കർമ 13 (THE FINDING’S ) [Vyshu] 210

ഇത്ര നേരം കണ്ടതിൽ നിന്നും വിത്യസ്‌തമായ അവിടെ മാത്രം പുല്ലുകൾ ചതഞ്ഞു കിടക്കുന്നു… വളർന്നു വന്ന കുറ്റിച്ചെടികൾ രണ്ട് വശത്തേക്കും വകഞ്ഞു മാറ്റിയ പോലെ….

തിരികെ ചെമ്മരത്തിയമ്മയുടെ അടുത്തെത്താൻ സമയം ആയിട്ടില്ലാ എന്ന് കണ്ടതോടെ അനി ആ വഴിയിലൂടെ മുന്നോട്ട് നടക്കാൻ തന്നെ തീരുമാനിച്ചു.

കുറച്ച് ദൂരം മുന്നോട്ട് എത്തിയതും ഒരു ചെറിയ പാറക്കെട്ടിന്റെ അടുത്ത് ആ വഴി അവസാനിച്ചു.

നിറയെ മുൾചെടികൾ നിറഞ്ഞ മരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു ചെറിയ പ്രദേശം ആയിരുന്നു അത്.

ആ പാറക്കെട്ടിനു ചുറ്റും മാത്രമായി മരങ്ങൾ ഒന്നും തന്നെ കാണാത്തതിന് പിന്നിലെ ആസ്വഭാവികത അനിയെ വല്ലാതെ ചിന്തിക്കാൻ പ്രേരിപ്പിച്ചു.

“”””താൻ ഈ കാട്ടിലേക്ക് കയറിയ ശേഷം നിരവധി ഇടങ്ങളിൽ ഇത് പോലെ ചെറിയ പാറക്കെട്ടുകൾ കണ്ടിട്ടുണ്ട്. എന്നാൽ അവിടെയെല്ലാം വലിയ മരങ്ങൾ തഴച്ചു വളർന്നു കിടപ്പുണ്ട്താനും.””””

ഉള്ളിൽ ഉടലെടുത്ത സംശയം കാരണം അനി അവിടം പരിശോധിക്കാൻ തുടങ്ങി. മുൾ ചെടികൾ നിറഞ്ഞത് കൊണ്ട് തന്നെ ഏറെ ശ്രമഫലം ആയിരുന്നു ആ ജോലി.

അര മണിക്കൂറോളം നീണ്ട തിരച്ചിലിനോടുവിൽ കരിയിലകൾക്കിടയിൽ നിന്നും അവന് ഒരു Atm കാർഡ് കണ്ടെത്താൻ കഴിഞ്ഞു.

ആ കാർഡിൽ ആലേഖനം ചെയ്ത പേരിൽ കണ്ണുടക്കിയതോടെ അനിയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു.

“”””ഹരി നാരായണൻ.””””
“”””അപ്പോൾ കൊല ചെയ്യപ്പെട്ടവരെ എല്ലാം ഇവിടത്തേക്ക് ആയിരിക്കും കടത്തി കൊണ്ട് വന്നിട്ടുണ്ടാവുക.”””””

കുറച്ച് നേരം കൂടി തിരഞ്ഞെങ്കിലും സമയം ആയി എന്ന് കണ്ടതോടെ തിരച്ചിൽ അവസാനിപ്പിച്ച് അനി അവിടെ നിന്നും ഊരിലേക്ക് തിരികെ തിരിച്ചു.

തിരികെ നടക്കുമ്പോഴും അവന്റെ മനസ്സിൽ ആ പ്രദേശം തന്നെ ആയിരുന്നു.

അവിടെ എന്തോ ഒന്ന് തന്റെ കണ്ണുകളിൽ കാണാതെ മറഞ്ഞു കിടക്കുന്നതായി അവന് തോന്നി…

…………………………….

തിരികെ ചെമ്മരത്തിയമ്മയുടെ കുടിലിൽ എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.
തന്നെ പ്രതീക്ഷിച്ചെന്ന പോലെ അവർ മുറ്റത്ത്‌ തന്നെ ഇരിപ്പുണ്ട്.

“അമ്മേ ഞാൻ വൈകി അല്ലേ.”
ചെമ്മരത്തിയമ്മയുടെ മുന്നിൽ ഇരുന്ന് കൊണ്ട് അനി ചോദിച്ചു.

15 Comments

  1. ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…

  2. Kadha choodu pidikinu poratte….. Poratte…

    1. ?♥️♥️♥️

  3. കമ്പിളികണ്ടം ജോസ്

    കൊള്ളാം..ഈ പാർട്ടും കലക്കി..

    1. ♥️♥️♥️

  4. നിധീഷ്

    ♥♥♥

    1. Tanqq♥️♥️

  5. കൈലാസനാഥൻ

    പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.

    1. ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️

    1. ♥️♥️♥️

  6. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️

    1. ♥️♥️♥️

  7. Bro adipoli

    1. ♥️♥️♥️

Comments are closed.