കൂട്ടുകാരൻ [നൗഫു] 33

 

അവനാണേൽ കമ്പിനി വിളിക്കാതെ തിരികെ പോകാനും കഴിയൂല…

 

അവന്റെ അടുത്ത കൂട്ടുകാരൻ ആയിട്ട് പോലും അവന്റെ ഉമ്മ പറയേണ്ടി വന്നു എന്നോട് ഈ കാര്യങ്ങളൊക്കെ…

 

അവൻ പറയൂല…

 

ഓൻ ഇറങ്ങിയാൽ വേറെ ആരുടെയെങ്കിലും ജോലി പോകുമോ എന്നായിരുന്നു അവനോട് ഇറങ്ങാൻ പറഞ്ഞ ദിവസം എന്നോട് അവൻ ചോദിച്ചത് തന്നെ…

 

അതൊന്നും ഉണ്ടാവൂല എന്നുറപ്പ് കൊടുത്തിട്ട് അവൻ പണിക്ക് ഇറങ്ങാമെന്ന് സമ്മതിച്ചത് തന്നെ…”

 

സുഹൈൽ ഒന്ന് നിർത്തി കുറച്ചു ദൂരെ നിൽക്കുന്ന മുസ്തഫയെ ഒന്ന് നോക്കി…

 

എന്നിട്ട് തുടർന്നു…

 

“നിനക്കറിയോ…

 

ഗഫൂ…

 

കഴിഞ്ഞ വർഷം എന്റെ ഭാര്യയുടെ പ്രസവം അവസാന നിമിഷം ഓപ്പറേഷൻ ആയപ്പോൾ ഞാൻ എന്റെ പല കൂട്ടുകാരോടും തെണ്ടി ഒരു ഇരുപത്തി അയ്യായിരം രൂപ കിട്ടാൻ…

 

നിനക്കറിയാലോ നമ്മുടെ കയ്യിലൊന്നും അത്രക്ക് പണം ഒരുമിച്ച് എടുക്കാൻ ഉണ്ടാവൂലെന്ന്…

 

നിന്നോടും ചോദിച്ചിരുന്നു…

 

നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല…

 

ഞാൻ അവന്റെ ചോദ്യത്തിന് അതെ എന്ന പോലെ മൂളി…

 

അവസാനം ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ ബാങ്കിൽ നിന്നും എനിക്ക് ഒരു മെസ്സേജ് വന്നത്…

 

നിങ്ങളുടെ അക്കൗണ്ടിൽ മുപ്പത്തിയ്യായിരം രൂപ ഡെപ്പോസിറ്റ് ആയെന്നു പറഞ്ഞു കൊണ്ടു…

 

അല്ലാഹ് ഇതാരപ്പാ എന്ന് കരുതി ഇരിക്കുമ്പോഴാണ് മുസ്തഫയുടെ imo കാൾ എനിക്ക് വരുന്നത്..

 

അത് കണ്ടപ്പോൾ എന്റെ എന്റെ ചുണ്ടിൽ ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു…

 

അവൻ വിളിച്ച പാടെ എന്നോട് പറഞ്ഞു..

 

“അളിയാ…

 

നിനക്ക് എന്നോട് ഒരു വാക് പറയാമായിരുന്നില്ലേ… അല്ലേൽ ഒരു മെസ്സേജ്…

 

ഓ ഞാൻ അംബാനിയൊന്നും അല്ലാത്തത് കൊണ്ടായിരിക്കും അല്ലെ..

 

അവൻ ചിരിച്ചു കൊണ്ട് തുടർന്നു…

 

ഇതിപ്പോ എന്റെ പൊണ്ടാട്ടി പറഞ്ഞത് കൊണ്ട് ഞാൻ അറിഞ്ഞു…

 

നിനക്ക് വേണ്ടതും കൂടുതലും ഞാൻ ഇട്ടിട്ടുണ്ട്…

 

ഹാപ്പിയല്ലേ….

 

തന്തേന്ന്..

 

എനിക്കൊരു കുട്ടി ഉണ്ടായതിന്റെ സന്തോഷത്തിൽ വിളിച്ചതായിരുന്നു അവൻ എന്നെ ആ പേര്…

 

തന്തേ…ന്ന്…

 

അന്നത്തെ ബാക്കി കടം പത്തു പതിനായിരം രൂപ ഞാൻ ഇന്നും അവനോട് കടക്കാരനാണ്..

 

എന്നോട് ചോദിക്കാറില്ല ഇപ്പോഴും…”

 

അത് പറഞ്ഞതും സുഹൈലിന്റെ കണ്ണിൽ നിന്നും രണ്ട് കണ്ണുനീർ തുള്ളികൾ നിലത്തേക് വീണു…

 

അവൻ ഒരു പുഞ്ചിരിയോടെ അത് തുടച്ചു മാറ്റി…എന്നിട്ട് പറഞ്ഞു…

 

“അവന്റെ പൈസ ഞാൻ എങ്ങനെയാടാ പിടിക്ക…

 

ഞാൻ കൂടുതൽ കൊടുക്കും…

Updated: April 8, 2025 — 2:38 pm

1 Comment

Add a Comment
  1. ഇതിൽ കഥകൾ വരാത്തത് കൊണ്ട് വ്യൂവേഴ്സ് കുറയുന്നു

Leave a Reply

Your email address will not be published. Required fields are marked *