കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

എന്നാൽ ഇരുപത്തിഏഴാം നിലയിൽ നിന്നും പുറത്തേക്ക് കടക്കേണ്ട വാതിൽ തുറക്കുവാൻ അവന് സാധിച്ചില്ല.

ടച്ച്‌ സ്ക്രീൻ ഉൾപ്പെടുത്തി നമ്പർ ലോക്ക് കൊണ്ടും ഫിംഗർ ലോക്ക് കൊണ്ടും ബലപ്പെടുത്തിയ ആ ഇരുമ്പു വാതിൽ തകർക്കുകയോ നേരായ മാർഗത്തിലല്ലാതെ തുറക്കുകയോ ചെയ്യുക ശ്രമകരം ആണെന്ന് അവന് ബോധ്യമായി.

“”””ഈ വാതിലിൽ കൂടി ആയിരിക്കും ഹെലി പാടിലേക്കും വി ഐ യുടെ ബിൽഡിങ്ങിലേക്കും ഉള്ള വഴി…””””

അവൻ ഓരോന്നും ആലോചിച്ചു കൊണ്ട് ആ ഫ്ലോറിൽ ഓഫീസ് ക്യാബിൻ പോലെ തോന്നിക്കുന്ന ഒരു റൂമിലേക്ക്‌ കയറി.

മറ്റ് റൂമുകളിൽ നിന്നും വിത്യസ്‌തമായി സ്ഥിരമായി ആരോ പെരുമാറുന്നത് പോലെ മേശ മുകളിൽ ഈ അടുത്ത കാലത്തെ ഡേറ്റ് പതിഞ്ഞ എന്തോ എക്സ്പോർട്ട് സംബന്ധിക്കുന്ന ഫയലുകളും പാതി ഒഴിഞ്ഞ മദ്യ കുപ്പികളും ഗ്ലാസും ഓൺ ചെയ്തു കിടക്കുന്ന ഫ്രിഡ്ജും എല്ലാം കണ്ടതോടെ അവന്റെ കണ്ണുകൾ കുറുകി.

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.