പുതിയതായി പണി പഠിക്കാതെ വരുന്നവർക്കും… പിന്നെ വല്ലപ്പോഴും ഇറങ്ങുന്ന ഇവനെ പോലുള്ളവർക്കും..
അതെന്താണെന്ന് വെച്ചാൽ അത് അങ്ങനെയാണ്…”
“ഞാൻ പിന്നെ ബല്യ മേശരി ആയത് കൊണ്ടു മുഴുവൻ കൂലിയും തരും..
അല്ലേൽ അവൻ വിവരം അറിയും..
അല്ലേൽ പിന്നെ ഞങ്ങൾ കുറച്ചു പേര് സ്വന്തമായി പ്രസ്ഥാനം തുടങ്ങി ഇവന്റെ കച്ചോടം പൂട്ടി പോവുമെന്നെ..
അല്ല പിന്നെ…”
“അങ്ങനെ ആദ്യത്തെ ആഴ്ചയിലെ കൂലി കിട്ടുന്ന ശനിയാഴ്ച ദിവസം..
പതിവ് പോലെ ഞങ്ങൾ പത്തു പതിനഞ്ചു പേര് അങ്ങാടിയിൽ ഒത്തു കൂടി…”
‘എല്ലാവർക്കും കൂലി കൊടുത്തു അവസനമായിരുന്നു പുതുതായി വന്ന മുസ്തഫക്ക് കൊടുത്തത്..
അവൻ നാലു ദിവസമേ പണിക് വന്നിട്ടുള്ളൂ..
അല്ല നാല് ദിവസമേ ആയിട്ടുള്ളു പണിക് ഇറങ്ങിയിട്ട്..
ആ ദിവസങ്ങൾ മുഴുവനും അവൻ പണിക് വന്നിട്ടുമുണ്ട്…
ബലെ ബേഷ് ഞങ്ങളെ പോലെ അല്ല…
ഞാനൊക്കെ ആഴ്ചയിൽ മൂന്നോ നാലോ ദിവസം പണിക് വന്നാൽ ആയി…
പക്ഷെ അവൻ ഗൾഫ്ക്കാരൻ ആയിട്ടും ഇറങ്ങിയിട്ട് ലീവ് പോലും എടുത്തിട്ടില്ല..
ആ തുടക്കമല്ലേ… ശരിയാകും…”
“അവനും എന്നെ പോലെ തന്നെ മുഴുവൻ കൂലിയും ചങ്ക് കൊടുത്തിട്ടുണ്ട്…
നാലായിരം രൂപ…”
“മുസ്തഫ സുഹൈലിന്റെ അടുത്തുനിന്നു ഒന്ന് മാറിയതും ഞാൻ അവനോട് ചോദിച്ചു..
എന്തിനാടാ പോത്തേ ഓന് മുഴുവൻ കൂലിയും കൊടുത്തേ…
അവൻ വല്ലപ്പോഴും അല്ലെ പണിക് ഇറങ്ങൂ..
നൂറു രൂപ പിടിച്ചിരുന്നേൽ നിനക്കൊരു കാര്യം ആവൂലെ… അവന് വേണ്ട ബ്രഷും.. കുറച്ചു സാധനങ്ങളും നീയല്ലേ വാങ്ങിച്ചേ…”
“എടാ ഗഫൂറെ…
എനിക്ക് നീയും അവനും ഒരുപോലെയാണ്..
ചിലപ്പോൾ എല്ലാം അവൻ എനിക്കൊരു സ്പെഷ്യലാണ്… അത് നിന്റെ കുറവ് കണ്ടിട്ടൊന്നും അല്ലാട്ടോ…
ഓന്റെ അവസ്ഥ നിനക്കറിയുമോ…
ഗൾഫിൽ എല്ലു മുറിയെ രാവും പകലും പണിയെടുത്തിട്ടും..
അവന്റെ കയ്യിലൊന്നും ഇല്ല.. പൈസയൊക്കെ അടിച്ചു പൊളിച്ചു തീർത്തത് അല്ലാട്ടോ…
അവന്റെ കമ്പിനി എന്തോ സാമ്പത്തിക പ്രോബ്ലത്തിൽ പെട്ടപ്പോൾ കുറെ മാസത്തിലെ പൈസ അവനു കൊടുക്കാനുണ്ട്…
ഞാൻ അവനെ പണിക് ഇറക്കിയത് തന്നെ അവന്റെ ഉമ്മ പറഞ്ഞിട്ട..
ചൊവ്വാഴ്ച രാവിലെ ഞാൻ അവന്റെ ഉമ്മയെയും കുഞ്ഞു മക്കളെയും കണ്ടിരുന്നു.. അവരെന്തോ സാധനങ്ങൾ വാങ്ങിച്ചു പോവായിരുന്നു അങ്ങാടീന്ന്…
മക്കൾക്കു ബിസ്കറ്റ് വാങ്ങികൊടുക്കാൻ പോലും അവന്റെ കയ്യിൽ പൈസയില്ലത്ര..
ഉപ്പാക്കും ഉമ്മാക്കും അവന്റെ പെണ്ണിനും പട്ടിണി കിടക്കാൻ കഴിയും.. പക്ഷെ കുഞ്ഞു മക്കൾ എങ്ങനെയാ…
ഇതിൽ കഥകൾ വരാത്തത് കൊണ്ട് വ്യൂവേഴ്സ് കുറയുന്നു