അടുത്ത ദിവസം രാവിലെ റെനിലിന്റെ വീടിനു മുൻപിൽ എത്തിയ റെനിലിന്റെ ഡ്രൈവർ വീട് പൂട്ടി കിടക്കുന്നതാണ് കണ്ടത്. റെനിലിന്റെ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന് കണ്ട അയാൾ തന്റെ സുപ്പീരിയറും റെനിലിന്റെ ആത്മ മിത്രവും ആയ SP ഭദ്രന്റെ ഫോണിലേക്കു വിളിച്ചു.
“സർ യൂനിസ് ആണ്. റെനിൽ സാറിന്റെ ഡ്രൈവർ. ഇന്ന് പിക്ക് ചെയ്യാൻ എത്തിയപ്പോൾ സർ ഇവിടെ ഇല്ല. നമ്പർ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണ്. അതാണ് സാറിനെ വിളിച്ചത് -അയാൾ പറഞ്ഞു.
“ഇട്സ് ഓക്കേ യൂനിസ്. അവനു അതൊക്കെ പതിവ് ഉള്ളത് ആണ്. ഇടക്കിടെ ഊര് ചുറ്റൽ. പിന്നെ എവിടുന്ന് എങ്കിലും എന്നെ വിളിച്ചു പറയും. ഞാൻ വിളിച്ചോളാം. താൻ സ്റ്റേഷനിലേക്ക് പൊയ്ക്കോ “ഭദ്രൻ പറഞ്ഞു.
ഫോൺ വെച്ചതും ഭദ്രൻ വീണ്ടും അയാളുടെ നമ്പറിലേക്ക് വിളിച്ചു നോക്കി എങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടി ആണ് ലഭിച്ചത്.
രണ്ടു ദിവസങ്ങൾക്കു ശേഷം
**********************************
“ഹലോ നോർത്ത് പോലീസ് സ്റ്റേഷൻ. ഞാൻ ഇന്ദിര നഗർ റെസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറി അനീഷ് ആണ് സംസാരിക്കുന്നത്. ഇവിടെ റെനിൽ സാറിന്റെ വീടിനു ഉള്ളിൽ നിന്നും എന്തോ ചീഞ്ഞ മണം വരുന്നു. സാറും ഇവിടെ ഇല്ല. എത്രയും പെട്ടന്ന് എത്തണം. “അതും പറഞ്ഞു അയാൾ ഫോൺ വെച്ചു.
കുറച്ചു സമയത്തിന് ഉള്ളിൽ തന്നെ SI രാജേഷും സംഘവും ഇന്ദിര നഗറിൽ എത്തി.
“ഇവിടെ ആരാടോ സ്റ്റേഷനിലേക്ക് ഫോൺ ചെയ്തത് “വീടിനു മുൻപിൽ കൂടി നിന്നിരുന്ന ആൾക്കാരെ നോക്കി SI രാജേഷ് ചോദിച്ചു
“സർ ഞാൻ ആണ് അനീഷ്. റെനിൽ സർ രണ്ടു ദിവസം ആയി സ്ഥലത്തു ഇല്ല. വിളിച്ചിട്ടും കിട്ടുന്നില്ല. സാറിന്റെ വീടിനു ഉള്ളിൽ നിന്നും എന്തോ ദുർഗന്ധം.DYSP സാറിന്റെ വീടല്ലേ അതാ പോലീസിനെ തന്നെ വിളിച്ചത് “അയാൾ പറഞ്ഞു.
“ഗോപാലേട്ട വാതിൽ തുറക്ക് “
ഗോപാലേട്ടൻ വാതിൽ തുറക്കാൻ ആയി ഉള്ളിലേക്ക് കയറിയതും കൂടി നിന്ന ആളുകളും പിന്നാലെ നടന്നു.
“എല്ലാരും കൂടി എങ്ങോട്ടാ. ഒരാൾ വന്നാൽ മതി. അനീഷേ താൻ വാ “SI പറഞ്ഞു.
ഗോപാലേട്ടൻ വാതിൽ തുറന്നു അകത്തു കയറിയതും മുന്നിൽ കണ്ട കാഴ്ച കണ്ടു അയാൾ അലറി വിളിച്ചു.
“സർ ഇവിടെ “പുറത്തു നിന്ന പോലീസിനെ നോക്കി അയാൾ പറഞ്ഞു.
SI രാജേഷും കൂടെ ഉള്ള പോലീസുകാരും അനീഷും ഗോപാലേട്ടന്റെ വിളി കേട്ടു ഹാളിൽ എത്തിയതും അവിടെ കണ്ട കാഴ്ച അവരെ ഭയപ്പെടുത്താൻ തക്ക ഒന്നായിരുന്നു. ഹാളിലെ കസേരക്ക് മേൽ അഴുകി തുടങ്ങിയ നിലയിൽ ഒരു കൈ. ആ കാഴ്ച കണ്ടതും ഓക്കാനിക്കാൻ വന്ന അനീഷ് പുറത്തേക്കോടി.
“ഒറ്റ ഒരാളെയും അകത്തേക്ക് കയറ്റി വിടരുത് “രാജേഷ് കൂടെ ഉള്ള പോലീസുകാർക്ക് നിർദ്ദേശം നൽകി.
ഗോപാലേട്ടനും രാജേഷും ആ വീട്ടിലെ എല്ലാ മുറികളും പരിശോധിക്കാൻ തുടങ്ങി. ഫ്രിഡ്ജ് തുറന്നതും അതിലെ കാഴ്ച കണ്ടു അവർ നടുങ്ങി. റെനിൽ മാഞ്ഞൂരാന്റെ ശരീര ഭാഗങ്ങൾ വെട്ടി തുണ്ടം തുണ്ടം ആക്കിയ നിലയിൽ ഫ്രിഡ്ജിൽ കുത്തി നിറച്ചു വെച്ചിരിക്കുന്ന കാഴ്ച കണ്ടു അവർ ഭയന്നു. അയാളുടെ കൈ വിരലുകളും ശരീര ഭാഗങ്ങളും എല്ലാം തന്നെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. ഫ്രീസർ തുറന്ന അവരുടെ ഭയം വർധിപ്പിക്കുന്ന കാഴ്ച ആണ് അതിനു ഉള്ളിൽ ഉണ്ടായിരുന്നത്. റെനിലിന്റെ ഹൃദയം വെട്ടി മുറിച്ചെടുത്ത നിലയിൽ ഫ്രീസറിനകത്തു കട്ട പിടിച്ചിരുന്നു.
“കാൾ… കാൾ CI പ്രതാപ് സർ “രാജേഷ് ഒരുവിധത്തിൽ പറഞ്ഞു. അത് പറഞ്ഞു തീർന്നതും വായ് പൊത്തിക്കൊണ്ട് അയാൾ വാഷ്ബസിന് അടുത്തേക്ക് ഓടി കഴിഞ്ഞിരുന്നു.
കുറച്ചു സമയങ്ങൾ കൊണ്ട് തന്നെ വീടും പരിസരവും പോലീസുകാരെയും ആളുകളെയും കൊണ്ട് നിറഞ്ഞിരുന്നു.
താൻ സർവീസിൽ കയറിയിട്ട് ഇത്തരത്തിൽ ഒരു ദൃശ്യം ആദ്യം ആയി കാണുന്ന ഭയം രാജേഷിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു. ഫോറൻസിക് ടീമും ഫിംഗർ പ്രിന്റ് എക്സ്പെർട്സും വീട് മുഴുവൻ അവരുടെ പരിശോധനകൾ നടത്തി.
“സർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് “ഫോറൻസിക് ഡോക്ടർ തോമസ് പറഞ്ഞു.
“എന്താ ഡോക്ടർ “CI പ്രതാപ് ചോദിച്ചു.
“സർ ബോഡിയിൽ തല ഇല്ല. ഇട്സ് മിസ്സിംഗ് “
“വാട്ട് “പ്രതാപ് ഞെട്ടലോടെ ചോദിച്ചു.
ethe evideyoo ….
anjaam pathira cut aa …
ennalum kollam nice tudaruka ?
Gambeeram…onnum parayanilla bro… interesting story…partukal adhikam Vaikipikaruth????
Daily post cheyund bro 3part vannu ☺️☺️☺️
അടിപൊളി ബ്രോ നല്ല ഇന്ററെസ്റ്റിംഗ് ആണ് കഥ തുടർന്ന് എഴുതൂ
♥️♥️♥️
Baki lost cheythittund bro ???
കൊള്ളാം നല്ല തുടക്കം ?.
Thanks bro ☺️☺️☺️?
5 am paathira feel
Ath maarum ???
തുടക്കം സൂപ്പർ ആയിയിട്ടുണ്ട് ഇനിയും അടുത്ത ഭാഗങ്ങളും ഇത് പോലെ സൂപ്പർ ആകും എന്ന് പ്രതീക്ഷിക്കുന്നു ?❤
Thankyou ???Baki post cheythittund???
??പൊളിച്ചു….??
Thankyou ???
ത്രില്ലെർ ?
Thank you bro ??
❤❤❤.. ഇത് അഞ്ചാം പാതിരായുടെ മറ്റൊരു വേർഷൻ അല്ലല്ലോ…. അല്ലെ….????
Orikalum alla pinne serial killing usually killing methods il ulla similarity undakum but plot n sub plots oke differ aakum .Adutha oru 3or 4parts aakumbo manasilakum ath ?
Waiting for a super crime triller……..
I will try my best bro thanks for the support ?
?
?
അടിപൊളി ആയിട്ടുണ്ട് തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
Thankyou bro ???
Aaha.. Nalloru thudakkam aanello ❤❤
Sherikum intrsting aayitund…ishtaayi
Keep writting ❤
Thankyou ???
അഞ്ചാം പാതിരാ ആവുമോ
Orikalum illa .Story full kazhiyumbo manasilakum ?
ok