ആ നിമിഷം തന്റെ രണ്ട് മൂന്ന് ദിവസത്തെ കണ്ടെത്തലുകൾ പലതും തമ്മിൽ കണക്ട് ആവുന്നതായി അവൻ തിരിച്ചറിയുകയായൊരുന്നു. അത് അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയിച്ചു.
“വി ഐ സോഫ്റ്റ്‌വെയർ സൊല്യൂഷൻ…..
വർമ്മ ഇന്റർനാഷണൽ സോഫ്റ്റ്‌വെയർ സൊല്യൂഷൻ….
വർമ്മയുടെ സോഫ്റ്റ്‌വെയർ കമ്പനി…
മറ്റുള്ളവരുടെ കണ്ണിൽ പൊടി ഇടാൻ വർഷത്തിൽ അഞ്ചോ ആറോ സോഫ്റ്റ്‌വെയർ വർക്കുകൾ മാത്രം ഏറ്റെടുത്ത് ചെയ്യുന്ന കമ്പനി.
അയാൾക്ക് വേണ്ടി കൂലി തല്ലിന് ഉറങ്ങിയവർക്ക് കോട്ടും ടൈയും ഇടീപ്പിച്ച് ഇരുത്തിയ സ്ഥലം.”
അതും പറഞ്ഞ് കൊണ്ട് അലി അവിടെ ഒരു വശത്ത് മടക്കി വച്ചിരുന്ന പ്ലാസ്റ്റിക് പായ എടുത്ത് നിവർത്തി വിരിച്ചു.
“സാറിവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം…”
തിരികെ അനി എന്തെങ്കിലും പറയും മുമ്പ് അലി അവിടെ നിന്നും താഴേക്ക് പോവുകയും വളരെ പെട്ടെന്ന് തിരികെ വരുകയും ചെയ്തു.
തിരികെ വരുമ്പോൾ അവന്റെ കയ്യിൽ രണ്ട് ബിയർ ബോട്ടിലുകളും കരുതിയിരുന്നു.
“സാറിതു പിടി…”
അതിലൊന്നിന്റെ അടപ്പ് കടിച്ച് പൊട്ടിച്ച ശേഷം അവനത് അനിക്ക് നേരെ നീട്ടി.
താൽപ്പര്യം ഇല്ലാഞ്ഞിട്ടും അവനത് വാങ്ങി പതിയെ സിപ്പ് ചെയ്യാൻ തുടങ്ങി.
“അലി… വർമ്മ എന്ന് അറിയപ്പെടുന്ന മനുഷ്യൻ ഇവിടേക്ക് വരാറുണ്ടോ..???
ഇവിടെ ആരെങ്കിലും ആളെ നേരിൽ കണ്ടിട്ടുണ്ടോ..???”
കുറച്ച് നേരത്തെ മൗനത്തിന് ശേഷം അനി തന്നെ വീണ്ടും സംഭാഷണത്തിന് തുടക്കം കുറിച്ചു.
“വരാറുണ്ട്….പക്ഷെ ഇവിടെ ഉള്ള ആളുകൾ ആരും അതികം അയാളെ കാണാറില്ല.”
“അതെന്താ രഹസ്യമായാണോ വരാറ്..???”
“രഹസ്യം ആയിട്ടൊന്നുമല്ല…
വരുന്നതിൽ അധിക തവണയും ഹെലികോപ്റ്ററിൽ ആണ്.
അത് ആ ബിൽഡിംങ്ങിന് മുകളിൽ അങ്ങനെ വന്ന് പറന്നിറങ്ങും.”
***********************************
“സാർ…”
വട്ട മേശയ്ക്കു ചുറ്റുമായി കോട്ടും ടൈയും ധരിച്ച ഒരു കൂട്ടം ആൾക്കാരുടെ മുന്നിൽ എന്തോ പറഞ്ഞു കൊണ്ടിരുന്ന വർമ്മ ജൂടോയുടെ ശബ്ദം കേട്ടതും ആ കോൺഫറൻസ് ഹാളിന് പുറത്തേക്ക് നോക്കി.
ജൂടോ കണ്ണുകൾ കൊണ്ട് എന്തോ പറഞ്ഞതും വർമ്മ ഇരുന്ന ഇടത്തിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
അയാളുടെ ആ പ്രവർത്തി കണ്ടതും അയാൾക്ക് മുന്നിൽ ഇരുന്നിരുന്ന ആൾക്കാരും ആ സമയം എഴുന്നേറ്റ് നിന്നിരുന്നു.
“സാർ…
ശ്യാമിന്റെ ബോഡി…”
“കണ്ടെത്തി അല്ലെ…???”
“ഉം..”
അതിനൊരു മൂളൽ മാത്രമായിരുന്നു ജൂടോയുടെ മറുപടി.
“ഞാൻ ഏൽപ്പിച്ച ബാക്കി കാര്യങ്ങൾ..???”
“എല്ലാം സെറ്റ് ആണ്. പോലീസിന് വർമ്മ ഇന്റർനാഷണലിലേക്ക് എത്തി ചേരുവാൻ ഒരു പഴുതും ബാക്കി വച്ചിട്ടില്ല.”
“ഉം..”
❤❤❤❤
??