കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

ഭക്ഷണം കഴിക്കുന്നതിനിടെ മുഖവുര ഏതുമില്ലാതെ അലി അത് പറഞ്ഞതും അനി സംശയത്തോടെ അവനെ നോക്കി.

“വർമ്മ ഇന്റർനാഷണലിന്റെ വാർത്ത ഉണ്ടാക്കാൻ ഒരുപാട് പേർ ശ്രമിച്ചിട്ടുണ്ട്. അതിൽ നല്ലൊരു ഭാഗവും വന്നിറങ്ങിയത് സാറിന്ന് ഇറങ്ങിയ അതേ സ്ഥലത്താണ്.

അവരാരും ജീവനോടെ ഈ നഗരം വിട്ട് പോയിട്ടില്ല. അതേ വഴിക്കാണ് സാറും നടക്കാൻ പോകുന്നത്.”

ഒരു മുന്നറിയിപ്പ് പോലെ അലി പറഞ്ഞു നിർത്തി.

“അലിയുടെ മുന്നറിയിപ്പിന് നന്ദി. പക്ഷെ ഒരു ശക്തിക്കും എന്നെ ഈ ഉദ്യമത്തിൽ നിന്നും പിന്നോട്ട് വലിക്കാൻ കഴിയില്ല.

അലിക്ക് വർമ്മ ഇന്റർനാഷണലിനെക്കുറിച്ച് അറിയുന്ന മുഴുവൻ കാര്യങ്ങളും എന്നോട് ധൈര്യമായി പറയാം.”

ആത്മവിശ്വാസം നിറഞ്ഞ വാക്കുകളോടെ അതും പറഞ്ഞ് അനി അലിയുടെ വാക്കുകൾ കേൾക്കുവാനായി കാതോർത്തു.

“വർമ്മ ഇന്റർനാഷണൽ….

നിഗൂഢത നിറഞ്ഞ കുറ്റകൃത്യങ്ങളുടെ പ്രഭവ കേന്ദ്രം ആണ് സാറേ അത്.

ഈ നഗരത്തിൽ വ്യാപിച്ചു കിടക്കുന്ന…. അല്ല നമ്മുടെ രാജ്യമോട്ടുക്കും വേരുകൾ ഓടിയ ചിലപ്പോൾ അതിനെ എല്ലാം നിയന്ത്രിക്കുന്ന ഡ്രഗ് മാഫിയയുടെ പ്രധാന കേന്ദ്രം.”

പിന്നീട് അലി വർമ്മ ഇന്റർനാഷണലിനെ പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച് ഇരിക്കുകയായിരുന്നു അനി.

ചില അഭ്യൂഹങ്ങൾ അനി അറിഞ്ഞിരുന്നെങ്കിലും ഇത്രത്തോളം വ്യാപ്തി അതിന് ഉണ്ടാകുമെന്ന് അവൻ കാരുതിയിരുന്നില്ല.

“അലിക്ക് ഇതൊക്കെ എങ്ങനെ അറിയാം.”

“കുറച്ച് നാൾ മുമ്പ് വരെ ഞാൻ ജോലി ചെയ്തിരുന്നത് ആ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു.

ആ സമയം പലരിൽ നിന്നും കേട്ടും കണ്ടും അറിഞ്ഞ സത്യങ്ങൾ ആണിവ.”

“അപ്പോൾ ഇവിടത്തെ ഗവണ്മെന്റിനും പോലീസിനും ഓക്കെ എല്ലാം അറിയില്ലേ..???

അവർ സ്വാഭാവികമായും ഇതിൽ ഇടപെടില്ലേ..??? ”

അനി തന്റെ സംശയം ചോദിച്ചു.

“എല്ലാവർക്കും അറിയാം. പക്ഷെ ആരും ഒരു ചെറു വിരൽ പോലും അവർക്കെതിരെ അനക്കില്ല. അത്രയും ഭയന്നിട്ടാണ് എല്ലാവരും ഇവിടെ ജീവിക്കുന്നത്.”

“അലിക്ക് വർമ്മ ഇന്റർനാഷണലിനു പിന്നിൽ ആരാണെന്നറിയുമോ..???”

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.