കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

“സാർ..”

തിരികെ കോൺഫറൻസ് ഹാളിലേക്ക് നടക്കാൻ ഒരുങ്ങിയതും വർമ്മ സംശയത്തോടെ ജൂടോ യുടെ മുഖത്തേക്ക് നോക്കി.

“അവനെ തേടി ഇറങ്ങണ്ടേ..??? ശ്യാമിന്റെ മരണത്തിന് ഉൾപ്പടെ മറുപടി കൊടുക്കേണ്ടേ..???”

“വേണ്ട…”

അത് പറഞ്ഞതും ജൂടോ അതിശയത്തോടെ വർമ്മയെ നോക്കി.

“അവനെ തേടി ഇറങ്ങേണ്ട…

അവൻ നമ്മളെ തേടി വരും…. അന്ന് നമുക്ക് കണക്കുകൾ തീർക്കാം….

അല്ലെങ്കിലും ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും നമ്മുടെ ആൾക്കാർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലല്ലോ. ഇനി അതിനു വേണ്ടി ശ്രമിക്കേണ്ട…

ഇന്ന് വൈകീട്ടോടെ നമുക്ക് തിരികെ ഇന്ത്യയിലേക്ക് മടങ്ങാം അവിടെ താൻ എന്റെ സെക്യൂരിറ്റി സ്ട്രോങ്ങ്‌ ആക്കിയാൽ മാത്രം മതി.”

ഒരിക്കൽ കൂടി ജൂടോയോട് തന്റെ സെക്യൂരിറ്റിയുടെ കാര്യം ഓർമിപ്പിച്ചു കൊണ്ട് വർമ്മ ഹാളിലേക്ക് കയറി.

എവിടെ എങ്ങനെ എന്നറിയാത്ത ശത്രുവിനെ തേടി വീണ്ടും ഇറങ്ങുന്നത് ബുദ്ധിശൂന്യം ആണെന്ന് അയാൾക്ക്‌ തോന്നിയിരുന്നു. പ്രത്യേകിച്ചും അവന് വേണ്ടത് തന്റെ ജീവനായിരിക്കും എന്ന് അറിയാവുന്നത് കൊണ്ട്.

അവൻ എന്തായാലും തന്നെ തേടി വരും…

തന്റെ സുരക്ഷാ സന്നാഹം സ്ട്രോങ്ങ്‌ ആക്കുക… അതും തകർത്ത് തന്നെ കൊല്ലാൻ ശ്രമിക്കുമ്പോൾ അവനെ വേട്ടയാടി പിടിക്കുക…

മനസ്സിൽ ആ ഒരു കണക്ക് കൂട്ടലോടെ വർമ്മ തന്റെ ചെയറിൽ തിരികെ വന്നിരുന്നു.

**********************************

“സാർ… നോ ഇൻഫർമേഷൻ…”

രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ ശ്യാമിന്റെ ഡെഡ് ബോഡിയുടെ ഫോട്ടോസ് നോക്കുന്നതിനിടെ dysp സാജന്റെ കേബിനിലേക്ക് കയറി വന്ന ശേഷം നീട്ടി ഒരു സല്യൂട്ട് നൽകിക്കൊണ്ട് ആ കേസ് അന്വേഷണ സംഘത്തിലെ പ്രധാനി si അജിത്ത് സാജനോടായി പറഞ്ഞു.

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.