കർണൻ [വിഷ്ണു] 84

വരട്ടെ  ഒന്നു കാണണമല്ലോ.. ജനപ്രതിനിധി ആയ പിഷാരടി  പറഞ്ഞു

അപ്പോഴേക്കും അവിടെ ഒരു  ബൊലേറോ  ജീപ്പ് വന്നു നിന്നു.. അതിൽ നിന്നും  ചെറുക്കന്റെ  അച്ഛൻ ആയ ശ്രീധരനും കൂടെ മൂന്നാല്  മധ്യവയസ്കരും ഇറങ്ങി….

അയാൾ വന്നു മാഷിന്റെ കൈയിൽ ഒരു പെട്ടി വച്ചു കൊടുത്തു

ഇതാ നിങ്ങൾ തന്ന  പണം…                  നെറി കേടാണ് എന്നറിയാം എന്നാലും  ക്ഷമിക്കണം..

നെറി കേടു  എന്നല്ല തന്തയില്ലായ്മ  എന്നാ ഇതിനെ പറയുക  പിഷാരടി  പറഞ്ഞു……

ശ്രീധരൻ ഒന്നുകൂടി എല്ലവരുടെയും മുഖത്തേക്ക് നോക്കി എന്നിട്ട് ചോദിച്ചു.. അപ്പൊ ആരും അറിഞ്ഞിട്ടില്ല അല്ലെ..

കർണൻ വരുന്നുണ്ട് ജയിലിൽ നിന്നും…… അവനെ ജയിലിൽ ആക്കിയ കുടുംബത്തെ തകർക്കാൻ..  ഇനി  പറ എന്റെ മകനെയും കൂടി ഞാൻ കുരുതി കൊടുക്കണോ… അതും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു ആരും  ഒന്നും മിണ്ടിയില്ല.. ഇന്ദു ഇപ്പോൾ പൊട്ടി കരയുന്നു.. ദാസൻ ആണെങ്കിൽ തളർന്നു  വീണു…

******************

കവലയിലെ ചായക്കടയിൽ .. അറിഞ്ഞില്ലേ  കർണൻ വരുന്നു എന്നു  കുറെ പേരുടെ മുഖത്ത് ഞെട്ടൽ.. ചായ  അടിച്ചു കൊണ്ടിരുന്ന കുഞ്ഞുണ്ണി  ചോദിച്ചു അല്ല ഇന്നല്ലേ ദാസൻ മാഷുടെ മകളുടെ കല്യാണം അത് മുടങ്ങി അവിടെ ഇരുന്ന ആരോ പറഞ്ഞു…  കുഞ്ഞുണ്ണിയുടെ മനസ്സിൽ പഴയ കാര്യങ്ങൾ  ഒരു സിനിമ  പോലെ വന്നു…

ഉളിയന്നൂർ  പെരിയാർ അരഞ്ഞാണം പോലെ ചുറ്റികിടക്കുന്ന ഗ്രാമം.. അവിടേക്കു വരാൻ കടത്തു കടക്കണം അല്ലെങ്കിൽ അക്വിഡിറ്റിൽ കൂടി…. അവിടെ ഒരു ബംഗ്ലാവ് അവിടെയാണ് ആ നാട് ഭരിക്കുന്ന അസുരൻ താമസിക്കുന്നത്..

രാജശേഖരൻ തമ്പി… സ്വന്തം ഭാര്യയെ  ഒറ്റ ചവിട്ടിനു കൊന്ന അസുരൻ.. അയാളുടെ വലംകൈ ആണ് കർണൻ.. തമ്പി അസുരൻ ആണെങ്കിൽ കർണൻ രാക്ഷസൻ ആണ്… തംബിക്കെതിരെ  ആൾക്കാരെ സംഘടിപ്പിച്ച മാഷിനെ സ്കൂളിൽ കേറി എല്ലാവരുടെയും  മുന്നിലിട്ട് വെട്ടിനുറുക്കിയപ്പോൾ   ആരും അത് കണ്ടില്ല പക്ഷെ ദാസൻ മാഷ് കണ്ടു..  അദ്ദേഹം  അവനെതിരെ സാക്ഷി പറഞ്ഞു  അന്നവൻ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു ” എടൊ താൻ ഓർത്തോ  ഞാൻ തിരിച്ചുവന്നാൽ ജീവനോടെ കത്തിക്കും “”….

തമ്പി മലവെള്ളം പോലെ പണം ഒഴുക്കി കാണും അതാ അവൻ 6 കൊല്ലത്തിനു ശേഷം തിരിച്ചു വരുന്നത്… .

10 Comments

  1. ഇത് വില്ലന്റെ കഥയാണോ കർണ്ണൻ ന്റെ സ്വഭാവം ഇത് വരെ ഉള്ളതും നോക്കുമ്പോ അങ്ങനെ തോന്നി ത്രില്ലിംഗ് ആണ് കഥ ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

    1. വിക്രമാദിത്യൻ

      ❤️❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️

    1. നാളെ ഇടും.. i

    2. നാളെ ഇടും..

  3. മന്നാഡിയാർ

    ????

Comments are closed.