കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

പ്രഭാകര വർമ്മ അല്ലാതെ വേറെ ആരെങ്കിലും അതിന് പിന്നിൽ ഉണ്ടോ എന്ന സംശയം ആണ് അനിയെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത്.

“അതെ… പിന്നെ… പിന്നെ… അയാളെക്കൂടാതെ അയാളുടെ മകൻ ഒരുത്തനുണ്ട് ശ്യാം… ശ്യാം വർമ്മ.

അച്ഛനേക്കാൾ വലിയ ക്രിമിനൽ.

കൊലപാതകവും മയക്കു മരുന്നും കൂടാതെ പെണ്ണിനേയും ലഹരി ആക്കിയവൻ. ഇവിടെ എത്ര പെൺ കുട്ടികളെ അവൻ പിച്ചിചീന്തിയിട്ടുണ്ടെന്ന് അറിയുമോ. പിന്നെ അവരുടെ ഒരു സെക്യൂരിറ്റി ഹെഡ് ജൂടോ സതാൻ എന്ന സാത്താനും.”

അത് പറയുമ്പോൾ അലിയുടെ മുഖം വല്ലാതെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു. അത് കൃത്യമായി അനിക്ക് മനസ്സിലായി.

“അലി എനിക്ക് അതിനകത്തേക്ക് കടക്കുവാൻ എന്തെങ്കിലും മാർഗം ഉണ്ടോ.”

അതിനൊരു ചിരി ആയിരുന്നു അലിയുടെ മറുപടി.

“അലി എന്താ ചിരിച്ചത്. അതിൽ എന്തെങ്കിലും പ്രശ്നം ഇണ്ടോ..?”

“പിന്നെ ചിരിക്കാതെ..!!! അതൊരു ഇന്റർനാഷണൽ ഹോട്ടൽ ആണ് പൈസ ഉണ്ടെങ്കിൽ ആർക്കും അവിടെ റൂം ബുക്ക് ചെയ്യാം. അതിനകത്തേക്ക് പ്രവേശിക്കാം.”

“അലി ഞാൻ ആ രീതിയിൽ അല്ല ചോദിച്ചത്. ഒരു എംപ്ലോയി ആയി അതിനകത്ത് കടക്കുവാൻ കഴിയുമോ എന്നാണ്.

എന്നാലെ എന്റെ രീതിയിൽ എനിക്ക് കാര്യങ്ങൾ കണ്ടെത്താൻ കഴിയൂ.”

“അണ്ണൻ വിചാരിച്ചാൽ ചിലപ്പോൾ നടക്കും.”

ഒന്ന് ആലോചിച്ച ശേഷമാണ് അലി അത് പറഞ്ഞത്.

“അണ്ണനോ ആരാ അത്.?”

“ആ അണ്ണൻ… മുരുകേശനണ്ണൻ…

ഞാൻ പറഞ്ഞില്ലേ ഈ റൂമിൽ ഷെയർ ചെയ്തു നിൽക്കുക ആണെന്ന്. ഈ റൂമിന് ഷെയർ ഇടുന്ന മറ്റേ പുള്ളി ആണ്

മുരുകേശനണ്ണൻ.”

“അലി അയാളെങ്ങനെ എന്നെ സഹായിക്കും.”

സ്വഭാവികമായി തോന്നിയ സംശയം അനി ചോദിച്ചു.

“സാറേ അവിടത്തെ ഇലക്ട്രിക്കൽ വർക്ക് എല്ലാം ചെയ്യുന്നത് മുരുകേശനണ്ണൻ ആണ്.

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.