“ടാ…
ഗഫൂറെ…
നാളെ മുതൽ ഇവനും ഇറങ്ങിക്കോട്ടെ ലെ…”
പുതിയൊരു സൈറ്റിൽ പെയിന്റ് പണിക്ക് ബില്ലിടാൻ പോകുന്ന നേരത്തായിരുന്നു ചങ്ക് ചോദിച്ചത്…
ഞാനും എന്റെ ചങ്ക് സുഹൈലും അവന്റെ ഗൾഫിൽ നിന്നും ലീവിന് വന്ന ഒരു കൂട്ടുകാരൻ മുസ്തഫയും ആയിരുന്നു ആ സൈറ്റിൽ പോയിരുന്നത്…
“അല്ലെങ്കിൽ തന്നെ പൂട്ടിലെ തേങ്ങ പോലെ ഒരാഴ്ച പണി ഉണ്ടേൽ അടുത്ത ആഴ്ച പണി ഉണ്ടാവൂല…
ഒന്നെല്ലേൽ മഴ അല്ലേൽ എന്തേലും പണി ഉണ്ടാവും വീട്ടിൽ… അല്ലേൽ മടി…
അങ്ങനെ തട്ടിയും മുട്ടിയും പോകുന്ന സമയത്താണ് വേറെ ഒരുത്തൻ കൂടെ..
ഇനി ഞാൻ എന്തേലും പറഞ്ഞിട്ട് മുസ്തഫക്ക് എന്നോടൊരു ദേഷ്യം വേണ്ടല്ലോ എന്ന് കരുതി ഞാൻ അവന്റെ ചോദ്യത്തിന് മറുപടി എന്നോണം ഒന്നു മൂളി…”
എന്റെ മൂളൽ കേട്ടതും അവൻ അവനോടായി പറഞ്ഞു…
“മുസ്തു…
നീയും ഇറങ്ങിക്കോ നാളെ മുതൽ…
ഏതായാലും വെറുതെ നിൽക്കല്ലേ…
ഗൾഫിൽ നിന്നും കൊണ്ടു വന്ന റിയാല് വെറുതെ കളയണ്ട…
ചിലവിനുള്ള പൈസ ഇതിൽ നിന്നും കിട്ടും…”
“അവൻ പറഞ്ഞപ്പോൾ തന്നെ ആ തെണ്ടി അവനോട് എസ് എന്ന് മൂളി..
ഇവനൊക്കെ എവിടുത്തെ ഗൾഫ്ക്കാരൻ ആണാവോ…
ഞാൻ ആണേൽ ഇനി എത്ര ദിവസത്തെ ലീവിന് വന്നാലും..
നോ പണി…നോ മണി എന്ന് പറഞ്ഞു നടക്കും…”
“അവിടെയും പട്ടി പണി.. ഇവിടെയും പട്ടി പണിയോ?!”…
“പണ്ടും ഇടക്ക് ലീവിന് വരുമ്പോൾ അവന്റെ കൂടെ മുസ്തഫ പണിക് ഇറങ്ങാറുണ്ട് പോലും..
അപ്പൊ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല…”
“അല്ല ഞാൻ സുഹൈലിന്റെ കൂടെ ഇറങ്ങിയിട്ട് രണ്ട് കൊല്ലം ആവുന്നേ ഉള്ളു…
എന്നാലും ഇപ്രാവശ്യം എന്തായിരിക്കും അവനിത്ര നേരം വൈകിയേ പണിക് ഇറങ്ങാൻ.. വന്നിട്ട് മൂന്നാല് മാസം ആയല്ലോ..
അല്ല പൈസ ഒന്നും ഇല്ലാതെ ഇത്രയും മാസം ലീവ് എടുക്കുമോ..
ആ…
കൊണ്ടു വന്നത് മുഴുവൻ തീർന്നിട്ടുണ്ടാവും…
അവന് ലീവ് ആണേൽ ഇനിയും ഒന്നര മാസത്തോളം ബാക്കിയും ഉണ്ട്…”
ഞാൻ സ്വയം മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൊണ്ടു അവനെ ഒന്ന് നോക്കി…
“അവൻ എന്നോടൊന്നു പുഞ്ചിരിച്ചു എന്റെ മനസ്സിൽ എന്താണെന്ന് തെളിഞ്ഞത് പോലെ ആ ചിരിയിൽ അവന്റെ നിസ്സഹായവസ്ഥ നിറഞ്ഞിരുന്നു…
പിറ്റേന്ന് മുതൽ അവനും ജോലിക്കു വന്നു തുടങ്ങിയിരുന്നു ..
കൂലി ആയിരം രൂപ ആയിരുന്നെങ്കിലും…
പിടുത്ത പൈസ നൂറു രൂപയും കഴിഞ്ഞു തൊള്ളായിരം രൂപ ആയിരുന്നു പലർക്കും കിട്ടിയിരുന്നത്……
എല്ലാവർക്കും തൊള്ളായിരം അല്ലാട്ടോ…
ഇതിൽ കഥകൾ വരാത്തത് കൊണ്ട് വ്യൂവേഴ്സ് കുറയുന്നു