കർണൻ [വിഷ്ണു] 84

കർണൻ

Author : വിഷ്ണു

 

ഇന്ന് അറക്കൽ തറവാട്ടിൽ  നല്ലൊരു പന്തൽ ഒരുക്കിയിട്ടുണ്ട്. അവിടുത്തെ  ആകെയുള്ള മകളുടെ കല്യാണം ആണ്…. പെട്ടിയിൽ ഉള്ള പണം എണ്ണി വച്ചു ദാസൻ മാഷ് തിരിഞ്ഞു.. പിറകിൽ തന്റെ ഭാര്യ  ഇന്ദിര… അയാൾ ഒന്നു പുഞ്ചിരിച്ചു… എന്നിട്ട് ചോദിച്ചു അവൾ ഒരുങ്ങി കഴിഞ്ഞോ

ഇന്ദിര : മ്മ്  അവിടെ കൂട്ടുകാരികളും ആയി റൂമിൽ ഉണ്ട് …

ദാസൻ : മ്മ്മ്മ്മ്മ്

(റൂമിൽ )..

മരിയ : ഇവളുടെ ഒരു ഭാഗ്യം പഠിക്കുമ്പോൾ തന്നെ കല്യാണം അതും നല്ലഒരു ചുള്ളൻ ചെക്കനും ആയി..

ഇന്ദു  : അസൂയ പെട്ടിട്ടു കാര്യം ഇല്ല മോളെ….

റോസ് : കൊള്ളാവുന്നവർക്കു ഞാൻ നമ്പർ  കൊടുത്തിട്ടുണ്ട്..

ഇന്ദു : കൊടുക്കുമ്പോൾ നോക്കി കൊടുക്കണേ മോളേ…. എന്നു പറഞ്ഞവളുടെ കവിൾ നോക്കി ഒന്നു  നുള്ളി..

പിന്നെ അവിടെ കൂട്ട ചിരി ആയിരുന്നു..

അവൾ ആലോചിച്ചു  ചന്ദ്രചൂഡനെ പറ്റി ..

പെണ്ണ് കാണാൻ വന്നപ്പോൾ  ..

നിന്നെ എനിക്ക് ഭയങ്കര  ഇഷ്ട്ടമാണ്.. കല്യാണം വൈകിച്ചാൽ  ചിലപ്പോ ഞാൻ പൊക്കി കൊണ്ടു പോവും…. അതു  അവളിലും ചിരി പകർത്തി..

മോളേ….. വാതിലിൽ തട്ടി ഉള്ള മുട്ട്  കേട്ടാണ് ഇന്ദു ഉണർന്നത്  അച്ഛന്റെ ശബ്ദം ആണ്….

അവൾ പുറത്തേക്കു നടന്നു അമ്മയും അച്ഛനും നിൽക്കുന്നു അവൾ അവരുടെ കാലിൽ  വീണു  അനുഗ്രഹം വാങ്ങി…. വെറ്റില  കൊടുക്കണ്ടേ… വാ  ദാസൻ പറഞ്ഞു.. അവൾ പുറത്ത് കാരണവന്മാരുടെ അനുഗ്രഹം വാങ്ങിക്കൊണ്ടു നിന്നപ്പോൾ…….

ബ്രോക്കർ അച്യുതൻ  ഓടി കിതച്ചെത്തി …. കല്യാണം നടക്കില്ലത്രേ….. ദാസൻ മാഷ് ഞെട്ടി… ഇന്ദു വിങ്ങി പൊട്ടി ഇന്ദിരയുടെ അവസ്ഥയും മറിച്ചല്ല… അപ്പോഴേക്കും നാട്ടുകാർ ചുറ്റും കൂടി .. ചിലർ കോപപ്പെട്ടുകൊണ്ട്  മുന്നോട്ടുവന്നു… എന്താ  ഇപ്പോൾ കുഴപ്പം പറഞ്ഞ സ്ത്രീധനം എണ്ണി കൊടുത്തതല്ലേ.. പിന്നെ എന്തിനാ….. ദാസൻ മാഷ് വിങ്ങികൊണ്ടു  ചോദിച്ചു. …

അച്യുതൻ : അറിയില്ല മാഷേ അവർ ഇങ്ങോട് വരുന്നുണ്ട് ….

10 Comments

  1. ഇത് വില്ലന്റെ കഥയാണോ കർണ്ണൻ ന്റെ സ്വഭാവം ഇത് വരെ ഉള്ളതും നോക്കുമ്പോ അങ്ങനെ തോന്നി ത്രില്ലിംഗ് ആണ് കഥ ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

    1. വിക്രമാദിത്യൻ

      ❤️❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️

    1. നാളെ ഇടും.. i

    2. നാളെ ഇടും..

  3. മന്നാഡിയാർ

    ????

Comments are closed.