കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

“വാട്ട്‌..”

“അതേടോ… കുറച്ചു മുമ്പ് ഇരുമ്പ് മണി വിളിച്ചിരുന്നു. അവനേയും താൻ അയച്ച വിനായകൻ ഉൾപ്പടെ ഉള്ള പ്രൊഫഷണൽസിനെയും മറികടന്ന് ശ്യാമിനെ അവൻ റാഞ്ചി.”

“സാർ ഇറ്റ്സ് ഇമ്പോസിബിള്. വിനായകൻ ഉൾപ്പടെ ട്രെയിൻഡ് ആയിട്ടുള്ള പത്തു പേരെയാണ് ഞാൻ കളത്തിൽ ഇറക്കിയത്. ഒരു ഇരുപത് ആളുകൾ ഒന്നിച്ചു വന്നാലും അവർ പിടിച്ചു നിക്കും.

സാർ ഒന്നും കൂടി അന്വേഷിക്ക്. ചിലപ്പോൾ സാറിനു കിട്ടിയത് റോങ്ങ്‌ ഇൻഫർമേഷൻ ആയിരിക്കും.”

അതും പറഞ്ഞു കൊണ്ട് ജൂടോ തന്റെ ഫോണിൽ ആരെയോ കോണ്ടാക്ട് ചെയ്യുവാൻ വേണ്ടി ഒന്ന് രണ്ട് തവണ ശ്രെമിച്ചു കൊണ്ടിരുന്നു.

“ഛേ… ഫോൺ നോട്ട് റീച്ചബിൾ…”

“താൻ ആരെയാ വിളിക്കാൻ ശ്രമിക്കുന്നത്..??? വിനായകനെ ആണോ.?”

“അതേ സർ. പക്ഷെ അവന്റെ ഫോൺ നോട്ട് റീച്ചബിൾ ആണ്.”

“അവന്റെ ഫോൺ മാത്രമല്ല ആളും നോട്ട് റീച്ചബിൾ ആയി….”

സംശയ ഭാവത്തോടെ നോക്കിയ ജൂടോയോട് വർമ്മ കാര്യം വ്യക്തമാക്കി.

“അവൻ തീർന്നെന്ന്.”

ഒരു നടുക്കത്തോടെ ആണ് ജൂടോ വർമ്മയിൽ നിന്നും ആ വാർത്ത കേട്ടത്.

“ഞാൻ പറഞ്ഞത് മനസ്സിലായല്ലോ. സെക്യൂരിറ്റിയുടെ കാര്യത്തിൽ ഒരു പിഴവും വന്നു കൂടാ.

ദെൻ യു മേ ലീവ് നൗ.”

“യെസ് സാർ.”

വർമ്മയുടെ സുരക്ഷ ശക്തമാക്കാനുള്ള തീരുമാനവും ഉൾക്കൊണ്ടു കൊണ്ട് ജൂടോ സതാൻ ആ ക്യാബിൻ വീട്ടിറങ്ങി. അപ്പോഴും അയാളിലെ നടുക്കം വിട്ടുമാറിയിരുന്നില്ല.

***********************************

ഏതാണ്ട് രാവിലെ അഞ്ച് മണിയോടടുത്താണ് അനിക്ക് തിരികെ വീട്ടിലേക്ക് കയറാൻ കഴിഞ്ഞത്. അപ്പോഴേക്കും അവൻ ശ്യാമിന്റെ ഫോണിൽ നിന്നും ആ ഫോൺ കണക്ട് ആയിട്ടുള്ള ക്ലൌഡ് സ്റ്റോറേജിൽ നിന്നും നാളിതുവരെ ഉള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞിരുന്നു.

വേഗത്തിൽ കുളിച്ച് ഫ്രഷ് ആയ ഉടനെ അവൻ തന്റെ ലാപ്ടോപ്പിന് മുന്നിലിരുന്നു.

“”””വർമ്മ ഇന്റർനാഷണൽ…””””

“”””ശ്യാം വർമ്മ…””””

“”””പ്രഭാകര വർമ്മ…”””””

ഉത്തരം പൂർത്തിയാകാത്ത ചോദ്യങ്ങളുമായാണ് അനി ആ റിക്കവർ ചെയ്ത ഡാറ്റാസ് പരിശോധിക്കാൻ തുടങ്ങിയത്. ഒടുവിൽ അതിന് ചെറിയൊരു ഫലപ്രാപ്തി ലഭിച്ചു.

ക്ലൌഡിൽ നിന്നും റിക്കവർ ചെയ്ത ശ്യാമിന്റെ ഫോൺ സംഭാഷണങ്ങളിൽ നിന്നും ചിത്രം കുറച്ചു കൂടി അവന് വ്യക്തമായി.

ആ കൂട്ടത്തിൽ ശ്യാമും വർമ്മയും തമ്മിൽ സംസാരിച്ച ശബ്ദ ശകലങ്ങളിൽ നിന്നും എല്ലാത്തിനും പിന്നിൽ പ്രഭാകര വർമ്മ ആണെന്ന് അനിക്ക് ബോധ്യമായി.

“”””പക്ഷെ എന്തിന്..??? പ്രഭാകര വർമ്മ എന്ന മനുഷ്യന് ഇതിൽ എന്താണ് കാര്യം..???

അത് കണ്ടെത്താൻ എന്താണൊരു മാർഗം..???””””

അനി മനസ്സിൽ ഇതുവരെയുള്ള മുഴുവൻ സംഭവ വികാസങ്ങളും ഒരിക്കൽ കൂടി റീവൈൻഡ് ചെയ്തുകൊണ്ട് പതിയെ മയക്കത്തിലേക്ക് വഴുതി വീണു. നീണ്ട ഒരു രാത്രിയുയുടെ ഉറക്കം അവൻ ആ പകൽ ഉറങ്ങി തീർത്തു.

***********************************

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.