കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

“ഉം… അവിടെ വേറെ ആരെങ്കിലും ഉണ്ടോ.?”

മനസ്സിനെ ശാന്തമാക്കിക്കൊണ്ട് വർമ്മ ചോദിച്ചു. വികാരം വിചാരത്തെ കീഴ്പ്പെടുത്തരുതെന്ന് അയാൾക്ക്‌ നന്നായി അറിയാമായിരുന്നു.

“സാർ ഇവിടെ ബാക്കി കൊട്ടേജിലെ ആൾക്കാർ എല്ലാം കൂടി നിൽപ്പുണ്ട്.

വെടി ശബ്ദം കേട്ട് ഉണർന്നതാണെല്ലാവരും.”

“അങ്ങനെയെങ്കിൽ പോലീസുകാർ വിവരം അറിഞ്ഞു കാണും. അവര് വരും മുമ്പ് വിനായകന്റെ ബോഡി അവിടെ നിന്നും എത്രയും പെട്ടെന്ന് മാറ്റണം.

പിന്നെ നീ ഉൾപ്പടെ ഉള്ളവരും അവിടെ നിന്നും മാറിക്കോ.

ശ്യാമിന്റെ പേരോ വർമ്മ ഇന്റർനാഷണലിന്റെ പേരോ ഒന്നിലും വരരുത്.

നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായല്ലോ.???”

“ഓക്കേ സാർ. മനസ്സിലായി.”

**********************************

ശ്യാമിനെ തട്ടിക്കൊണ്ടു പോയതോടെ അവന്റെ മരണം ഉറപ്പിച്ചിരുന്ന വർമ്മയ്ക്ക് ശത്രു ആരാണ് എന്ന് അറിയാതെ പോയതിലുള്ള വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു.

അല്ലാതെ മകൻ നഷ്ട്ടപ്പെട്ട ഒരു വികാരവും അയാളിൽ ഉണ്ടായിരുന്നില്ല. അനുസരണയുള്ള ഒരു വെട്ടപ്പട്ടി നഷ്ടമായി അത്രമാത്രം.

വർമ്മ കസേരയിലേക്ക് ചാഞ്ഞു കൊണ്ട് പിഴവ് സംഭവിക്കാനിടയായ കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങി.

“”””””അവൻ ഒറ്റയ്ക്കാണ് എന്നറിഞ്ഞപ്പോൾ താനും അവനെ നിസ്സാരനായി കണ്ടു. അതാണ്‌ കണക്ക് കൂട്ടലുകൾ പിഴച്ചത്….

ഇത്ര ശക്തനായ എതിരാളി ആരാണ്??? എന്താണ്???

അവനെ എങ്ങനെ കണ്ടെത്തും.

അദൃശ്യനായ ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുവാൻ തന്റെ സുരക്ഷാ സംവിധാനം വിപുലീകരിക്കുവാൻ മാത്രമേ തനിക്കു കഴിയു.”””””

വർമ്മ തന്റെ ക്യാബിനു പുറത്തു നിൽക്കുന്ന സെക്യൂരിറ്റി ഹെഡ് ജൂടോ സതാനോട് അകത്തേക്ക് വരുവാൻ ഇന്റർകോമിലൂടെ നിർദേശം നൽകി.

ആ സമയവും ഉറങ്ങാതെ പുറത്ത് കാവൽ നിൽക്കുകയായിരുന്നു ജൂടോ സതാൻ.

“സാർ മേ ഐ..”

“യെസ് കമ്മിൻ.”

“ജൂടോ താൻ എന്റെ സെക്യൂരിറ്റി ഒന്നും കൂടി സ്ട്രോങ്ങ്‌ ആക്കണം.”

“സാർ എന്തെങ്കിലും പുതിയ ഇഷ്യൂ…??”

“യെസ്… അവൻ ശ്യമിനേയും കൊണ്ട് പോയി.”

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.