കർമ 13 (THE FINDING’S ) [Vyshu] 210

“””അമ്മ തന്നെയായിരുന്നു ശെരി. അവരെല്ലാവരും മരിക്കേണ്ടവർ തന്നെയാണ്.

പക്ഷെ താൻ കാരണം അവരുടെ ലക്ഷ്യം തകർന്നില്ലേ.????

തന്റെ കണ്ടെത്തലുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ അവർക്ക് അവരുടെ ലക്ഷ്യം പൂർത്തിയാക്കുവാൻ കഴിഞ്ഞേനെ….. ഇവിടെ മൺ മറഞ്ഞു പോയവർക്ക് നീതി കിട്ടിയേനെ.””””

അനി തന്റെ ചെയ്തികളെ ഒരുനിമിഷം പഴിച്ചു.

“””വേണ്ടായിരുന്നു…”””

എങ്ങും ചീവീടിന്റെ ശബ്ദം നിറഞ്ഞ ആ വനത്തിൽ കുറച്ച് നേരം കൂടി ചിലവഴിച്ച ശേഷം അനി പതിയെ തിരികെ നടക്കാൻ തുടങ്ങി.

……………………………

പ്രതികളെ പോലിസ് കസ്റ്റഡിയിൽ കിട്ടിയിട്ടും ശക്തമായ ഒരു തെളിവ് പോലും കണ്ടെത്താൻ dysp സാജന് കഴിഞ്ഞിരുന്നില്ല.

പൂർണ്ണമായൊരു കുറ്റസമ്മതം പോലും അവർ ഇതുവരെ നടത്തിയിട്ടില്ല. ആകെ തലച്ചൂട് പിടിച്ച് ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ആന്റണി റൂമിലേക്ക്‌ കയറി വന്നത്.

“ആന്റണി എന്താടോ നമ്മൾ ഇപ്പോൾ ചെയ്യുക. അവരെ കോടതിയിൽ ഹാജരാക്കുമ്പോൾ നമ്മൾ നാണം കെടും.”

“സാറെന്തിനാ ടെൻഷൻ അടിക്കുന്നത്. സാക്ഷികൾ ഇല്ലെങ്കിൽ കൃത്രിമമായി അത് ഉണ്ടാക്കണം അത് വച്ച് ഒരു സ്ട്രോങ്ങ്‌ ആയ റിപ്പോർട്ട് കോടതിയിൽ നൽകിയാൽ മതി.
ബാക്കി എല്ലാം നമുക്ക് വഴിയേ ഉണ്ടാക്കാം.
പിന്നെ സെൻസേഷൻ ആയ കേസ് ആയത് കൊണ്ട് തന്നെ നമ്മൾ നൽകുന്ന റിപ്പോർട്ട് തന്നെയാണ് പ്രധാനം.”

ആന്റണി പറയും മുമ്പ് സാജനും ആ വഴി ആലോചിച്ചിരുന്നു.
മറ്റ് മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ ചില സാക്ഷികളെ കൃത്രിമമായി ഉണ്ടാക്കി എടുക്കാൻ തന്നെ സാജൻ തീരുമാനിച്ചു.

അതിൻ പ്രകാരം ആന്റണിയോടൊപ്പം ചേർന്ന് ശക്തമായൊരു തിരക്കഥ തയ്യാറാക്കി കേസിലെ നാൾവഴികളിൽ ബന്ധപ്പെട്ടു കിടക്കുന്ന ചിലരെ കണ്ടെത്തി അവരിൽ നിന്നും പ്രതികളെ വ്യക്തമായി കണ്ടു തിരിച്ചറിഞ്ഞു എന്ന രീതിയിൽ സാക്ഷി മൊഴി ഒപ്പിട്ട് വാങ്ങിയെടുത്തു.

…………………………….

കാടിന്റെ വന്യതയും നോക്കി പൊള്ളുന്ന മനസ്സുമായി തിരികെ നടക്കുമ്പോൾ ആണ് ആൾപെരുമാറ്റത്തിലൂടെ തനിയെ ഉണ്ടായ ഒരു വഴി അനിയുടെ ശ്രെദ്ധയിൽ പെടുന്നത്.

15 Comments

  1. ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…

  2. Kadha choodu pidikinu poratte….. Poratte…

    1. ?♥️♥️♥️

  3. കമ്പിളികണ്ടം ജോസ്

    കൊള്ളാം..ഈ പാർട്ടും കലക്കി..

    1. ♥️♥️♥️

  4. നിധീഷ്

    ♥♥♥

    1. Tanqq♥️♥️

  5. കൈലാസനാഥൻ

    പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.

    1. ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️

    1. ♥️♥️♥️

  6. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️

    1. ♥️♥️♥️

  7. Bro adipoli

    1. ♥️♥️♥️

Comments are closed.