“ഇല്ല യോഗം കഴിഞ്ഞതേ ഉള്ളൂ…
അല്ല നേരം ഇരുട്ടി തുടങ്ങി മോന് തിരിച്ച് പോകണ്ടേ.?
പതിയെ പതിയെ അന്തരീക്ഷത്തിൽ പടരുന്ന ഇരുട്ട് നോക്കി ആ വൃദ്ധ സംശയത്തോടെ അനിയോട് ചോദിച്ചു.
അപ്പോഴാണ് അനിയും അതിനെക്കുറിച്ച് ബോധവാനാകുന്നത്.
“ഇവിടെ അടുത്ത് എവിടെയെങ്കിലും താമസിക്കാൻ ഇടം കിട്ടുമോ?”
“സൗകര്യം ഒട്ടും തന്നെ ഇല്ല. മോന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഇന്നിവിടെ കഴിയാം.”
ഒരു നിമിഷം ആലോചിച്ച ശേഷം ആ വൃദ്ധ അനിയോടായി പറഞ്ഞു.
അനിയും ആഗ്രഹിച്ചത് അത് തന്നെയായിരുന്നു.
അവരോട് കൂടുതൽ അടുത്താൽ മാത്രമേ സത്യങ്ങൾ മറയില്ലാതെ തന്നിലേക്ക് എത്തു എന്ന് അവന് നന്നായി അറിയാമായിരുന്നു.
ചെമ്മരത്തിയമ്മ തയ്യാറാക്കി നൽകിയ ചൂട് കട്ടനും കുടിച്ചു കൊണ്ട് അനി വീണ്ടും സംശയങ്ങൾ ചോദിക്കാൻ തുടങ്ങി.
“അമ്മ പറഞ്ഞില്ലേ ഭാഗ്യ ലക്ഷ്മിയാണ് ചന്ദന തൈലം കച്ചവടം ചെയ്യാൻ വന്നവരിൽ ഒരാളെ മുമ്പേ പരിചയപ്പെടുത്തിയതെന്ന് ആരായിരുന്നു അത്.”
“രാമ വർമ്മ അതാണയാളുടെ പേര്. ലക്ഷ്മി മോളെ ചതിച്ച് താലി ചരടിൽ കുരുക്കിയ ചെകുത്താൻ.”
അത് പറയുമ്പോൾ ആ വൃദ്ധ വല്ലാതെ രോഷം കൊള്ളുന്നുണ്ടായിരുന്നു.
“ഭാഗ്യ ലക്ഷ്മിയെ വിവാഹം ചെയ്ത ആളോ.???”
ചെമ്മരത്തിയമ്മ പറഞ്ഞ കാര്യം വ്യക്തമായിട്ടും ഉള്ളിലെ ഞെട്ടൽ മറച്ച് പിടിച്ച് അനി സംശയ ഭാവത്തോടെ ചോദിച്ചു.
“അതേ…
ദാസപ്പ മുതലിയാരുടെ മരണത്തിനു ശേഷം അതികം വൈകാതെ ഒരു കാർ ആക്സിഡന്റിൽ സഹോദരൻ മാണിക്യവും അവളുടെ അമ്മയും കൊല്ലപ്പെട്ടു അതിന് ശേഷം എല്ലാം ഭാഗ്യ ലക്ഷ്മിയുടെ മേൽനോട്ടത്തിൽ ആയി.
ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…
Kadha choodu pidikinu poratte….. Poratte…
?♥️♥️♥️
കൊള്ളാം..ഈ പാർട്ടും കലക്കി..
♥️♥️♥️
♥♥♥
Tanqq♥️♥️
പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.
ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️
??
♥️♥️♥️
ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️
♥️♥️♥️
Bro adipoli
♥️♥️♥️