കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

“അലി അഡ്രസ്സ് തരാൻ ഞാൻ ഇതുവരെ റൂം ഒന്നും സെറ്റ് ചെയ്തിട്ടില്ല.”

“എന്നാൽ സാറ് ഈ ഹോട്ടലിന് പിറകിൽ ഒരു ലോഡ്ജ് ഉണ്ട് അവിടെ കൂടിക്കോ. അവിടെ ആണെങ്കിൽ റൂമും ഒഴിവുണ്ട്.

രാത്രി ആകുമ്പോൾ ഞാൻ അങ്ങ് എത്തിക്കൊള്ളാം.”

അലിയോട് ഒരു ഓക്കേ യും പറഞ്ഞ് അനി നേരെ ലോഡ്ജ് ലക്ഷ്യമാക്കി നടന്നു.

രജിസ്റ്ററിൽ പേരും അഡ്രസ്സും എഴുതി ഫേക്ക് ഐഡി കാർഡും നൽകിയ ശേഷം അനി അവിടത്തെ ജോലിക്കാരന് പിറകെ റൂമിൽ എത്തിച്ചേർന്നു.

ഒരു സിംഗിൾ ബെഡും കട്ടിലും ഒരു മേശയും അത്യാവശ്യം വൃത്തിയുള്ള അറ്റാച്ഡ് ബാത്‌റൂമും ഉൾപ്പെടുന്ന ഒരു ചെറിയ റൂം ആയിരുന്നു അത്.

ജോലിക്കാരൻ പുറത്തേക്ക് പോയതും അനി വാതിൽ ലോക്ക് ചെയ്ത് ബാഗിൽ നിന്നും ഒരോ സാധനങ്ങളായി പുറത്തേക്ക് എടുത്തു വച്ചു.

കൂട്ടത്തിൽ ബാഗിന്റെ വിത്യസ്‌ത ഇടങ്ങളിൽ നിന്നായി കുറച്ചേറെ മെറ്റൽ പാർട്ട്‌സുകൾ എടുത്ത് വച്ച് അവ തമ്മിൽ യോജിപ്പിക്കാൻ തുടങ്ങി. ഒടുവിൽ അതൊരു റൂഗർ എസ് ആർ 40സി പിസ്റ്റൾ ആയി രൂപാന്തരം പ്രാപിച്ചു. ധരിച്ചിരുന്ന ഷൂസിന്റെ അടിയിലെ ചെറിയ അറയിൽ നിന്നും അതിന്റെ മാഗസിൻ കൂടി ഫിക്സ് ചെയ്തതോടെ ആ പിസ്റ്റൾ പ്രവർത്തന സജ്ജമായി.

അത് കൂടാതെ വയർലെസ്സ് ട്രാൻസ്മിറ്ററുകളും സ്‌പൈ ക്യാമറയും എടുത്ത് അവ ഫോണുമായി ബന്ധിപ്പിച്ച് പ്രവർത്തനം വിലയിരുത്തി.

പിന്നീടങ്ങോട്ട് കുറച്ച് മണിക്കൂർ വർമ്മയുടെ ഫോൺ ആക്റ്റീവ് ആകുന്നുണ്ടോ എന്ന് നോക്കിയെങ്കിലും അത് ഉണ്ടായില്ല.

രാത്രി 8 മണിയോടെ അലി റൂമിലേക്ക്‌ വന്നു. മുഷിഞ്ഞു നാറിയ വസ്ത്രവുമായി വന്നത് കൊണ്ട് തന്നെ അവൻ നേരെ തന്റെ അടുത്തേക്കാണ് വന്നതെന്ന് അനിക്ക് മനസ്സിലായി.

“സാറേ സാറ് ഫുഡ് കഴിച്ചതാണോ.”

“ഇല്ല. വിശപ്പ്‌ അറിയുന്നതേ ഉള്ളു.”

“എന്നാൽ എന്റെ കൂടെ പോര്. എന്റെ റൂമിൽ നിന്നും കഴിക്കാം നമുക്ക് സ്വസ്ഥതയോടെ സംസാരിക്കുകയും ചെയ്യാം.”

അനി ഒന്ന് ആലോചിച്ച ശേഷം അതിന് ഓക്കെ പറഞ്ഞു.

അനി റൂം ലോക്ക് ചെയ്ത് അലിക്ക് പിന്നാലെ പോയി.

ആ ലോഡ്ജിൽ നിന്നും പുറത്തേക്ക് ഇറങ്ങും എന്ന് കരുതിയ അനിയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അലി അവനേയും കൂട്ടി അതേ ലോഡ്ജിന്റെ മുകൾ ഭാഗത്തേക്കാണ് നീങ്ങിയത്.

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.