ചില തയ്യാറെടുപ്പുകൾ നടത്തി അനി എന്ന സൂര്യൻ മൂന്ന് ദിവസത്തിനു ശേഷം മുബൈയിലേക്ക് വണ്ടി കയറി.
ശ്യാമിന്റെ ഫോണിൽ നിന്നും ലഭിച്ച പ്രഭാകര വർമ്മയുടെ ഫോൺ നമ്പർ മിക്കപ്പോഴും ആക്റ്റീവ് ആയി കിടക്കുന്ന വർമ്മ ഇന്റർനാഷണലിന്റെ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ അതായിരുന്നു അവന്റെ ലക്ഷ്യം.
യാത്രയ്ക്ക് മുമ്പ് ഹരി മാധവ് എന്ന ജേർണലിസ്റ്റിന്റെ ഫേക്ക് ഐഡന്റിറ്റി ക്രീയേറ്റ് ചെയ്ത് അതിന് ഉതകുന്ന തരത്തിൽ ഐഡി കാർഡും ഫേസ്ബുക് പ്രൊഫൈലും ഒരു ബ്ലോഗും വെബ് പേജും ക്രീയേറ്റ് ചെയ്ത് അനി അത് കൂടുതൽ വിശ്വാസ യോഗ്യമാക്കിയിരുന്നു.
റയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ശേഷം അവൻ നേരെ ചെന്നത് വർമ്മ ഇന്റർനാഷണലിന്റെ പ്രസ്തുത ഫൈവ് സ്റ്റാർ ഹോട്ടൽ നിലകൊള്ളുന്ന ഇടത്തേക്കാണ്.
അംബര ചുബികളായ അനേകം കെട്ടിടങ്ങൾ നില കൊള്ളുന്ന ഇടം.
ചില കെട്ടിടങ്ങൾ തമ്മിൽ മീറ്ററുകളുടെ അകലം പോലും ഇല്ല.
അതിന് ഒത്ത നടുക്ക് മെയിൻ റോഡിനോട് ചേർന്ന് തന്നെയാണ് വർമ്മ ഇന്റർനാഷണലിന്റെ സ്ഥാനവും.
വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടെങ്കിലും അതിന് ഇടയ്ക്കൊക്കെ ചെറിയ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഒക്കെ ഉണ്ടായിരുന്നു.
അനി അവിടെ അടുത്ത് കണ്ട ഒരു ഇടത്തരം ഹോട്ടലിലേക്ക് കയറി.
ഒരു കോഫിയും ലഘു ഭക്ഷണവും ഓർഡർ ചെയ്ത് ഒഴിഞ്ഞ ഒരു മൂലയിൽ പോയി ഇരുന്നു.
അവിടെ നിന്നും നോക്കിയാൽ വർമ്മ ഇന്റർനാഷണലിന്റെ മുൻ വശം വ്യക്തമായി കാണാൻ കഴിയും.
അവൻ തന്റെ ലാപ്ടോപ്പ് തുറന്ന് പ്രഭാകര വർമ്മയുടെ ഫോൺ നിലവിൽ ആക്റ്റീവ് ആണോ എന്ന് പരിശോധിച്ചു.
“”””””ഫോൺ നമ്പർ ഇനാക്റ്റീവ് ആണല്ലോ.””””
——————————————————–
“നഹി.”
“സാർ മലയാളി ആണോ.??”
വെയ്റ്റർ ഓർഡർ ചെയ്ത ഭക്ഷണവും മുന്നിൽ വച്ച ശേഷം കൂടുതൽ എന്തെങ്കിലും വേണോ എന്ന് ഹിന്ദിയിൽ ചോദിച്ച് തിരികെ പോകാൻ നേരമാണ് ആ ചോദ്യം ഉണ്ടായത്.
“അതേ. എങ്ങനെ മനസ്സിലായി ഞാൻ മലയാളി ആണെന്ന്..???”
അത്ഭുതത്തോടെ ആണ് അനി ആ ഇരുപത്തിയഞ്ചിനോടടുത്തു പ്രായം തോന്നിക്കുന്ന വെളുത്ത് സുമുഖനായ ചെറുപ്പക്കാരനു നേരെ ആ ചോദ്യം ചോദിച്ചത്. കാരണം അവിടെ വന്നിറങ്ങി സമയം ഇത്ര ആയിട്ടും ഒരു മലയാള വാക്ക് പോലും അവൻ ഉച്ചരിച്ചിരുന്നില്ല.
❤❤❤❤
??