കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

“സാറേ പേടിക്കേണ്ട ഇതിന്റെ മുകളിൽ തന്നെയാ എന്റെ താമസം. ഞങ്ങൾ രണ്ട് പേർ ഉണ്ട് റൂം ഷെയർ ചെയ്ത് ഉപയോഗിക്കുകയാണ്.”

സംശയ ഭാവത്തോടെ കണ്ട അനിയെ നോക്കി മുന്നിലെ സ്റ്റെയർ കേസ് കയറിക്കൊണ്ട് അലി പറഞ്ഞു.

ഒടുവിൽ ഇരുവരും എത്തിച്ചേർന്നത് നാലാം നിലയിലേ ഒരു റൂമിലേക്കാണ്.

അലി വാതിൽ തുറന്ന് അകത്തേക്ക് കയറി.

“വാ സാറേ.”

അനി റൂമിനകത്തേക്ക് കയറി.

രണ്ട് കട്ടിലും ഒരു ഗ്യാസ് അടുപ്പും ഒരു മേശയും എല്ലാം ഒതുക്കി വച്ചിട്ടുണ്ട്.

“അല്ല അലി നാട്ടിൽ പോകാറില്ലേ അവിടെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞില്ല..???”

അനി പതിയെ അലിയുമായി ഒരു സൗഹൃദം സംഭാഷണത്തിലേക്ക് കടന്നു.

ഇവിടെ അലിയുമായി അങ്ങനൊരു ബന്ധം എന്ത് കൊണ്ടും ഉപകാരപ്പെടും എന്ന് അവന് അറിയാമായിരുന്നു.

“നാട്ടിൽ അങ്ങനെ ആരും ഇല്ല സാറേ. ഉമ്മയും ഉപ്പയും എല്ലാം ചെറുപ്പത്തിലേ പോയി. പിന്നെ ഉള്ളത് ഒരു സഹോദരിയാ. അസിയ അവൾ ഇവിടെത്തന്നെയാ.”

അത് പറയുമ്പോൾ അലിയുടെ സ്വരം ചെറിയ രീതിയിൽ വിങ്ങുന്നുണ്ടായിരുന്നു.

“ഇവിടെയോ..??”

അനി സംശയത്തോടെ ചോദിച്ചു.

ഇവിടെ എന്ന് പറഞ്ഞാൽ ഈ നഗരത്തിൽ. അവൾക്കൊരു ആക്സിഡന്റ് പറ്റി ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ട് ഇപ്പോൾ സർക്കാർ വക മെന്റൽ അസൈലത്തിൽ ചികിത്സയിൽ ആണ്. ”

അത് പറഞ്ഞപ്പോഴേക്കും അലിയുടെ കണ്ണുകൾ നിയന്ത്രണം വിട്ട് നിറഞ്ഞൊഴുകിയിരുന്നു.

“ഞാൻ ഒന്ന് ഫ്രഷ് ആയി വരാം. സാറിവിടെ ഇരിക്ക്. വേണമെങ്കിൽ ഒരു കട്ടൻ ഇട്ട് കഴിച്ചോ. ഹോട്ട് എന്തെങ്കിലും വേണമെങ്കിൽ അതും ആ മേശ മുകളിൽ ഉണ്ട്.”

അതും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ച് അലി ഒരു ടൗവലും എടുത്ത് ബാത്ത്റൂമിലേക്ക്‌ കയറി.

ഒരു ലൈയിറ്റ് കട്ടൻ അടിക്കാൻ തോന്നിയത് കൊണ്ട് തന്നെ അനി അത് ഉണ്ടാക്കാനുള്ള പണിപ്പുരയിലേക്ക് കടന്നു.

———————————————————

കുളി കഴിഞ്ഞ് വന്നതും അനി ഉണ്ടാക്കിയ കട്ടൻ അലിക്ക് കൂടി ഒരു ഗ്ലാസിൽ പകർന്നു നൽകി. അനി അപ്പോഴേക്കും അവന്റെ ഗ്ളാസ്സിലെ കട്ടൻ കുടിച്ച് തീർത്തിരുന്നു.

“അടിപൊളി മക്കാനി. (കട്ടൻ.)”

അതും പറഞ്ഞ് അലി അത് ആസ്വദിച്ച് കുടിച്ചു.

അതിന് ശേഷം അലി അവർക്ക് രണ്ട് പേർക്കുമുള്ള ഭക്ഷണം അവൻ ജോലി ചെയ്യുന്ന ഹോട്ടലിൽ പോയി കൊണ്ട് വന്നു.

അവിടെ ഉള്ള ഫൈബർ പാത്രങ്ങളിൽ ഇരുവർക്കുമായി വിളമ്പി.

“സാറ് പറ്റുമെങ്കിൽ ഈ ജോലിയിൽ നിന്നും പിന്മാറണം.”

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.