കർമ 13 (THE FINDING’S ) [Vyshu] 210

“ഇല്ല ഞാൻ വെറുതേ എന്തൊക്കയോ ആലോചിച്ച് അങ്ങനെ കിടന്നതാ.”
കിടന്നിടത്തു നിന്ന് കട്ടിലിൽ ഇരുന്ന് കൊണ്ട് അനി അവരോടായി പറഞ്ഞു.

“അമ്മയെന്താ കിടക്കുന്നില്ലേ?”

“എന്റെ സമയം ആയിട്ടില്ല. ഇച്ചിരി നാട്ട് മരുന്നൊക്കെ കഴിക്കുന്നത്‌ കൊണ്ട് ഭക്ഷണം കഴിച്ച ശേഷം ഒരു രണ്ട് മണിക്കൂർ എങ്കിലും കഴിയണം ഒന്ന് തല ചായ്ക്കാൻ.”

“എന്നാൽ ബാക്കി സംശയങ്ങൾ ഞാൻ ഇപ്പോൾ ചോദിച്ചോട്ടെ.”
അനി ആവേശത്തോടെ ചോദിച്ചു.

“മോന് ഇനി എന്താ അറിയേണ്ടത്?”

“ഭാഗ്യ ലക്ഷ്മിയെക്കുറിച്ച്…. അവർ ജയിലിൽ അകപ്പെട്ടു എന്നല്ലേ അമ്മ പറഞ്ഞത്. പിന്നീട് അവരെങ്ങനെ പുറത്ത് എത്തി???. ശിക്ഷയുടെ കാലാവധി കഴിഞ്ഞ് വിട്ടയച്ചതാണോ???”

ആ ചോദ്യത്തിന് ഉത്തരം നൽകാതെ മൗനം തുടരുന്നതിൽ നിന്നും ആ വൃദ്ധയ്ക്ക് അതേപ്പറ്റി സംസാരിക്കാൻ താൽപ്പര്യം ഇല്ലാ എന്ന് അനിക്ക് ബോധ്യമായി.

“എന്താ അമ്മ ഒന്നും പറയാത്തത്. അറിയാനുള്ള ആകാംഷയിൽ ചോദിച്ചതാ. ഞാൻ ഒരിക്കലുമിത് എവിടെയും എഴുതില്ല. ആരോടും പറയില്ല….

…. അമ്മയാണ സത്യം…..”

അനിയുടെ ആ ഉറപ്പ് പറച്ചിൽ കേട്ടത് കൊണ്ടാകും ചെമ്മരത്തിയമ്മ വീണ്ടും പറഞ്ഞു തുടങ്ങി.

“സർക്കാർ രേഖകളിൽ അവളെന്നേ മരിച്ചു കഴിഞ്ഞു…”

സംശയത്തോടെ അനി ചെമ്മരത്തിയമ്മയ്ക്ക് നേരെ മുഖമുയർത്തി.

“ജയലിൽ വച്ച് റോസിൽ നിന്നും സത്യങ്ങൾ തിരിച്ചറിഞ്ഞ ഭാഗ്യ ലക്ഷ്മി അവളെ കാണാൻ വന്ന ചില അടുപ്പക്കാരോട് അതെല്ലാം തുറന്ന് പറഞ്ഞു.

അവരിൽ ചിലർ വഴി രാമ വർമ്മ ഭാഗ്യ ലക്ഷ്മി സത്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കി

അപകടം മണത്ത അയാൾ ഭാഗ്യ ലക്ഷ്മിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു. അതിനായി ഒരു കൊലയാളി സ്ത്രീയെ വനിതാ ജയിലിലേക്ക് പറഞ്ഞയച്ചു.

ജയിൽ അധികാരിയുടെ സഹായത്തോടെ ഉള്ളിൽ കടന്ന കൊലയാളി ഭാഗ്യ ലക്ഷ്മിയെ നോക്കി നീങ്ങി.

ആ സമയം അവൾ റോസിന്റെ കൂടെ പാചകപ്പുരയിൽ ജോലിയിൽ ആയിരുന്നു.

15 Comments

  1. ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…

  2. Kadha choodu pidikinu poratte….. Poratte…

    1. ?♥️♥️♥️

  3. കമ്പിളികണ്ടം ജോസ്

    കൊള്ളാം..ഈ പാർട്ടും കലക്കി..

    1. ♥️♥️♥️

  4. നിധീഷ്

    ♥♥♥

    1. Tanqq♥️♥️

  5. കൈലാസനാഥൻ

    പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.

    1. ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️

    1. ♥️♥️♥️

  6. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️

    1. ♥️♥️♥️

  7. Bro adipoli

    1. ♥️♥️♥️

Comments are closed.