കർമ്മ 19
(അവസാന ഭാഗം.)
Part B
***********************************
ശ്യാമിനെ നിലത്ത് കിടത്തിയ ശേഷവും അവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതോടെ അനി സംശയത്തോടെ മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്ത് കൈ കൊണ്ട് അവന്റെ മുഖത്ത് ശക്തമായി അടിച്ചു.
പക്ഷെ മിനിറ്റുകൾക്ക് മുമ്പേ ജീവൻ വിട്ടകന്ന ആ ശരീരത്തിന് ചലനം ഉണ്ടായിരുന്നില്ല.
അനക്കം ഇല്ലാ എന്ന് കണ്ടതോടെ അനി ശ്യാമിന്റെ കൈ പിടിച്ച് പൾസ് ചെക്ക് ചെയ്തു.
“”””ഛേ…. നാശം പിടിക്കാനായിട്ട്….
കൊന്ന് കളയാൻ തന്നെ ആയിരുന്നു തീരുമാനം. പക്ഷെ അതിന് മുമ്പ്……
അതിന് മുമ്പ് തനിക്ക് ചില വസ്തുതകൾ അറിയണമായിരുന്നു.”””””
ചലനമില്ലാത്ത ശ്യാമിന്റെ ശരീരത്തിന് മുന്നിൽ ഒരു നിമിഷത്തേക്ക് നിരാശനായെങ്കിലും എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ചത് പോലെ ശ്യാമിന്റെ വസ്ത്രങ്ങൾ പരിശോധിച്ച അനിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
“”””നീ തീർന്നെങ്കിൽ എന്താ…. നിന്റെ ജാതകം വായിക്കാൻ എനിക്കിത് മതി.””””
ശ്യാമിന്റെ ഫോൺ കയ്യിൽ കിട്ടിയതും സന്തോഷത്തോടെ അനി എഴുന്നേറ്റു.
അപ്പോഴാണ് അതിനകത്തെ അപകടം അനിക്ക് ഓർമ്മ വന്നത്.
“”””ഛേ… ഈ ഫോൺ ട്രാക്ക് ചെയ്ത് ചിലപ്പോൾ ആരെങ്കിലും വന്നാൽ….. രക്ഷപ്പെടാൻ ഉള്ള വെഗ്രതയിൽ ഞാൻ അത് മറന്നു.””””
സമയം പാഴാക്കാതെ അവനാ ഫോൺ ലാപ്ടോപ്പുമായി ബന്ധിപ്പിച്ച് ചില സോഫ്റ്റ്‌വെയർ അപ്ഡേഷൻസ് അതിൽ ചെയ്തു. പുതിയ ചില മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കിയത് കൊണ്ട് മാത്രം ട്രാക്കിങ്ങ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് അവന് അറിയാമായിരുന്നു.
ആ സമയങ്ങളിൽ ഓക്കെ ഫോൺ ലോക്ക് ഓപ്പൺ ചെയ്യാൻ ശ്യാമിന്റെ വിരലടയാളത്തിനായി അനി ചലനം ആറ്റ് കിടക്കുന്ന ശ്യാമിന്റെ വിരൽ കയ്യിൽ കരുതിയ ചെറിയ കത്തി ഉപയോഗിച്ച് വേർപെടുത്തിയെടുത്തിരുന്നു.
തുടർന്ന് ജീപ്പിൽ കരുതിയിരുന്ന ചെറിയ ഗ്യാസ് കിറ്റും ചന്ദന തൈലത്തിന്റെ ബോട്ടിലും പ്ലാസ്റ്റിക്ക് കവറും എടുത്ത് വളരെ തിരക്കിട്ട് ശ്യാമിന്റെ ശവ ശരീരം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി ചന്ദന തൈലവും പൂശി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് അതേ ഇടത്തിൽ ഉപേക്ഷിച്ചു.
***********************************
“സാർ ഞങ്ങൾക്കവനെ തടുക്കാൻ കഴിഞ്ഞില്ല. ശ്യാം സാറിനെ അവൻ കൊണ്ട് പോയി.
“വാട്ട്..???
നിങ്ങൾ പത്തിലധികം തടിമാടന്മാർ ഉണ്ടായിട്ടും അവനെ തടയാൻ കഴിഞ്ഞില്ലെന്നോ..???
നിന്നെയൊക്കെ പിന്നെ എന്തിനാടാ ഞാൻ തീറ്റിപ്പോറ്റുന്നത്. ബ്ലഡി ഇഡിയറ്റ്സ്.”
വർമ്മ പൊട്ടിത്തെറിച്ചു കൊണ്ട് ആവിശ്വസനിയതയോടെ ചോദിച്ചു.
“സാർ അവൻ… അവൻ ഒരു ചെകുത്താൻ ആണ്. അവന്റെ മുൻപിൽ പത്തല്ല ഇരുപത് പേർ അണി നിരന്നാലും രക്ഷ ഇല്ല.
അത്ര കരുത്തനാണവൻ.
“നീ വന്നവന്റെ വലിപ്പം പറയാതെ നടന്നത് എന്താണെന്ന് പറ…”
“സാറ് പറഞ്ഞിരുന്നില്ലേ അധികം ഒച്ചയും ബഹളവും ഇല്ലാതെ പണി തീർക്കണമെന്ന് അത് കൊണ്ട് എല്ലാവരും തോക്ക് എടുക്കാതെ സ്റ്റിക്കും കത്തിയും എല്ലാം കൊണ്ടാണ് കളത്തിൽ ഇറങ്ങിയത് അബദ്ധത്തിൽ പൊട്ടിയാൽ എല്ലാവരും അറിയില്ലേ…
കൂടാതെ അവന്റെ ശരീര പ്രകൃതം കണ്ട് അതൊക്കെ ധാരാളം എന്ന് ഞങ്ങളും കരുതി.
പക്ഷെ അത് കൊണ്ടൊന്നും അവനെ തടുക്കാൻ കഴിഞ്ഞില്ല.
അതിനിടയിൽ ഉറങ്ങി കിടന്നിരുന്ന ശ്യാം സാർ ഉണരുകയും പുറത്തേക്ക് വരുകയും കയ്യിൽ ഉണ്ടായിരുന്ന തോക്ക് കൊണ്ട് അവനെ വെടിവച്ചു…”
“എന്നിട്ട്…”
“അത് കൊണ്ടത് നമ്മുടെ വിനായകന് ആയിരുന്നു. അവൻ സ്പോട്ടിൽ തീർന്നു…..
അവനും കൂടി വീണതോടെ ശ്യാം സാറിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തി ചാക്ക് കെട്ടൊക്കെ തോളിൽ ഏറ്റും പോലെ ഏറ്റി കൊണ്ട് പോയി…”
വേദന കടിച്ചമർത്തിക്കൊണ്ട് ഒരുവിധം ഇരുമ്പ് മണി ഫോണിൽ കൂടി നടന്ന കാര്യങ്ങൾ വർമ്മയെ വിളിച്ചറിയിക്കുകയായിരുന്നു.
❤❤❤❤
??