അല്ല നേരിൽ കാട്ടിത്തരാം…”
ടെറസ്സിൽ എത്തിയതും നിലാവെളിച്ചത്തിൽ അനി അവിടമാകം ഒന്ന് കണ്ണോടിച്ചു.
നിറയെ ബിയർ ബോട്ടിലുകൾ കൊണ്ട് നിറഞ്ഞ സ്ഥലം. ഒരു സൈഡിലായി മടക്കി വച്ച നിലയിൽ ഒരു പ്ലാസ്റ്റിക് പായ കിടപ്പുണ്ട്.
എന്തെങ്കിലും ആസ്വഭാവികത തോന്നുന്നുണ്ടോ..???”
ഇരുവരും ടെറസ്സിന്റെ ഏറ്റവും മുന്നിൽ എത്തിയതും അലി വർമ്മ ഇന്റർനാഷണലിന്റെ ബിൽഡിങ്ങിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് അനിയോട് ചോദിച്ചു.
“എന്ത് ആസ്വഭാവികത… ഒന്നും….”
പെട്ടെന്നാണ് അനി തന്റെ സംസാരം നിർത്തി ആ ബിൽഡിംഗ് സൂക്ഷിച്ചു നോക്കിയത്..
“ഗ്രൗണ്ട്,1,2,3…..”
സംശയം തോന്നിയതും അവൻ വീണ്ടും എണ്ണി നോക്കി.
“ഗ്രൗണ്ട് ഉൾപ്പടെ 27 നിലകൾ. അപ്പോൾ 25 അല്ലെ..???
പക്ഷെ അങ്ങനെ രണ്ട് നിലകളിലേക്ക് എത്തിച്ചേരുവാൻ ഹോട്ടലിനകത്ത് യാതൊരു മാർഗ്ഗവും തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലല്ലോ…
ലിഫ്റ്റ് ആയാലും സ്റ്റെയർകേസ് ആയാലും ഇരുപത്തിയഞ്ചാം നില വരെ മാത്രമേ ഉള്ളു…
പിന്നെ എങ്ങനെ..??? ”
അതിശയത്തോടെ ആണ് അവൻ അത് സ്വയം ചോദിച്ചത്.
നിലാവെളിച്ചതിൽ കൂടുതൽ സൂക്ഷ്മതയോടെ നോക്കിയതും അവന്റെ കണ്ണുകൾ കുറുകി…
ആ നിമിഷം വർമ്മ ഇന്റർനാഷണലിന്റെ 26,27 നിലകളിലേക്ക് എത്തിച്ചേരുവാനുള്ള മാർഗ്ഗം അവന്റെ മുന്നിൽ അനാവരണം ചെയ്യപ്പെടുകയയിരുന്നു.
ആ ഹോട്ടലിനോട് ചേർന്നുള്ള ബഹു നില സോഫ്റ്റ്‌വെയർ കമ്പനിയുടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ ടെറസ്സിലേക്കുള്ള ചെറിയ ആകാശ പാത.
“അപ്പോൾ വി ഐ എന്നാൽ വർമ്മ ഇന്റർനാഷണൽ….”
അത് പറയുമ്പോൾ അനിയുടെ കണ്ണുകൾ വല്ലാതെ വികസിച്ചിരുന്നു.
❤❤❤❤
??