പിന്നിൽ നിന്നും ഭാഗ്യ ലക്ഷ്മിക്ക് നേരെ വീശിയ കത്തിയിൽ പക്ഷെ കുരുങ്ങിയത് പാവം റോസ് ആയിരുന്നു.
റോസിന്റെ മരണത്തിൽ പ്രകോപിത ആയ ഭാഗ്യ ലക്ഷ്മി തിരിച്ച് അവളെയും ആക്രമിച്ചു.
പാചകപ്പുര ഒറ്റപ്പെട്ട് കിടക്കുന്നതു കൊണ്ട് തന്നെ ഇതൊന്നും മറ്റ് സഹ തടവുകാരോ അവിടത്തെ ജോലിക്കാരോ കാണുന്നുണ്ടായിരുന്നില്ല.
ആ സമയം അവർ തമ്മിലുള്ള സംഘട്ടനത്തിനിടയിൽ പാചക പ്പുരയിൽ തീ പടർന്നിരുന്നു. വിറകും വെളിച്ചെണ്ണയുംമെല്ലാം ഉള്ളത് കൊണ്ട് തന്നെ ആ തീ ആളിപ്പടർന്നു.
ഒടുവിൽ ഭാഗ്യ ലക്ഷ്മിയുടെ കൈ കൊണ്ട് അവളെ കൊല്ലാൻ വന്നവൾ തീർന്നു. ആളിപ്പടർന്ന തീയിൽ നിന്നും പുറത്തേക്ക് കടക്കുമ്പോഴേക്ക് മറ്റുള്ള ആൾക്കാർ അവിടേക്ക് ഓടിക്കുടിയിരുന്നു.
തനിക്ക് നേരെ നടന്ന വധ ശ്രമത്തെ ക്കുറിച്ചും. അതിന് പിന്നിലെ ആൾക്കാരെ ക്കുറിച്ചും അവൾക്ക് നല്ല ധാരണ ഉണ്ടായിരുന്നു. ജയിൽ അധികാരികളുടെ സഹായത്തോടെ ആണ് അത് നടന്നതെന്ന ബോധം വന്നതോടെ അവിടെ ഒരു മൂലയിൽ ആരും കാണാതെ അവൾ ഒളിച്ചു.
ജയിൽ കെട്ടിനകത്തെ തീ പിടിത്തത്തിൽ പരിഭ്രാന്തരായി അധികാരികൾ നെട്ടോട്ടം ഓടുന്നതിനിടെ അവിടേക്ക് എത്തിയ അഗ്നി ശമന സേനയുടെ വണ്ടിയിൽ കയറി അവൾ ആരും കാണാതെ പുറത്ത് കടന്നു.
സംഭവത്തിൽ പങ്കുണ്ടായിരുന്ന ജയിൽ അധികാരികൾ അതൊരു ആത്മഹത്യ ആക്കി മാറ്റി.
ഭാഗ്യ ലക്ഷ്മിയും റോസുമാണ് ആത്മഹത്യ ചെയ്തതെന്ന് അവർ വിധി എഴുതി.”
…………………………….
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അനി സ്വന്തം ജീവിതത്തിലേക്ക് കണ്ണോടിച്ചു.
ചെമ്മരത്തിയമ്മയിൽ നിന്നും അറിഞ്ഞ സത്യങ്ങൾ അവനെ ചില ഉറച്ച തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുകയായിരുന്ന.
“”””തന്റെ അമ്മയേയും ബാക്കി രണ്ട് പേരെയും രക്ഷിക്കണം….
ഏത് വിധേനയും അവരെ കുറ്റ വിമുക്തരാക്കി പുറത്ത് കൊണ്ട് വരണം.””””
എന്നാൽ കിലോമീറ്ററുകൾക്കിപ്പുറം ശ്യാം ആന്റണിയോടൊപ്പം ചേർന്ന് അനിയുടെ ഉള്ളിൽ കെടാതെ കിടന്ന കനലിനെ ആളി പടർത്താനുള്ള പ്രവർത്തിയിലായിരുന്നു…..
ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…
Kadha choodu pidikinu poratte….. Poratte…
?♥️♥️♥️
കൊള്ളാം..ഈ പാർട്ടും കലക്കി..
♥️♥️♥️
♥♥♥
Tanqq♥️♥️
പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.
ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️
??
♥️♥️♥️
ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️
♥️♥️♥️
Bro adipoli
♥️♥️♥️