു തുടങ്ങുമ്പോൾക്ക് തന്നെ പേജസ് തിരുന്നു അത് കൊണ്ട് വായനയുടെ ഓളം നഷ്ടമാകുന്നു

    1. ♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം

      1. Thank u

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. Tanq ♥️♥️♥️♥️

  4. ???

    1. ♥️♥️♥️♥️♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ♥️♥️♥️♥️

    1. ♥️♥️♥️♥️

  6. Page കുറവ് ആണലോ സാറേ അതു കൊണ്ട് ആ ത്രില്ല് അങ്ങ് പോക്കുവ.ഒരു മുപ്പതു പേജ് ഒക്കെ ആയാൽ നല്ലതാരുന്നു.

    1. ♥️♥️♥️♥️♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം

      1. ?

  7. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ അടുത്ത ഭാഗം ഉടനെ തരണേ ♥?

    1. തീർച്ചയായും ♥️♥️♥️♥️

    1. ♥️♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

    1. ♥️♥️♥️♥️♥️

Comments are closed.