കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

മൃതദേഹം കണ്ടെത്തിയ ആ പഴയ മരമില്ലിനടുത്തുള്ള വീടുകളും സ്ഥാപനങ്ങളും അവിടങ്ങളിലെ cctv ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പറഞ്ഞു വിട്ടതായിരുന്നു si അജിത്തിനെ. കൂടാതെ സീ പലസ് റിസോർട്ടിൽ നടന്ന ഇൻസിഡന്റിനെക്കുറിച്ച് അറിയാനും.

ഇൻസിഡന്റ് നടന്ന ലൊക്കേഷൻ പ്രകാരം ആയാലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സമയ പ്രകാരം ആയാലും രണ്ടും തമ്മിൽ നല്ല രീതിയിലുള്ള ബന്ധം സാജന് തോന്നിയിരുന്നു.

“ഡാ അജിത്തേ… മോനെ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ… ഞാൻ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്….

ഒന്നുമില്ലെങ്കിൽ ആ ചത്തു മലച്ചവന്റെ ഊരോ പേരോ എന്തെങ്കിലും ഒന്ന് കണ്ട് പിടിച്ചു താ…”

നിസ്സഹായനായി dysp സാജൻ തല ചൊറിഞ്ഞു കൊണ്ട് അതുവരെ നോക്കിക്കൊണ്ടിരുന്ന ഫോട്ടോസ് മേശ മുകളിൽ വലിച്ചെറിഞ്ഞ ശേഷം അജിത്തിനോട് ചോദിച്ചു.

“””””എല്ലാവരും എന്നെ എടുത്തിട്ട് പൊരിക്കും…””””

വൈകുന്നേരം ഡിജിപി ഓഫീസിൽ കേസ് അന്വേഷണത്തിന്റെ ഡെവലപ്പ്മെന്റ്സ് ചോദിച്ചാൽ എന്ത് മറുപടി നൽകും എന്ന ധർമ്മ സങ്കടത്തിൽ ആയിരുന്നു അയാൾ.

“സർ… ഇറ്റ്സ് വെരി ടഫ്‌…

മുമ്പ് കൊല്ലപ്പെട്ട എല്ലാവരെയും നമുക്ക് ഐഡന്റിഫയി ചെയ്യാൻ കഴിഞ്ഞിരുന്നു. പക്ഷെ ഇവിടെ…

കൊല്ലപ്പെട്ട ആളുടെ ഡീറ്റെയിൽസ് പുറത്ത് വന്നു കൂടാ എന്ന് ആരോ ശഠിക്കുന്നത് പോലെ…”

“താൻ എന്താ അങ്ങനെ പറഞ്ഞത്…???”

സാജൻ അജിത്തിനോട് സംശയത്തോടെ ചോദിച്ചു.

“സാർ ഇന്നലെ ഒരു കാര്യം പറഞ്ഞിരുന്നില്ലേ….

സീ പലസ് റിസോർട്ടിൽ അറ്റാക്ക് ഉണ്ടായതായും ആരെയോ കിഡ്നാപ്പ് ചെയ്തതായും വെടി ശബ്ദം കെട്ടതായുമൊക്കെ….

സാറിന്റെ സംശയം ഇപ്പോൾ എനിക്കും ഉണ്ട്. അവിടെ അരങ്ങേറിയതിന്റെ ബാക്കി ആണോ ഈ കൊലപാതകം എന്ന്…”

“താൻ ഒന്ന് തെളിച്ചു പറ…”

“സാർ ആവിശ്യപെട്ടത് പോലെ ഞാൻ അതും കൂടി അന്വേഷിച്ചു…

സീ പാലസ് റിസോർട്ട് ഉടമകളും ജീവനക്കാരും അങ്ങനെ ഒന്ന് നടന്നിട്ടില്ലാ എന്ന് കൈ മലർത്തിയെങ്കിലും അവിടെ താമസിച്ചിരുന്ന ചില ആൾക്കാർ….

അതിൽ അധികം പേരും റൂം വെക്കേറ്റ് ചെയ്ത് പോയിരുന്നു.

പക്ഷെ എല്ലാവരേയും തേടി കണ്ടു പിടിച്ച് ചോദിക്കേണ്ട രീതിയിൽ ചോദിച്ചപ്പോൾ സത്യം പുറത്ത് വന്നു.”

“എന്നിട്ട്..???”

നേരിയ പ്രതീക്ഷയോടെ സാജൻ ചോദിച്ചു.

“സംഭവം സത്യമാണ് സാർ…

പക്ഷെ അത് തെളിയിക്കുവാനോ, കിഡ്നാപ്പ് ചെയ്യപ്പെട്ട ആളുടെ ഡീറ്റെയിൽസ് തരപ്പെടുത്തുവാനോ ഒരു വഴിയും ഇല്ല.

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.