കർമ 13 (THE FINDING’S ) [Vyshu] 210

തന്റെ അമ്മയ്ക്ക് ഈ ഊരുമായുള്ള ബന്ധം വ്യക്തമായതോടെ അനിയുടെ മനസ്സിലേക്ക് മറ്റ് പല സംശയങ്ങളും കടന്ന് വരാൻ തുടങ്ങി.

“”””ആ വക്കിലും ഹംസയും ക്രിസ്റ്റീഫെറും ഒക്കെ ആയിരിക്കും ഇവിടെ നടന്ന കൂട്ടക്കുരുതിക്കു പിന്നിൽ. അത് കൊണ്ടായിരിക്കും അമ്മയും സതിയും കബനിയും എല്ലാം ചേർന്ന് അവരെ അങ്ങ് കൊന്ന് തള്ളിയത്.””””
ജീവിതത്തിൽ ആദ്യമായി അനി തന്റെ അമ്മയുടെ ചെയ്തികളെ മനസ്സിൽ ന്യായികരിക്കാൻ തുടങ്ങിയിരുന്നു.

“‘””””അതിലൊരാൾ അമ്മയുടെ കൂടെ ഇങ്ങോട്ടേക്ക് വന്നു എന്നല്ലേ പറഞ്ഞത്. ആരായിരിക്കും അത്????””””

അങ്ങനെ ഒരുപാട് സംശയങ്ങൾ ചെമ്മരത്തിയമ്മയോട് ചോദിക്കാൻ തുനിഞ്ഞപ്പോൾ ആണ് കുറച്ച് സ്ത്രീകൾ അങ്ങോട്ടേക്ക് കയറി വന്നത്.

“അയ്യോ മോനെ ഇന്ന് അയൽക്കുട്ടത്തിന്റെ യോഗം ചേരേണ്ട ദിവസം ആണ്. മോനോട് സംസാരിച്ചതിലേ ഞാൻ അതങ്ങ് മറന്നു.”
അങ്ങോട്ടേക്ക് കയറിവന്ന സ്ത്രീകളെ കണ്ടതോടെ ചെമ്മരത്തിയമ്മ അനിയോടായി പറഞ്ഞു.

“സാരമില്ല ഞാൻ കാത്തിരിക്കാം. അമ്മയുടെ സമയം പോലെ പറഞ്ഞു തന്നാൽ മതി ആ സമയം കൊണ്ട് ഞാൻ ഇവിടമൊക്കെ ഒന്ന് കണ്ടിട്ട് വരാം.”
അനിയുടെ ഉള്ള് സത്യങ്ങൾ അറിയാൻ വെമ്പുന്നുണ്ടെങ്കിലും അത് മറച്ചു കൊണ്ട് അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് ഓല മേഞ്ഞ വീടുകൾ വിട്ട് വനപ്രദേശത്തേക്ക് ചലിച്ചു.

“സൂക്ഷിക്കണം. വന്യ മൃഗങ്ങൾ ഒരുപാട് ഉള്ളതാണ്. അധികം ദൂരത്തേക്ക് നടക്കേണ്ട.”
അനിയുടെ വനം ലക്ഷ്യമാക്കിയുള്ള നടത്ത കണ്ട് പിന്നിൽ നിന്നും ചെമ്മരത്തിയമ്മ വിളിച്ച് പറഞ്ഞു.

“ശെരി അമ്മേ.”
“””ഇരുകാലി മൃഗങ്ങൾ അധിവസിക്കുന്ന നാടിനെ സംബന്ധിച്ചിടത്തോളം കാടും അതിലെ മൃഗങ്ങളും എത്രയോ ബേധം.””””
അനി ആത്മഗതം എന്നോണം പറഞ്ഞ് മുന്നോട്ട് നടന്നു.

നടത്തത്തിനിടയിൽ ഒരു നിമിഷം അനിയുടെ ചിന്തകൾ വർഷങ്ങൾക്ക് മുമ്പ് അവിടെ നടന്ന കൂട്ടക്കുരുതിയിലേക്ക് ചേക്കേറി.

“”””എത്ര നിരപരാധികളെ ആണവർ കൊന്ന് തള്ളിയത്. ബലഹീനരായ കുട്ടികളെ പോലും വെറുതേ വിട്ടില്ല.”””””

സംരക്ഷണം നൽകേണ്ട അധികാരികളുടെ സഹായത്തോടെ അവർ മറച്ചു പിടിച്ച സത്യങ്ങൾ അനിയുടെ ഉള്ളിലിരുന്നു ചുട്ട് പൊള്ളുകയായിരുന്നു.

“””””താൻ ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ എവിടെയൊ അവർ കിട്ടാതെ പോയ നീതിയും കാത്ത് ഉറങ്ങുന്നുണ്ട്.”””””

അനിയുടെ ഉപബോധ മനസ്സിലും അവരോട് വെറുപ്പും പകയും ഉടലെടുക്കുകയായിരുന്നു.

15 Comments

  1. ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…

  2. Kadha choodu pidikinu poratte….. Poratte…

    1. ?♥️♥️♥️

  3. കമ്പിളികണ്ടം ജോസ്

    കൊള്ളാം..ഈ പാർട്ടും കലക്കി..

    1. ♥️♥️♥️

  4. നിധീഷ്

    ♥♥♥

    1. Tanqq♥️♥️

  5. കൈലാസനാഥൻ

    പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.

    1. ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️

    1. ♥️♥️♥️

  6. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️

    1. ♥️♥️♥️

  7. Bro adipoli

    1. ♥️♥️♥️

Comments are closed.