കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

ഏതോ ഒരു ഗ്യാങ് അവിടത്തെ cctv ദൃശ്യങ്ങളും റിസോർട്ടിലെ രജിസ്റ്ററുമെല്ലാം വീണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിക്കുകയും തിരുത്തുകയും ചെയ്തു കഴിഞ്ഞു. കൂടാതെ സാക്ഷി മൊഴികൾ ഇല്ലാതാക്കാനുള്ള പ്രലോഭനവും ഭീഷണിയും.

അതിൽ ചിലർ നടന്ന സംഭവങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു അത്‌ ഉൾപ്പടെ അവർ നശിപ്പിച്ചു.”

“ആര്..??? എന്തിന്..???”

സംശയത്തോടെ അതായിരുന്നു സാജന്റെ ചോദ്യം.

“അറിഞ്ഞിടത്തോളം ആ കിഡ്‌നാപ്പ് ചെയ്യപ്പെട്ട ആളുടെ ഗ്യാങ്ങിൽ ഉൾപ്പെടുന്ന ആൾക്കാർ തന്നെ ആണ് ഇതെല്ലാം ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്…..

പിന്നെ….”

“പിന്നെ…???”

“നോട്ടോറിയസ് ക്രിമിനൽ ഇരുമ്പ് മണി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നൊരു സംശയം. അവരുടെ കൂട്ടത്തിൽ അവന്റെ സാന്നിധ്യം അവിടത്തെ ചില തമാസക്കാർ ഐഡിന്റിഫൈ ചെയ്തിട്ടുണ്ട്.

കൂടാതെ അതിനിടയിൽ ഒരാൾക്ക്‌ വെടി ഏറ്റതായും സ്ഥിതീകരണം ഉണ്ട്…

വെടി കൊണ്ടവനേയും അവർ അവിടെ നിന്നും മാറ്റി.”

അത് കേട്ടതോടെ സാജൻ പലതും ചിന്തിച്ചും കണക്ക് കൂട്ടിയും തന്റെ കസേരയിലേക്ക് ചാഞ്ഞു.

“”””ആകെ കുഴഞ്ഞു മറിയുകയാണല്ലോ ഭഗവാനെ….”””””

…………………………………………………………

അലിയിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ നൂറു ശതമാനം സത്യമാണെന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ അനിക്ക് ബോധ്യമായി

“””””താൻ ഇടിടെ ജോലിക്ക് കയറിയ രണ്ടാം ദിനം തന്നെ ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ടതാണ്…. പക്ഷെ…

ഞാൻ അതിന് പ്രാധാന്യം കൊടുത്തില്ല…””””

മെയിന്റെനൻസ് വർക്ക്‌ ഉണ്ടെന്നും പറഞ്ഞ് അനി ഇരുപത്തി അഞ്ചാം നിലയിൽ ലിഫ്റ്റ് ഇറങ്ങിയതും അവൻ നേരെ ആ ഫ്ലോറിലെ ഇലട്രിക്കൽ മെയിന്റെനൻസ് റൂമിലേക്ക്‌ കയറി.

അവന്റെ ആദ്യ ദൗത്യം ആ ഫ്ലോറിലെ cctv ക്യാമറകൾ മറയ്ക്കുക എന്നതായിരുന്നു.

തന്റെ ലാപ്ടോപ്പ് ഓപ്പൺ ചെയ്ത് അത് cctv നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ച് ആ ഫ്ലോറിൽ കുറച്ച് ദിവസം മുമ്പ് അതേ സമയം റെക്കർഡ് ചെയ്ത ദൃശ്യങ്ങൾ നിലവിലെ ദൃശ്യങ്ങൾ പോലെ സെറ്റ് ചെയ്ത് അവൻ പുറത്തിറങ്ങി.

ഏതാണ്ട് അര മണിക്കൂർ എടുത്ത അന്വേഷണത്തിന് ഒടുവിൽ അവിടത്തെ സെൻട്രലൈസ്ഡ് എ സി ഡെക്ടിനു നേരെ കണ്ണുകൾ നീണ്ടതോടെ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

ആരും ആ ഫ്ലോറിലേക്ക് വരുന്നില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് അവൻ ആ എ സി ഡെക്ടിന്റെ ഗ്രിൽ തുറന്ന് അതിലേക്ക് വലിഞ്ഞു കയറി.

കഷ്ടി ഒരാൾക്ക്‌ നിരങ്ങി നീങ്ങാൻ കഴിയുന്ന ആ ഡെക്ടിലൂടെ അവൻ മൊബൈൽ ഫ്ലാഷ് വെട്ടത്തിൽ മുന്നോട്ട് നീങ്ങി

പല വഴികളായി പിരിയുന്നുണ്ടെങ്കിലും ഏകദേശം ഒരു ഊഹം വച്ച് അവൻ മുന്നോട്ട് ചലിച്ചു

ഒടുവിൽ കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഡെക്റ്റിൽ കൂടി തന്നെ അവൻ മുകളിലെ നിലയിലേക്ക് വലിഞ്ഞു കയറി

മുന്നിൽ വെളിച്ചം കാണാൻ തുടങ്ങിയതോടെ മൊബൈൽ ഫ്ലാഷ് ഓഫ്‌ ചെയ്തു.

ആളും അനക്കവും ഇല്ലാത്ത കോൺഫറൻസ് ഹാൾ പോലെ തോന്നിക്കുന്ന ഒരു റൂമിലേക്ക്‌ അനി ഊർന്നിറങ്ങി.

Cctv കണ്ണുകളിൽ പെടാതെ ഒഴിഞ്ഞു മാറി കൊണ്ട് അവൻ ആ രണ്ട് ഫ്ലോറുകളിലും വിശദമായ പരിശോധന തന്നെ നടത്തി.

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.