കോഡ് ഓഫ് മർഡർ 1 [Arvind surya] 173

“യെസ് സർ. ബാക്കി ഉള്ള ബോഡി പാർട്സ് ഒക്കെ ഫ്രിഡ്ജിൽ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ തല ഇല്ല.

     തോമസ് അത് പറഞ്ഞു തീർന്നതും വീടിനു പിന്നിലെ റോഡിൽ നിന്നും തെരുവ് നായ്ക്കളുടെ കടിപിടി ശബ്ദം അവരുടെ ചെവിയിൽ വന്നു പതിച്ചു.

“എടൊ അതിനെ ഓടിച്ചു വിടടോ “CI പറഞ്ഞു.

    CI പറഞ്ഞതും പോലീസുകാരിൽ രണ്ടു പേർ പിൻവശത്തെക്കായി പോയി.

“സർ “വീടിനു പിന്നിൽ നിന്നും അവരുടെ നിലവിളി ഉയർന്നതും എല്ലാവരും കൂടി വീടിനു പിന്നിലെ റോഡിലേക്ക് എത്തി.

“സർ അവിടെ  “അവരിൽ ഒരാൾ നായ്ക്കളുടെ നേരെ നോക്കി വിരൽ ചൂണ്ടി പറഞ്ഞു.

   അവർ അവിടേക്കു നോക്കിയതും  റെനിൽ മാഞ്ഞൂരാന്റെ തല തെരുവ് നായ്ക്കൾ കടിച്ചു കീറുന്ന രക്തം മരവിക്കുന്ന കാഴ്ച കണ്ടു പ്രതാപ് അടക്കം എല്ലാവരും തരിച്ചു   നിന്നു.

     ഇനി അവന്റെ നാളുകൾ. ഇരുളിൽ മറഞ്ഞു വേട്ടയാടുന്ന അവന്റെ രാവുകൾക്കു തുടക്കം. ഇനി ചോര മണം ഉള്ള രാവും പകലും. മരണം നിങ്ങൾക്കു കയ്യെത്തും അകലം മാത്രം.

            
                                     തുടരും….

Nb :ഇവിടെ എന്റെ ആദ്യ കഥയാണ്. എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു ????