കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 180

“സാറിനെ കണ്ടപ്പോൾ തോന്നി. പിന്നെ സാറ് ഹിന്ദി കൈകാര്യം ചെയ്യുന്ന രീതി കണ്ടപ്പോൾ അത് ഉറപ്പിച്ചു.”

“അതെങ്ങനെ.

സാധാരണ ഇവിടെ എല്ലാവരും സംസാരിക്കും പോലെ ഹിന്ദി തന്നെയല്ലേ ഞാനും സംസാരിച്ചത്..??”

“അതൊക്കെ ഒരു എക്സ്‌പീരിയൻസ് ആണ്. ഇവിടെ ഉള്ള ആൾക്കാരുടെ സംഭാഷണ രീതിയും പുറത്തുള്ള പ്രത്യേകിച്ച് മലയാളികളുടെ ഹിന്ദി സംസാര രീതിയും രണ്ടാണ്.

സാറ് കേരളത്തിൽ എവിടെ ആണ്.??”

“ഞാൻ കോഴിക്കോട് ആണ്.

അല്ല താനെങ്ങനെ ഇത്ര ഫ്ലൂവന്റ് ആയി മലയാളം സംസാരിക്കുന്നത്.”

അനി മറുപടി നൽകിയ ശേഷം അവന്റെ സംശയം ചോദിച്ചു. അവനെ കണ്ടാൽ ഒരു ഉത്തരേന്ത്യക്കാരന്റെ രൂപവും സംസാരവും ആയിരുന്നു.

“സാറേ എന്റെ പേര് അലി. ഞാൻ മലപ്പുറം കാരനാ.

സാറിവിടെ ജോലിയുടെ ആവിശ്യത്തിന് വന്നതായിരിക്കും അല്ലേ.??”

മുന്നിൽ നിൽക്കുന്നത് ഒരു മലയാളി ആണെന്നറിഞ്ഞതും ആ ചോദ്യത്തിന് കൗശല പൂർവ്വം ഉത്തരം നൽകാൻ തന്നെ അനി തീരുമാനിച്ചു.

“അതേ. ഞാൻ ഒരു ജേർണലിസ്റ്റ് ആണ്. ഇവിടെ വർമ്മ ഇന്റർനാഷണാലിന്റെ ഒരു സ്റ്റോറി ചെയ്യാൻ വന്നതാണ്.”

അത് കേട്ടതും അലിയുടെ മുഖം ആകെ മാറി. അവൻ പെട്ടെന്ന് തന്നെ തിരക്ക് ഉണ്ടെന്നും പറഞ്ഞ് അവിടെ നിന്നും മറ്റൊരിടത്തേക്ക് പോയി.

അനി അവന്റെ ആ ഒഴിഞ്ഞുമാറ്റം കൃത്യമായി ശ്രദ്ധിച്ചിരുന്നു. അവനെന്തോ ഭയക്കുന്നത് പോലെ ഒരു തോന്നൽ.

ഭക്ഷണം കഴിച്ച് അതിന്റെ പൈസയും നൽകി അനി ഒരിക്കൽ കൂടി അലിയെ അന്വേഷിച്ച് അവന്റെ മുന്നിലെത്തി.

“ആ സാറ് പോയില്ലേ..???”

അത്ര താൽപ്പര്യം ഇല്ലാത്ത രീതിയിൽ ആയിരുന്നു അവന്റെ പെരുമാറ്റവും സംസാരവും.

“അലി എനിക്ക് കുറച്ച് സഹായങ്ങൾ ചെയ്തു തരണം.”

അത് പറഞ്ഞ് കഴിയും മുമ്പ് രണ്ടായിരത്തിന്റെ ഒരു കെട്ട്‌ നോട്ടുകൾ അനി അലിയുടെ പോക്കറ്റിൽ തിരുകി കഴിഞ്ഞിരുന്നു.

പറ്റില്ലാ എന്ന് പറയാൻ വന്ന അലി അത് വിഴുങ്ങി അനിയുടെ മുന്നിൽ തല ചൊറിഞ്ഞു കൊണ്ട് നിന്നു.

“”””കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ ആയല്ലോ റബ്ബേ.””””

“എന്താ..???”

അലി പിറുപിറുക്കുന്നത് കണ്ട് അനി ചോദിച്ചു.

“ഒന്നും ഇല്ല. നമുക്ക് രാത്രിയിൽ കണ്ടാൽ പോരെ..???

സാറിന്റെ ഇവിടത്തെ അഡ്രസ് താ.

ഞാൻ രാത്രി എത്തിക്കൊള്ളാം. ഇപ്പോൾ ഹോട്ടലിൽ തിരക്ക് കൂടുന്ന സമയമാണ്. ഇപ്പോൾ ഇവിടെ നിന്നും മുങ്ങിയാൽ മുതലാളിയുടെ തെറി കേൾക്കാൻ അത് മതി.”

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.