കർമ 13 (THE FINDING’S ) [Vyshu] 210

അങ്ങനെ ഇരിക്കെ ആണ്. അവൾ ഒരു പ്രണയത്തിൽ അകപ്പെടുന്നതും വിവാഹിത ആകുന്നതും.

പ്രണയിച്ചിരുന്ന സമയത്ത് അയാളുടെ കൂടെ അയാൾ ഇവിടേക്ക് വന്നിരുന്നു.

ആ പരിചയത്തിന്റെ പുറത്താണ് ഞങ്ങൾ ഇവിടെ നിർമിച്ചിരുന്ന ചന്ദന തൈലം അയാളുമായി കച്ചവടം ചെയ്യാൻ തുടങ്ങിയത്.

അയാൾ ഒരു ചെകുത്താൻ ആണെന്ന് മനസ്സിലാക്കാൻ ഞങ്ങൾ ഒരുപാട് വൈകിപോയി. അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു.

അവളെയും അയാൾ ചതിക്കുക ആയിരുന്നു.”

“ചതിച്ചെന്നോ??? എങ്ങനെ???”
അനി വീണ്ടും സംശയം തൊടുത്തു.

“ഭാഗ്യ ലക്ഷ്മിയുടെ ധനകാര്യ സ്ഥാപങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ആയിട്ടായിരുന്നു തുടക്കം.

വലിയ തുകകൾ വയ്പ്പ വാങ്ങിയവർ അത് തിരിച്ചടക്കാതെ വന്നു.

വിവാഹത്തിന് ശേഷം സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചു. അപ്പോഴേക്കും അവൾ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു. എന്നും പോലീസും കേസും ഒക്കെയായി സ്വന്തം കുഞ്ഞിനെപ്പോലും പരിചരിക്കാൻ കഴിയാത്ത മാനസിക അവസ്ഥയിലേക്ക് അവൾ എത്തിച്ചേർന്നു.

ഭ്രാന്ത് പിടിച്ചില്ലന്നെ ഉള്ളു. അത് തന്നെയായിരുന്നു അവളുടെ അവസ്ഥ.

കൂടെതന്നെയുണ്ട് എന്ന പ്രതീതി ഉണ്ടാക്കി ഭർത്താവ് എന്ന് പറയുന്ന ആ ചെകുത്താൻ ഒരു കാഴ്ചക്കാരനെ പോലെ അതെല്ലാം നോക്കി നിൽക്കുകയായിരുന്നു.

അപ്പോഴും അയാളിലെ വിശ്വാസം അവൾക്ക് നഷ്ടപ്പെട്ടിരുന്നില്ല.
ഭർത്താവ് തന്നെ രക്ഷിക്കുമെന്ന് പാവം വെറുതേ മനക്കോട്ട കെട്ടി.

ഒന്നിന് പിറകെ ഒന്നെന്ന പോലെ ആണ് അവളുടെ ധനകാര്യ സ്ഥാപനത്തിൽ മാനേജർ ആയി ജോലി ചെയ്തിരുന്ന ലാലിച്ചൻ എന്ന ഒരു പാവം മനുഷ്യൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്.

ആദ്യം ആത്മഹത്യ ആണെന്ന് കരുതിയ ലാലിച്ചന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞതോടെ അതും ആ പാവത്തിന്റെ തലയിൽ ആയി.

തമിഴ് നാട് പോലിസ് അറസ്റ്റ് ചെയ്ത ഭാഗ്യ ലക്ഷ്മി ഒടുവിൽ തമിഴ് നാട്ടിലെ ഒരു വനിതാ ജയിലിൽ കൊലപാതകം ഉൾപ്പടെയുള്ള കേസുകളിൽ പ്രതിചേർത്ത് അടക്കപ്പെട്ടു.

അവിടെ വെച്ചാണ് ഭാഗ്യ ലക്ഷ്മി റിനിയുടെ അമ്മ റോസിനെ പരിചയപ്പെടുന്നത്.
രാമ വർമ്മയുടെ വിശ്വസ്ഥരിൽ ഒരാളായിരുന്നു റോസിന്റെ ഭർത്താവ്.

15 Comments

  1. ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…

  2. Kadha choodu pidikinu poratte….. Poratte…

    1. ?♥️♥️♥️

  3. കമ്പിളികണ്ടം ജോസ്

    കൊള്ളാം..ഈ പാർട്ടും കലക്കി..

    1. ♥️♥️♥️

  4. നിധീഷ്

    ♥♥♥

    1. Tanqq♥️♥️

  5. കൈലാസനാഥൻ

    പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.

    1. ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️

    1. ♥️♥️♥️

  6. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️

    1. ♥️♥️♥️

  7. Bro adipoli

    1. ♥️♥️♥️

Comments are closed.