കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 181

പുള്ളി വിചാരിച്ചാൽ സാറിനെ ഈസി ആയി അവിടെ ജോലിക്ക് കയറ്റാൻ കഴിയും.”

“എന്നിട്ട് നിന്റെ അണ്ണൻ എവിടെ. സ്ഥലത്തില്ലേ..???”

“ആള് നല്ല വെള്ളം ആണ്. ഇതിന് മുകളിൽ ടെറസ് ആണ് അവിടെ പുള്ളി ഓഫ്‌ ആയി കിടക്കുന്നുണ്ടാകും. ഈ സമയം അതാ പതിവ്.”

കാര്യങ്ങൾ എല്ലാം തനിക്ക് അനുകൂലം ആണെന്ന് മനസ്സിലാക്കിയ അനി മുരുകേശൻ വഴി തന്നെ വർമ്മ ഇന്റർനാഷണലിനകത്തേക്ക് കടക്കുവാൻ തീരുമാനിച്ചു.

“അലി നീ എനിക്ക് മുരുകേശൻ അണ്ണനെ ഒന്ന് പരിചയപ്പെടുത്തി തന്നാൽ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം.

പിന്നെ നീ ഞാൻ മീഡിയയിൽ നിന്നും ആണെന്ന് പറയേണ്ട. പരിചയക്കാരൻ ആണ് ഒരു ജോലി അന്വേഷിച്ചു വന്നതാണെന്ന് മാത്രം പറഞ്ഞാൽ മതി.”

ഒന്ന് ആലോചിച്ച ശേഷം അലി അതിന് ഓക്കേ പറഞ്ഞു.

………………………………………………………….

പിറ്റേന്ന് രാവിലെ മുരുകേശൻ അണ്ണനെ പരിചയപ്പെടും മുമ്പ് അനി അവന്റെ ഗെറ്റപ്പ് ചെറുതായി മാറ്റിയിരുന്നു.

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അണ്ണന് അവനെ അങ്ങ് ബോധിച്ചു.

അനിക്ക് ഇലട്രിക്കലിനൊപ്പം ഇലക്ട്രോണിക്ക്സിൽ കൂടി ഉള്ള പ്രാവിണ്യം തിരിച്ചറിഞ്ഞ മുരുകേശൻ അവനെ കൂടെ നിർത്താൻ തന്നെ തീരുമാനിച്ചു.

തന്റെ ഇലക്ട്രിക്കൽ ജോലികൾക്കിടയിൽ ചിലപ്പോഴൊക്കെ നെറ്റ്‌വർക്ക് കേബിൾ വലിക്കാനും അതിന്റെ ചെറിയ ചെറിയ മെയ്ന്റനൻസ് വർക്കുകൾ പരിഹരിക്കാനുമൊക്കെ ഉണ്ടാകാറുണ്ട്.

സാധാരണ ഗതിയിൽ അത്തരം വർക്കുകൾ പുറത്ത് നിന്നുള്ളവരെ വിളിച്ച് ചെയ്യിപ്പിക്കാറാണ് പതിവ്. അനി കൂടെ ഉണ്ടെങ്കിൽ സ്വന്തം നിലയ്ക്ക് അതൊക്കെ ചെയ്യാം എന്ന് മുരുകേശൻ കണക്ക് കൂട്ടി.

വർമ്മ ഇന്റർനാഷണലിൽ ജോയിൻ ചെയ്ത് രണ്ടാം ദിനം തന്നെ അനി തന്റെ ജോലികൾ ആരംഭിച്ചു.

സമയവും സാഹചര്യവും ഒരുക്കി ആ ബിൽഡിങ്ങിലെ ഇരുപത്തിയഞ്ച് നിലകളിലായി ഉള്ള മുഴുവൻ റൂമുകളിലും അവന്റെ ശ്രദ്ധ പതിഞ്ഞു. എന്നാൽ ചില ബിഗ് ഷോട്ടുകളും മാഫിയ ലീഡേഴ്‌സും റൂമുകൾ എടുക്കുന്നുണ്ട് താമസിക്കുന്നുണ്ട് എന്നല്ലാതെ മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളൊന്നും തന്നെ അവന്റെ ശ്രദ്ധയിൽ പെട്ടില്ല

ബാക്കി എല്ലാം വളരെ നീറ്റ് ആൻഡ് ക്ലീൻ….

അതോടെ അനി ചെറിയ രീതിയിൽ ആശയ കുഴപ്പത്തിലായി.

“””തനിക്ക് എവിടെയെങ്കിലും പിഴച്ചോ..???”””

എന്നത്തേയും പോലെ ജോലിയും കൂടെ അന്വേഷണവും നടത്തി തിരികെ ലോഡ്ജിൽ എത്തിയ അനി ലാപ്ടോപ്പിൽ വർമ്മയുടെ ഫോൺ നമ്പർ ആക്റ്റീവ് ആകുന്നുണ്ടോ എന്ന് നോക്കികൊണ്ട്‌ പതിയെ ചിന്തകളിലേക്ക് ഊളിയിട്ടു.

വർമ്മ ഇന്റർനാഷണലിൽ എത്തിച്ചേർന്ന വഴികൾ ഒരിക്കൽ കൂടി അവൻ ഓർത്തെടുത്തു.

“””ഇല്ല എവിടെയും തനിക്ക് പാകപിഴ സംഭവിച്ചിട്ടില്ല….”

പെട്ടെന്ന് എന്തോ ഓർത്ത പോലെ അനി അവന്റെ റൂം ലോക്ക് ചെയ്ത് അലിയുടെ റൂം ലക്ഷ്യമാക്കി നീങ്ങി.

……………………………………………………….

“അലി താൻ പറഞ്ഞത് പോലെ ഒന്നും ആ ഹോട്ടലിനകത്ത് നടക്കുന്നില്ല. ചില മാഫിയ ലീഡേഴ്സും ബിഗ് ഷോട്സും റൂം ബുക്ക് ചെയ്ത് താമസിക്കുന്നതൊഴിച്ചാൽ ബാക്കി എല്ലാം നോർമൽ ആണ്.

അതിൽ പോലും അത്ര വലിയ ആസ്വഭാവികത എനിക്ക് കാണാൻ കഴിയുന്നില്ല. അവരിൽ ഭൂരിഭാഗവും അതിന് തൊട്ടടുത്തുള്ള വി ഐ എന്ന സോഫ്റ്റ്‌വെയർ കമ്പനിയിലേക്ക് വന്നതാണ് താനും.”

എല്ലാം ശ്രദ്ധയോടെ കേട്ടുനിന്ന അലി പെട്ടെന്നാണ് ചിരിക്കാൻ തുടങ്ങിയത്.

അനി അവനെ സംശയ ഭാവത്തോടെ നോക്കിയതും അലി ചിരി നിർത്താതെ അനിയേയും കൂടി അവർ താമസിക്കുന്ന ലോഡ്ജിന്റെ ടെറസ്സിലേക്കുള്ള പടവുകൾ കയറാൻ തുടങ്ങി. ”

“അലി നമ്മൾ ഇത് എങ്ങോട്ടാണ് പോകുന്നത്..??? കാര്യം എന്താണെന്ന് പറ..???”

“സാറ് വാ അതൊക്കെ പറയാം….

2 Comments

  1. നിധീഷ്

    ❤❤❤❤

  2. സൂര്യൻ

    ??

Comments are closed.