എന്തോ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ കൂട്ടം തെറ്റിയ അയാളെ രാമ വർമ്മയുടെ ആളുകൾ കൊലപ്പെടുത്തി. ഒറ്റക്കായ റോസിനെ തേടി അവളുടെ ശരീരം മോഹിച്ച് അയാളുടെ ആളുകൾ വീണ്ടും വരാൻ തുടങ്ങി.
നിവർത്തിയില്ലാതെ വന്നപ്പോൾ ഒരുദിവസം അതിൽ ഒരുത്തനെ അവൾ കറിക്കത്തിക്ക് അരിഞ്ഞു വീഴ്ത്തി ജയിലിലേക്ക് എത്തിപ്പെട്ടു. ആ സമയം അവൾ ഗർഭിണി ആയിരുന്നു.
പരസ്പരം ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനിടെ ഭാഗ്യ ലക്ഷ്മിയെ തിരിച്ചറിഞ്ഞ റോസ് മരിക്കും മുമ്പ് തന്റെ ഭർത്താവിൽ നിന്നും അറിഞ്ഞ സത്യങ്ങൾ ഭാഗ്യ ലക്ഷ്മിയോട് തുറന്ന് പറഞ്ഞു.
ഭാഗ്യ ലക്ഷ്മിയുടെ അച്ഛന്റെ മരണവും ഒരു കൊലപാതകം ആയിരുന്നു.
തന്റെ അച്ഛന്റെയും സഹോദരന്റെയും അമ്മയുടെയും ആ ബാങ്ക് മാനേജരുടെയും മരണത്തിനു പിന്നിലും ധനകാര്യ സ്ഥാപനത്തിന്റെ തകർച്ചയ്ക്ക് പിന്നിലും രാമ വർമ്മ ആണെന്ന് അവൾ റോസിൽ നിന്നും മനസ്സിലാക്കി
അപ്പോഴേക്കും അവളും ഞങ്ങളെ പോലെ ഒരുപാട് വൈകി പോയിരുന്നു. കോടതി അവൾക്ക് ജീവപര്യന്തം വിധിച്ച ശേഷമാണ് അവൾ ഇതെല്ലാം അറിയുന്നത്.
പ്രണയം എന്ന ചതിയിലൂടെ അയാൾ അവളുടെ സ്വത്തുക്കൾ തട്ടിയെടുത്തു.
അവളെ ഉപയോഗിച്ച് ഈ ഊരിലേക്ക് കടന്ന് വന്ന് സൗഹൃദം സ്റ്റാപിച്ചതും മറ്റൊരു ചതിയുടെ തുടക്കം ആയിരുന്നു. അതിലൂടെ ആണ് ഞങ്ങൾക്കെല്ലാം നഷ്ടമായത്.
അത് പറയുമ്പോഴേക്ക് ആ വൃദ്ധയുടെ ചുക്കി ചുളിഞ്ഞ കൺ തടങ്ങളിൽ ചെറിയ രീതിയിൽ കണ്ണുനീർ പടരുന്നത് അനി ശ്രെദ്ധിച്ചു.
…………………………….
ഇതിനെല്ലാം പിന്നിൽ സൂത്രധാരനായി തന്റെ അച്ഛനെന്നു പറയുന്ന ആ ചെകുത്താൻ ഉണ്ടെന്ന് വ്യക്തമായതോടെ അനിയുടെ ഉള്ളിൽ ആ മനുഷ്യനോട് ഉണ്ടായിരുന്ന വെറുപ്പ് മാറി അവിടെ പകയും ദേഷ്യവും നിറയാൻ തുടങ്ങി.
“””””ഇനിയിപ്പോൾ അയാൾ ജീവിച്ചിരിപ്പുണ്ടാകുമോ.””””
ചെമ്മരത്തിയമ്മയിൽ നിന്നും അറിഞ്ഞ സത്യങ്ങളുടെ പിൻ ബലത്തിൽ അവനിൽ ആ സംശയം ബലപ്പെടുക ആയിരുന്നു. അതവൻ ചെമ്മരത്തിയമ്മയോട് ചോദിക്കുകയും ചെയ്തു.
“അമ്മേ എന്നിട്ടിപ്പോൾ രാമ വർമ്മ എവിടെ ആണ് ഉള്ളതെന്ന് അറിയുമോ.”
“കുറച്ചു വർഷങ്ങൾക്ക് മുമ്പ് അയാൾ ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്.”
ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…
Kadha choodu pidikinu poratte….. Poratte…
?♥️♥️♥️
കൊള്ളാം..ഈ പാർട്ടും കലക്കി..
♥️♥️♥️
♥♥♥
Tanqq♥️♥️
പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.
ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️
??
♥️♥️♥️
ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️
♥️♥️♥️
Bro adipoli
♥️♥️♥️